വി. യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷം

ഫിലാഡല്‍ഫിയ: സെന്റ് പീറ്റേഴ്‌സ് സിറിയക് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വി. യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ സെപ്റ്റംബര്‍ 29,30 തീയതികളില്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു.

സെപ്റ്റംബര്‍ 29-നു ശനിയാഴ്ച 6.30-നു സന്ധ്യാപ്രാര്‍ത്ഥന, തുടര്‍ന്നു വചന പ്രഘോഷണം. 30-നു ഞായറാഴ്ച 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 9.45-നു വി. കുര്‍ബാന, ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നീ ചടങ്ങുകളോടെ പെരുന്നാള്‍ സമാപിക്കും.

പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും വികാരി റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. വൈസ് പ്രസിഡന്റ് ടി.വി. ഏലിയാസ്, സെക്രട്ടറി സാബു ജേക്കബ്, ട്രസ്റ്റി ജോസഫ് പുതുശേരില്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങള്‍ പെരുന്നാളിന്റെ ക്രമീകരണങ്ങള്‍ ചെയ്യുന്നു. ജോബി ജോര്‍ജ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post