വി. യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ 29,30 തീയതികളില്‍

വി. യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ 29,30 തീയതികളില്‍

ചിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തിവരാരുള്ള പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 29,30 (ശനി, ഞായര്‍) തീയതികളില്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടുന്നു.

സെപ്റ്റംബര്‍ 29-നു ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന, വചനപ്രഘോഷണം, ഡിന്നര്‍ എന്നിവയും, സെപ്റ്റംബര്‍ 30-നു ഞായറാഴ്ച രാവിലെ 9.30-നു വി. മൂന്നിന്‍മേല്‍ കുര്‍ബാന, റാസ, ചെണ്ടമേളം, ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും. ഈവര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത് ബാബു വെട്ടിക്കാട്ട്, റജിമോന്‍ ജേക്കബ് എന്നീ കുടുംബങ്ങളാണ്.

പെരുന്നാള്‍ ചടങ്ങുകളില്‍ സംബന്ധിച്ച് വി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ മധ്യസ്ഥതയില്‍ അഭയപ്പെടുവാന്‍ വികാരി റവ.ഫാ. മാത്യു കരിത്തലയ്ക്കല്‍, സഹവികാരി റവ.ഫാ. ലിജു പോള്‍, റവ.ഫാ. തോമസ് നെടിയവിള എന്നിവര്‍ സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാമ്മന്‍ കുരുവിള (വൈസ് പ്രസിഡന്റ്) 630 718 1077, ജിബിന്‍ മേലേത്ത് (ട്രഷറര്‍) 312 358 0737, ജോര്‍ജ് മാത്യു (സെക്രട്ടറി) 847 922 7506. ജയ്‌മോന്‍ സ്കറിയ (847 370 4330) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post