വാണാക്യു സെന്റ് ജയിംസ് പള്ളി ദശാബ്ദി ആഘോഷം

ന്യൂജേഴ്‌സി: മലങ്കര ചര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട വാണാക്യൂ സെന്റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ദശാബ്ദി ആഘോഷ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ 15 ശനിയാഴ്ച രാവിലെ 8.30 മുതല്‍ 12 മണിവരെയുള്ള സമയത്താണ് ദശാബ്ദി സമാപന ചടങ്ങുകള്‍ നടക്കുക.

മലങ്കര ആര്‍ച്ച് ഡയോസിസിന്റെ ആര്‍ച്ച് ബിഷപ്പും, പാത്രിയര്‍ക്കല്‍ വികാരിയുമായ അഭി.യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ പ്രധാനകാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും, ദശാബ്ദി സ്മാരകമായി പള്ളിയോടനുബന്ധിച്ച് സ്ഥാപിച്ചിരിക്കുന്ന കല്‍ക്കുരിശിന്റെ കൂദാശയും നടക്കും. കൊടിമര സമര്‍പ്പണവും ഇതോടൊന്നിച്ച് നടത്തപ്പെടും.

ദശാബ്ദി സമാപന സമ്മേളനത്തില്‍ അഭിവന്ദ്യ മെത്രാപ്പോലീത്താ അദ്ധ്വക്ഷത വഹിക്കും. ഇടവക മെത്രാപ്പോലീത്തായേയും, ഇടവകയില്‍ ശുശ്രൂഷകള്‍ ചെയ്ത ബഹു.വികാരിമാരേയും, ഇടവകയുടെ സ്ഥാപക അംഗങ്ങളേയും ചടങ്ങില്‍ ആദരിക്കും. സമ്മേളനാന്തരം, ആശീര്‍വാദവും, തമുക്ക് നേര്‍ച്ച വിളമ്പും, സ്‌നേഹവിരുന്നും നടക്കും. ദശാബ്ദി ആഘോഷ സമാപന ചടങ്ങുകളിലേക്ക് ഏവരേയും സാദരം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ജെറി ജേക്കബ് എം.ഡി(845 519 9669), ശ്രീകുര്യന്‍ സീതകുന്നന്‍(വൈസ് പ്രസിഡണ്ട്)9737234592, ശ്രീ.ജേക്കബ് വറുഗീസ് (സെക്രട്ടറി) 973 901 2115, ജോ കുര്യന്‍ (ട്രസ്റ്റി) 9143562673, ബിജു കുര്യന്‍ മാത്യു(ദശാബ്ദി ആഘോഷ കണ്‍വീനിര്‍) 973 508 8096. ബിജു കുര്യന്‍ മാത്യു അറിയിച്ചതാണിത്.

Share This Post