വൈദിക ഭാരത ശംഖൊലി മുഴക്കത്തിന്റെ 125-മത് വാര്‍ഷിക ആഘോഷം ചിക്കാഗോ ഗീതാമണ്ഡലത്തില്‍

ചിക്കാഗോ: ലോകം മുഴുവന്‍ ഒരു കുടുംബം ആണന്നും ലോകത്തിലെ ജനങ്ങള്‍ മുഴുവന്‍ ആ കുടുംബത്തിലെ അംഗങ്ങള്‍ ആണന്നും ഉദ്‌ബോധിപ്പിച്ച ഭാരതീയ ദര്‍ശനങ്ങള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ ബഹുമാന്യത ലഭിച്ചത് 1893 സപ്തംബര്‍ 11ലെ വിവേകാനന്ദ സ്വാമിയുടെ ചിക്കാഗോ പ്രസംഗത്തിലൂടെയായിരുന്നു… എല്ലാ നദികളും ഒടുവില്‍ സമുദ്രത്തില്‍ ചേരുന്നതുപോലെ പല വിശ്വാസങ്ങളില്‍ ജീവിക്കുന്ന എല്ലാ വ്യക്തികളും അവസാന ലക്ഷ്യം ഏകമായ പരമാത്മാവ് തന്നെ എന്ന പരമമായ ഗീത സന്ദേശം ആണ് സ്വാമിജി ചിക്കാഗോ പ്രസംഗത്തില്‍ വിളിച്ചോതിയത്. ലോകം മുഴുവന്‍ ഒരു കുടുംബം ആണന്നും ലോകത്തിലെ ജനങ്ങള്‍ മുഴുവന്‍ ആ കുടുംബത്തിലെ അംഗങ്ങള്‍ ആണന്നും ഉദ്‌ബോധിപ്പിച്ച ഭാരതീയ ദര്‍ശനങ്ങള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ ബഹുമാന്യത ലഭിക്കുന്നതിനും വിവേകാനന്ദ സ്വാമിയുടെ ചിക്കാഗോ പ്രസംഗം കാരണമായി.

ഗീതാ മണ്ഡലം കുടുംബ സമാഗമത്തോടൊപ്പം സെപ്റ്റംബര്‍ 15 നു (ടലുലോയലൃ 15, 2018,ടമൗേൃറമ്യ) സ്വാമിജിയുടെ ചിക്കാഗോ പ്രസംഗത്തിന്റെ 125 വാര്‍ഷികവും ഉജ്ജലമായി ആഘോഷിക്കുന്നു. മൂന്നു മണിക്ക് ആരംഭിക്കുന്ന പ്രത്യേക ഭജനയോടു കൂടി പരിപാടികള്‍ ആരംഭിക്കുന്നതായിരിക്കും. അതിനു ശേഷം അന്‍പതില്‍ പരം തരുണീ മണികളുടെ മാസ്സ് തിരുവാതിര, ഗീതാമണ്ഡലം ബ്രോസിന്റെ ഗ്രൂപ്പ് ഡാന്‍സ്, വിവിധ കലാപരിപാടികള്‍, കുട്ടികള്‍ക്കുള്ള പ്രതേക പരിപാടികള്‍ തുടങ്ങി വളരെ അധികം എന്റെര്‍റ്റൈന്മെന്റ്‌സ് ഗീതാ മണ്ഡലം കമ്മിറ്റി നിങ്ങള്ക്ക് വേണ്ടി തയ്യാറാക്കിയിട്ടുണ്ട്.

കലാപരിപാടികള്‍ക്ക് ശേഷം, വിഭവ സമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. ഗീതാ മണ്ഡലം കുടുംബ സംഗമത്തിലേക്കു എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: ജയ് ചന്ദ്രന്‍ 847 361 7653), ബൈജു എസ് മേനോന്‍ (847 749 7444),
അജി പിള്ള (847 899 1528).

ജോയിച്ചന്‍ പുതുക്കുളം

Share This Post