വാഹനാപകടത്തില്‍ മരിച്ച ഇന്ത്യന്‍ അമേരിക്കന്‍ യുവതി സച്ചിയുടെ സംസ്കാരം നടത്തി

ബെല്‍മോന്റ്(മാസ്സച്യൂസെറ്റ്‌സ്): കഴിഞ്ഞ വാരാന്ത്യം മാസ്സച്ച്യൂസെറ്റ്‌സ് ബെല്‍മോന്റില്‍ വാഹനാപകടത്തില്‍ മരിച്ച ഇന്ത്യന്‍ അമേരിക്കന്‍ ഓക്യുപേഷ്ണല്‍ തെറാപിസ്റ്റ് സച്ചി ഗ്വരാഗ് തനവാലയുടെ (39) സംസ്കാരം നടത്തി.

ബെല്‍മോന്റ് ക്രോസ് വാക്കിലൂടെ നടന്നു പോകുകയായിരുന്ന സച്ചിയെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടനെ ബെത്ത് ഇസ്രായേല്‍ ഡക്കോണസ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിച്ച വാഹനത്തിന്റെ െ്രെഡവര്‍ക്കെതിരെ ഇതുവരെ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല.

ബെല്‍മോന്റ് മാനര്‍ നഴ്‌സിങ്ങ് ഹോമിലെ ജീവനക്കാരിയായിരുന്നു. ആകാശ് പട്ടേല്‍ ഭര്‍ത്താവും അര്‍നേവ്(8), വീര്‍(4) എന്നിവര്‍ മക്കളുമാണ്.

ഗുജറാത്തിലെ അഹമദാബാദിലായിരുന്നു ജനനം. 2002 ലാണ് അമേരിക്കയില്‍ എത്തിയത്. സാമൂഹ്യ സേവനത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു സച്ചിയുടേതെന്ന് സഹപ്രവര്‍ത്തകരും, കുടുംബാംഗങ്ങളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.

പി.പി. ചെറിയാന്‍

Share This Post