തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി ആഗോള സംഗമം സിലിക്കണ്‍ വാലിയില്‍

മില്‍പിറ്റസ്, കലിഫോര്‍ണിയ: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കാലിഫോര്‍ണിയ സംഘടന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഗമം ആഗസ്റ്റ് 26 ഞായറാഴ്ച കാലിഫോര്‍ണിയയില്‍ മില്‍പിറ്റസിലെ ഇന്ത്യ കമ്മ്യൂണിറ്റി സെന്ററില്‍ സംഘടിപ്പിക്കുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നും നാനൂറിലേറെ സി ഇ റ്റി പൂര്‍വ വിദ്യാര്‍ഥികള്‍ ഈ സംഗമത്തില്‍ പങ്കെടുക്കും. 1939 ഇല്‍ സ്ഥാപിതമായ സി ഇ റ്റി, ഇന്ത്യയിലെ ഏറെ പുരാതനവും പേരുകേട്ടതുമായ സാങ്കേതിക സ്ഥാപനങ്ങളില്‍ ഒന്നാണ്.

സി ഇ റ്റി ബ്രാന്‍ഡിനെ ലോകം എമ്പാടും പരിചയപെടുത്താനും, സ്ഥാപനത്തിന്റെ മേന്മ ആഗോള അടിസ്ഥാനത്തില്‍ ഉയര്‍ത്താനും ലക്ഷ്മിട്ടുള്ള ഈ സംഗമത്തില്‍ സാജന്‍ പിള്ള, ഡോ. എം അയ്യപ്പന്‍, ഡോ. എസ് യു പിള്ള, ബാബു വിനോദ്, ദിനേശ് വേണുഗോപാല്‍ തുടങ്ങിയ പ്രമുഖരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ഇതിനുപുറമെ സാങ്കേതിക ശാസ്ത്രീയ സാമ്പത്തിക രംഗകളിലെ നേതാക്കളായ ഡോ. പ്രതിഭ വര്‍ക്കി, ജിഷ്ണു ഭട്ടാചാര്‍ജി, രാജീവ് മാധവന്‍, ഷാലിമ പന്നിക്കോട്, പ്രഭാകര്‍ സുന്ദരരാജന്‍ എന്നിവര്‍ സംസാരിക്കും. സി ഇ റ്റി പ്രിന്‍സിപ്പല്‍ ഡോ. ജിജി സി വി വീഡിയോ മാര്‍ഗം സംഗമത്തെ അതി സംബോധന ചെയ്യും.

കാലിഫോര്‍ണിയ സി ഇ റ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ഭാരവാഹികളായ ജെ ചാക്കോ, ലത ഹരിഹരന്‍, വിജി ചിദംബരം, രഞ്ജിനി അമ്പാട്, റീനു ചെറിയാന്‍, സജി കുമാര്‍, മാധവന്‍ ഗണേഷ്, സുനില്‍ ചെറിയാന്‍, ആനന്ദ് അയ്യര്‍, ദീപ മോഹന്‍, ആശ അഞ്ചു എന്നിവര്‍ ഒരു വര്‍ഷത്തിലേറെയായി ഈ സംഗമത്തിന്റെ വിജയത്തിനായി പരിശ്രമിച്ചുവരുന്നു. ഇവര്‍ക്ക് നിരന്തര പിന്തുണ നല്‍കിയ ഗ്ലോബല്‍ മീറ്റ് കമ്മിറ്റി അംഗങ്ങളുടെ കൂട്ടത്തില്‍ രവി നായര്‍, അനൂപ് ജോണ്‍, അനില്‍ നായര്‍, ഹരിഹരന്‍ നാഗരാജന്‍, രാജേഷ് നായര്‍, ഗോപകുമാര്‍ പിള്ള, നോല്‍ ജോസ്, അഭിജിത് വി ബി എന്നിവരുടെ സംഭവങ്ങള്‍ എടുത്തു പറയുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് പരിപാടിയുടെ ഔദ്യോഗിക വക്താവായ രാജേഷ് നായരെ rajesh@pivostys.com എന്ന വിലാസത്തിലോ +1 408 203 1087 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക. എന്ന് സെക്രട്ടറി മാധവന്‍ ഗണേഷ് ഴമിലവൊ@ുമരയലഹഹ.ില,േ +1 5103782240 അറിയിക്കുന്നു.

Share This Post