താമ്പ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഗ്രാന്‍ഡ് പേരന്‍സ് ഡേ ആഘോഷിച്ചു

താമ്പ: സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തില്‍ സെപ്റ്റംബര്‍ ഒമ്പതാം തീയതി ഗ്രാന്‍ഡ് പേരന്‍സ്‌ഡേ ആഘോഷിച്ചു. രാവിലെ 9 .15 ന് വികാരി റവ. ഫാദര്‍ മാത്യു മേലേടം ഇംഗ്ലീഷിലും തുടര്‍ന്ന് റവ. ഫാദര്‍ സലിം ചക്കുങ്കല്‍ മലയാളത്തിലും ബലി അര്‍പ്പിച്ചു . ദിവ്യബലി കള്‍ക്കുശേഷം ഇടവകയിലെ സണ്‍ഡേസ്കൂള്‍ ഒരുക്കിയ ഗ്രാന്‍ഡ് പേരന്‍സ്‌ഡേ ആഘോഷം നടത്തപ്പെട്ടു. ഇടവകയിലെ എല്ലാ ഗ്രാന്‍ഡ് പേരന്‍സിനും വികാരി സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. തുടര്‍ന്ന് ഏവരും ചേര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കുവച്ചു കുട്ടികള്‍ ഒരുക്കിയ റാഫിള്‍ ടിക്കറ്റിന് എബ്രാഹം പുതുപ്പറമ്പില്‍( ഗ്രാന്‍ഡ് ഫാദര്‍) മോളി പടിക്കപ്പറമ്പില്‍( ഗ്രാന്‍ഡ് മദര്‍) എന്നിവര്‍ വിജയികളായി.

തുടര്‍ന്ന് ഇടവകയിലെ ഏറ്റവും പ്രായം കൂടിയ വല്യപ്പച്ചനും വല്യമ്മച്ചിക്കും പ്രത്യേകം സമ്മാനം നല്‍കി ആദരിച്ചു. സണ്‍ഡേ സ്കൂളിനെ പ്രതിനിധീകരിച്ച് ജേക്കബ് പുതുപ്പറമ്പില്‍ മഹിത തെക്കേക്കുറ്റ് ഒലിവിയ പുത്തന്‍ കണ്ടത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഗ്രാന്‍ഡ് പേരന്‍സിനെ പ്രതിനിധീകരിച്ച് തോമസ് പാറേട്ട് സംസാരിച്ചു. മതബോധന ക്ലാസുകളുടെ ആ്‌വശ്യകതയും പ്രാര്‍ത്ഥനയില്‍ അധിഷ്ഠിതമായ ജീവിതത്തെപ്പറ്റിയും അദ്ദേഹം കുട്ടികളോട് സംസാരിച്ചു.

ഷാരു തത്തംകുളം, ജാസി പുതുശ്ശേരി എന്നിവരായിരുന്നു എംസിമാര്‍. ഡിആര്‍ഇ ജോളി വെട്ടുപാറപുറവും,മതബോധന ക്ലാസുകളിലെ മറ്റ് അധ്യാപകരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജോയിച്ചന്‍ പുതുക്കുളം

Share This Post