സ്വര്‍ഗ്ഗീയ വിരുന്നിന്റെ ശാപവിമുക്തി ശുശ്രൂഷ ഇന്നുമുതല്‍ ലണ്ടനില്‍

കേരളത്തില്‍ അതിവേഗം വളര്‍ന്ന് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ അനേകം ലോക്കല്‍ സഭകള്‍ ഉള്ള സ്വര്‍ഗ്ഗീയ വിരുന്നിന്റെ (ഹെവന്‍ലി ഫീസ്റ്റ്) ആദ്യത്തെ Curse Breaking (ശാപവിമുക്തി) ശുശ്രൂഷ ഇന്നു മുതല്‍ ലണ്ടന്‍ നഗരത്തില്‍ നടക്കുന്നു.

ലണ്ടന്‍ പട്ടണത്തില്‍ നടക്കുന്ന ഈ പ്രാര്‍ത്ഥനാ യോഗത്തില്‍ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍), ഡോ. തോമസ് ഏബ്രഹാം (തോമസുകുട്ടി ബ്രദര്‍) എന്നിവര്‍ ശുശ്രൂഷിക്കുന്നു.

കേരളത്തിലെ കോട്ടയം നഗരത്തില്‍ ഒരു ചെറിയ പ്രാര്‍ത്ഥനാ കൂട്ടമായി തങ്കു ബ്രദറിന്റെ ഭവനത്തില്‍ ആരംഭിച്ച ഹെവന്‍ലി ഫീസ്റ്റ് (സ്വര്‍ഗ്ഗീയ വിരുന്ന്) കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും അതിവേഗം വളരുന്ന സഭകളില്‍ മുമ്പന്തിയിലാണ്. ദുബായ്, അബുദാബി, കുവൈറ്റ്, മസ്കറ്റ്, ദോഹ, ബഹ്‌റിന്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ സ്വര്‍ഗ്ഗീയവിരുന്നിന്റെ സഭകള്‍ അതിവേഗം വളര്‍ന്നുകഴിഞ്ഞു. എല്ലാവര്‍ഷവും ഈ രാജ്യങ്ങളില്‍ തങ്കു ബ്രദറും തോമസുകുട്ടി ബ്രദറും ശുശ്രൂഷിക്കാറുണ്ട്.

അമേരിക്കയിലെ പ്രധാന സഭയും ഹെവന്‍ലി ഫീസ്റ്റിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സും ന്യൂയോര്‍ക്കിലാണ്. തങ്കു ബ്രദറും തോമസുകുട്ടി ബ്രദറും അനേക പ്രാവശ്യം ഈ സഭയില്‍ ശുശ്രൂഷിച്ചിട്ടുണ്ട്.

ചിക്കാഗോ, ഡാലസ്, ഹൂസ്റ്റണ്‍, ഫിലാഡല്‍ഫിയ, ലോസ്ആഞ്ചലസ് എന്നീ പ്രധാന നഗരങ്ങളില്‍ തങ്കു ബ്രദറും തോമസുകുട്ടി ബ്രദറും ശുശ്രൂഷിച്ച പ്രാര്‍ത്ഥനായോഗങ്ങള്‍ അനേകര്‍ക്ക് അനുഗ്രഹമായിരുന്നു.

ലണ്ടന്‍, സ്‌കോട്ട്‌ലന്റ്, ബെല്‍ഫാസ്റ്റ് തുടങ്ങിയ 16 പ്രധാന നഗരങ്ങളില്‍ ഹെവന്‍ലി ഫീസ്റ്റിനു യൂറോപ്പില്‍ സഭകള്‍ ഉണ്ട്.

ജര്‍മനി, റോം, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും അതിവേഗം വളരുന്ന സ്വര്‍ഗ്ഗീയ വിരുന്നിന്റെ സഭകളില്‍ തങ്കു ബ്രദറും തോമസുകുട്ടി ബ്രദറും ശുശ്രൂഷിക്കാറുണ്ട്. വിവിധ രാജ്യങ്ങളിലെ സ്വര്‍ഗ്ഗീയ വിരുന്നിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

തങ്കു ബ്രദറിന്റെ മകന്‍ റോണക്ക് വിവിധ രാജ്യങ്ങളില്‍ പിതാവിനോടൊപ്പം ശുശ്രൂഷിക്കാറുണ്ട്.

2016-ല്‍ കോട്ടയത്ത് നടന്ന തങ്കു ബ്രദറിന്റെ മകന്റെ വിവാഹത്തില്‍ സഭാ,സാമൂഹ്യ, രാഷ്ട്രീയത്തിലെ അനേകര്‍ പങ്കെടുക്കുകയുണ്ടായി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, കേരള മന്ത്രിസഭയിലെ വിവിധ മന്ത്രിമാര്‍, മുന്‍ മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, കെ. ബാബു തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

പ്രമുഖ മലയാളം ചാനലുകളായ സൂര്യ ടിവി, റിപ്പോര്‍ട്ടര്‍ ടിവി, ഹാര്‍വെസ്റ്റ് ടിവി, പവര്‍വിഷന്‍ ടിവി എന്നിവയിലൂടെ എല്ലാദിവസവും തങ്കു ബ്രദറും തോമസുകുട്ടി ബ്രദറും ശുശ്രൂഷിക്കുന്നുണ്ട്.

ലണ്ടനിലെ Curse Breaking -നെക്കുറിച്ച് കൂടുതല്‍ അറിയാന്‍ www.theheavenlyfeast.org

ജോയിച്ചന്‍ പുതുക്കുളം

Share This Post