സ്വന്തം മുതുകു ചവിട്ടുപടിയാക്കിയ ജയ് സലിന് 12ലക്ഷം രൂപയുടെ കാറ്

പ്രളയകാലത്ത് മനുഷ്യനന്‍മയുടെ പ്രതീകങ്ങളിലൊരാളായി മാറിയ ജെയ്‌സലിന് പ്രമുഖ പ്രവാസി വ്യവസായിയും സൗദി അറേബ്യയിലെ അൽക്കോബാർ കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ഇറാം ഗ്രൂപ്പ് ഉടമ ഡോ.സിദ്ദീഖ് അഹമ്മദും വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയും ചേർന്നു ജെയ്ലിന് 12 ലക്ഷം രൂപയുടെ കാര്‍ നൽകി . രക്ഷാ പ്രവര്‍ത്തനത്തിനിടെ സ്വന്തം മുതുക് ചവിട്ടുപടിയാക്കി സ്ത്രീകളെ ബോട്ടിലേക്ക് കയറാന്‍ സഹായിച്ചതിനാണ് മഹീന്ദ്രയുടെ മറാസോ കാർ ഇവർ സമ്മാനമായി നല്‍കിയത്.

സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത സമ്മാനമാണിതെന്ന് ജെയ്‌സല്‍ പറഞ്ഞു. ഈ സമ്മാനം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും ടീം വര്‍ക്കിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഈ വണ്ടി ഉപയോഗിക്കുമെന്നും മലപ്പുറം ജില്ലയിലെ ട്രോമാ കെയറില്‍ ആര്‍ക്ക് , എവിടെ ആവശ്യമുണ്ടെങ്കിലും തന്നെ അറിയിച്ചാല്‍ മതിയെന്നും കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങി അദ്ദേഹം പറഞ്ഞു.ചെയ്ത പ്രവര്‍ത്തിക്ക് ദൈവം തന്ന സമ്മാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറാസോയുടെ കോഴിക്കോട് ജില്ലയിലെ ആദ്യ വണ്ടിയാണ് ഇറോം മോട്ടേര്‍സ് ജെയ്‌സലിന് സമ്മാനിച്ചത്. മനസ്സില്‍ തട്ടിയൊരു സംഭവമാണിത് എന്നും ആ സമയത്ത് അങ്ങനെ ചെയ്തത് കൊണ്ട് ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാനായി എന്നും ഇറോം മോട്ടേഴ്‌സ് പ്രതിനിധികള്‍ വ്യക്തമാക്കി. മന്ത്രി ടി പി രാമകൃഷ്ണനാണ് ജെയ്‌സലിന് ഈ സമ്മാനം നല്‍കിയത്. ചsങ്ങിൽ കോഴിക്കോട് മേയർ തോട്ടത്തിൽ രവിന്ദ്രൻ, പ്രദീപ് കുമാർ.MLA എന്നിവർക്കൊപ്പം സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഈ നന്മ പ്രവർത്തനത്തിന് സാക്ഷിയാകുവാൻ എത്തിയിരുന്നു.

പി പി ചെറിയാൻ

Share This Post