സ്റ്റാറ്റന്‍ ഐലന്റ് ഹിന്ദു ക്ഷേത്രം ദുരിതാശ്വാസ നിധി കൈമാറി

ന്യുയോര്‍ക്ക്: പ്രളയത്തി ദുരിതത്തില്‍ പെട്ട കേരളീയര്‍ക്ക് സഹായവുമായി സ്റ്റാറ്റന്‍ ഐലന്റ് ഹിന്ദു ക്ഷേത്രവും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ക്ഷേത്രത്തിലെത്തുന്ന ഭക്തരില്‍ നിന്ന് നിധി ശേഖരണം നടത്തി. രണ്ടു ദിവസം കൊണ്ട് ആറു ലക്ഷത്തോളം രുപ സ്വരൂപിക്കാനായി. ക്ഷേത്രം ഭരണസമിതി അംഗം ഡോ എസ് രാമചന്ദ്രന്‍ നായര്‍ കേരളത്തിലെത്തി തുക കൈമാറി. തിരുവല്ല ചക്കുളത്ത് കാവിലെ ദുരിതാശ്വാസ ക്യാമ്പില്‍ നടന്ന ചടങ്ങില്‍ സേവാഭാരതി കോര്‍ഡിനേറ്റര്‍ പ്രസാദ് ബാബു തുക ഏറ്റുവാങ്ങി.

പ്രളയം വിതച്ച ദുരിതത്തിനിടയിലും സേവനത്തിന്റേയും സഹകരണത്തിന്റേയും നല്ല കാഴ്ചകള്‍ ഉണ്ടായത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്ന് ഡോ എസ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.നിഷ്‌കാമ കര്‍മ്മം എന്ന ഹിന്ദു മതത്തിന്റെ അടിസ്ഥാന മൂല്യങ്ങല്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിച്ച എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. സുനാമി സമയത്തും സ്റ്റാറ്റന്‍ ഐലന്റ് ഹിന്ദു ക്ഷേത്രം സേവാഭാരതി മുഖേന കേരളത്തില്‍ ദിരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ കാര്യവും രാമചന്ദ്രന്‍ നായര്‍ അനുസ്മരിച്ചു.

സുപ്രഭാ നായര്‍, ശാരദാമ്മ, സേവാഭാരതി ഭാരവാഹികളായ ടി എസ് അജയകുമാര്‍, ഒ കെ അനില്‍, ശ്രീനീഷ്, പി ശ്രീകുമാര്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Share This Post