സേവ് എ ഫാമിലി പ്ലാന്‍ വഴി തുക നല്കാം; ടാക്‌സ് ഇളവ് കിട്ടും; കുടുംബങ്ങള്‍ക്ക് നേരിട്ടു സഹായം

മിസ്സിസ്സാഗ, കാനഡ: അമേരിക്കയിലും കാനഡയിലും ഇന്ത്യയിലുമൊക്കെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ചാരിറ്റി സംഘടന സേവ് എ ഫാമിലി പ്ലാന്‍ (എസ്.എ.എഫ്.പി) കേരളത്തിലെ ദുരിതാശ്വാസത്തിനും ഫണ്ട് സമാഹരിക്കുന്നു. നിങ്ങള്‍ നല്‍കുന്ന തുകക്ക് അമേരിക്കയിലും കാനഡയിലും ടാക്‌സ് ഇളവ് ലഭിക്കുമെന്നതാണു പ്രത്യേകത 1965 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.

കേരളത്തിലും ഓഫീസുണ്ട്. കേരളത്തില്‍ സഹായം നല്‍കുന്ന സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിദേശ സഹായം മേടിക്കാന്‍ അനുമതിയുമുണ്ട്. ഈ സംഘടനകള്‍ വഴി അര്‍ഹരായവര്‍ക്ക് വരുമാനം കണ്ടെത്താനുള്ള പദ്ധതികള്‍ക്ക് സഹായം നല്‍കും. അതു പോലെ വിദ്യാഭ്യാസത്തിനും വീട് വയ്ക്കാനും സഹായം നല്‍കും. നിങ്ങള്‍ നല്കുന്ന മുഴുവന്‍ തുകയും നല്കുമെന്നതാണു മറ്റൊരു പ്രത്യേകത

സംഭാവനക്ക് കാനഡയില്‍ ലഭിക്കുന്ന ടാക്‌സ് ഇളവ് അമേരിക്കയിലും ലഭിക്കുമോ എന്നു മിസ്സിസ്സാഗയിലുള്ള ജോസഫ് പതിയിലിന്റെ അന്വേഷണത്തിനു സംഘടനയുടെ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ മരിസ തോര്‍ബേണ്‍ നല്കിയ മറുപടിയിലാണു ഇക്കാര്യം വ്യക്തമാക്കിയത്.
പ്രളയബാധിതരായ 1000 പെര്‍ക്ക് സംഘടനയുടേ ആഭിമുഖ്യത്തില്‍ സംരക്ഷണം നല്‍കുനുണ്ട്.
സംഘടനയുടെ രജിസ്‌റ്റ്രേഷന്‍ നമ്പര്‍: US: 98-600-4051; Canada: 11914 1943 RR000

സഹായം ചെക്കായും ഫോണിലൂടെയും നല്‍കാം. വെബ് സൈറ്റ് വഴിയും നല്കാം: http://safp.org/
വിവരങ്ങള്‍ക്ക്: 5 19.672.1115 | F: 519.672.6379 | Email: SAFPINFO@SAFP.ORG

Share This Post