സാന്‍ഫ്രാന്‍സിസ്‌കോ ബേ മലയാളി കായിക വിനോദത്തിലൂടെ കേരളത്തിന് സഹായ ധനം സമാഹരിച്ചു

സാന്‍ ഫ്രാന്‍സിസ്‌കോ: ബേ മലയാളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് വാര്‍ഷിക സോക്കര്‍ ടൂര്‍ണ്ണമെന്റ് ഫൈനല്‍സ് ഒരു കേരള ദുരിതാശ്വാസ ഫണ്ട് ശേഖരണ സംരംഭം ആക്കി മാറ്റി.

ടെക് വിസ്റ്റാ ഇന്‍ കോര്‍പറേറ്റഡ് ട്രോഫി ക്കും ക്യാഷ് അവാര്‍ഡിനും വേണ്ടി പ്രതിവര്‍ഷം നടത്തപ്പെടുന്ന സോക്കര്‍ ഫൈനല്‍ ടൂര്‍ണ്ണമെന്റ് മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് ഇക്കഴിഞ്ഞ ആഗസ്റ്റ് പതിനെട്ടാം തിയതി നടത്തപ്പെട്ടു.

കേരളത്തിലെ ദുരിത സാഹചര്യം കണക്കിലെടുത്ത് മുന്‍പേ നിശ്ചയിച്ചിരുന്ന ആഘോഷങ്ങള്‍ എല്ലാം മാറ്റി വെച്ച് ടൂര്‍ണ്ണമെന്റ് മാത്രം നടത്തുക യാണ് ചെയ്തത് .

ഫ്രീ മോണ്ട് ഇര്‍വിങ്ങ്ടണ്‍ പാര്‍ക്ക് ഇല്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ ഫ്രീ മോണ്ട് മേയര്‍ ലില്ലി മെയ് മുഖ്യാതിഥി ആയിരുന്നു . കേരളത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ച പ്രകൃതി ക്ഷോഭത്തില്‍ അവര്‍ അതീവ ദുഃഖം രേഖപ്പെടുത്തി . കേരള ഗവണ്‍ മെന്റും ജനങ്ങളും ഒത്തുചേര്‍ന്നു സുശക്തമായ അതിജീവനത്തിന്റെ പാത കണ്ടെത്തണമെന്ന് ആശംസിച്ചു . വരും കാലങ്ങളില്‍ ഇത്തരം സംഭവങ്ങളില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ യായിരിക്കണം എന്നതിനെ കുറിച്ച് അവരുടെ ആശയങ്ങള്‍ പങ്കുവെച്ചു.

നാട്ടില്‍ നിന്നും ഏറെ ദൂരത്തായിരിക്കുന്ന പ്രവാസികള്‍ക്ക് നേരിട്ട് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനാ വാത്ത സാഹചര്യത്തില്‍ പരമാവധി ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കികൊണ്ട് നവകേരള നിര്‍മ്മാണത്തില്‍ പങ്കാളിയാകുവാന്‍ ശ്രമിക്കുക എന്ന പ്രായോഗിക മാര്‍ഗ്ഗം സ്വീകരിക്കുക യാണ് ബേ മലയാളി ചെയ്യുന്നതെന്ന് ഭാരവാഹികള്‍ ഊന്നി പറഞ്ഞു .

കായിക വിനോദങ്ങളിലൂടെ ആരോഗ്യകരമായ ഒരു ജീവിത രീതി കുട്ടികളിലും മുതിര്‍ന്നവരിലും വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ യില്‍ രൂപം കൊണ്ട സംരംഭമാണ് ബേ മലയാളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് . ക്രിക്കറ്റ് , ബാസ്കറ്റ് ബോള്‍, വോളി ബോള്‍ , സോക്കര്‍ , ബാഡ് മിന്‍ഡന്‍ എന്നീ കളികളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറെ വിഭാഗങ്ങള്‍ ഉണ്ട് . തെന്നിന്ത്യ യിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകള്‍ ക്കൊപ്പം എല്ലാ വാരാന്ത്യത്തിലും മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട് .

ഇക്കഴിഞ്ഞ സോക്കര്‍ ടൂര്‍ണ്ണമെന്റില്‍ എട്ടു ടീമുകള്‍ ആറാഴ്ചകളില്‍ ആയി പതിനെട്ടു മത്സരങ്ങളില്‍ പങ്കെടുത്തു . ഒടുവില്‍ സാന്‍ ഹോസെ സോക്കര്‍ സ്റ്റാര്‍സും കബാലി യുമാണ് ഫൈനല്‍ മത്സരത്തില്‍ കളിച്ചത് . സാന്‍ ഹോസെ സ്റ്റാര്‍സ് വിജയിച്ചു . ജോവിന്‍ പുറയംപാപ്പള്ളി ആയിരുന്നു ടീം ക്യാപ്റ്റന്‍ .

ബെസ്‌ററ് പ്ലയെര്‍ : കാര്‍ത്തിക് പശുപതി രണ്ടാമത്തെ സ്ഥാനവും മൂന്നാം സ്ഥാനവും യഥാക്രമം ടീം കബാലി യും ടീം ബേ മലയാളി പുലീസും കരസ്ഥമാക്കി . വിജയികള്‍ അവരുടെ സമ്മാനത്തുക മുഴുവനും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ചടങ്ങില്‍ ഫ്രീ മോണ്ട് മേയര്‍ ലില്ലി മേയ് , സിറ്റി കൌണ്‍സില്‍ മെമ്പര്‍ രാജ് സല്‍വന്‍ , സെന്റ് തോമസ് സീറോ മലബാര്‍ ഇടവക വികാരി ഫാദര്‍ ജോര്‍ജ്ജ് എട്ടുപരയില്‍ എന്നിവര്‍ വിശിഷ്ടാതിഥി കളായി രുന്നു .

സമ്മാന ദാന ചടങ്ങില്‍ ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ് ) ന്റെ രണ്ടായിരത്തി പതിനെട്ട് – രണ്ടായിരത്തി ഇരുപത് കാലയളവിലെ ജോയിന്റ് സെക്രട്ടറി ആയി തിരഞ്ഞെടുക്ക പ്പെട്ട കാലിഫോര്‍ണിയ യുടെ സ്വന്തം സാജു ജോസഫ് നെ ബേ മലയാളി പ്രസിഡണ്ട് ലബോണ്‍ മാത്യു അഭിനന്ദിച്ചു. സാജു ബേ മലയാളി യുടെ സ്ഥാപക നേതാവ് കൂടിയാണ് .

പത്തു വര്‍ഷമായി ബേ മലയാളി യുടെ സ്‌പോണ്‍സര്‍ ആയ ടെക് വിസ്റ്റാ പ്രസിഡണ്ട് റാം നായരെയും ലെബോണ്‍ അഭിനന്ദിച്ചു . അനൂപ് പിള്ള, നൗഫല്‍ കാപ്പാച്ചലി . ജീന്‍ ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആണ് ടൂര്‍ണ്ണമെന്റിനു ചുക്കാന്‍ പിടിച്ചത് . സമാഹരിച്ച ഏഴായിരത്തി അഞ്ഞൂറു ഡോളര്‍ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യഗഡുവായി നല്‍കി . പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും ഉദാര മായി സംഭാവന ചെയ്ത വ്യക്തികള്‍ക്കും കമ്മിറ്റി നന്ദി പറഞ്ഞു.

ബിന്ദു ടിജി അറിയിച്ചതാണിത്.

Share This Post