റവ.ഡോ. മഠത്തിപ്പറമ്പിലിന്റെ വേര്‍ഡ്‌സ് ഓഫ് ഫയര്‍ പ്രകാശനം ചെയ്തു

കൊച്ചി: റവ.ഡോ. ജോര്‍ജ് മഠത്തില്‍പറമ്പില്‍ രചിച്ച Words on Fire (സീറോ മലബാര്‍ സഭയുടെ ഞായറാഴ്ച സുവിശേഷ ഭാഗങ്ങളെ ആധാരമാക്കിയുള്ള പ്രസംഗങ്ങളുടെ സമാഹാരം) കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മൗണ്ട് സെന്റ് തോമസില്‍ വച്ചു ഓഗസ്റ്റ് 22-നു ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂരിനു പുസ്തകത്തിന്റെ കോപ്പി നല്‍കി പ്രകാശനം ചെയ്തു.

അമ്പത്തിനാല് (54) അധ്യായങ്ങളായാണ് പുസ്തകം രൂപപ്പെടുത്തിയിരിക്കുന്നത്. ഓരോ അധ്യായത്തിനും ആ ഞായറാഴ്ചയിലെ സുവിശേഷഭാഗത്തിന്റെ പ്രധാന സന്ദേശം തലക്കെട്ടായി കൊടുത്തിരിക്കുന്നു.

ആധുനിക ക്രിസ്തീയ ആത്മീയതയുടെ വക്താക്കളായ തോമസ് മോര്‍ട്ടന്‍, ഹെന്‍റി നോവന്‍, മദര്‍ തെരേസ, പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍, പോപ്പ് ബനഡിക്ട് പതിനാറാമന്‍, ആര്‍ച്ച് ബിഷപ്പ് ഷീന്‍ എന്നിവരുടെ ആശയങ്ങളും ഉദ്ധരണികളും ഈ പ്രസംഗങ്ങളെ ധന്യമാക്കിയിരിക്കുന്നു.

സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റില്‍ തുടങ്ങി ക്രിസ്തു രാജത്വത്തിനുള്ളില്‍ വന്നവസാനിക്കുന്നതാണ് ഇതിലെ ഉള്ളടക്കം.

ഇതിന്റെ പ്രത്യേകത ചുരുങ്ങിയ വാക്കുകളില്‍ സുവിശേഷഭാഗം ഭംഗിയായി അവതരിപ്പിക്കുന്നു എന്നുള്ളതാണ്. ഇംഗ്ലീഷില്‍ വിരചിതമായ ഈ പ്രസംഗങ്ങള്‍ വിദേശങ്ങളിലുള്ള യുവതലമുറയ്ക്ക് ഉപയോഗപ്രദമാകും. St. Pauls Book Store, Cochi, MT St.

ജോയിച്ചന്‍ പുതുക്കുളം

Share This Post