പ്രളയബാധിതർക്കു സഹായഹസ്തവുമായി ഫ്രണ്ട്സ് ഓഫ് തിരുവല്ലയും

ഹൂസ്റ്റൺ : കേരളത്തിൽ അടുത്തകാലത്തുണ്ടായ പ്രകൃതി ദുരന്തത്തിൽ വീടും ജീവിത വരുമാന മാർഗങ്ങളും നഷ്ട്ടപെട്ട തിരുവല്ല സ്വദേശികളും പുനരുദ്ധരിക്കാൻ മറ്റ് വഴികളില്ലാത്തവരുമായ നിർധനരായ ചില കുടുംബങ്ങളെയെങ്കിലും സഹായിക്കാൻ ഹൂസ്റ്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്രണ്ട് ഓഫ് തിരുവല്ല സംഘടന തീരുമാനിച്ചു. ഈ സംരംഭത്തിലേക്ക് ധനശേഖരണവും ആരംഭിച്ചു.

ഇത് സംബന്ധിച്ചു സ്റ്റാഫ്‌ഫോർഡ് സിറ്റിയിലുള്ള റോയൽ ട്രാവൽസ് കോൺഫറൻസ് ഹാളിൽ ചേർന്ന മീറ്റിംഗിൽ പ്രസിഡന്റ് ഈശോ ജേക്കബ് അദ് ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഐപ്പ് തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ധനശേഖരണത്തിനു ട്രഷറർ ഉമ്മൻ തോമസ് നേതൃത്വം നൽകി.

തിരുവല്ലയിലെ ജനപ്രതിനിധികൾ നിർദ്ദേശിയ്ക്കുന്നവരിൽ നിന്നായിരിക്കും അർഹരെ തെരഞ്ഞെടുക്കുന്നത്. നേരത്തെയുള്ള തീരുമാനപ്രകാരം അന്ധവിദ്യാർഥികൾക്കുള്ള സഹായവും ഈ ഒക്ടോബറിൽ നാട്ടിലെത്തിക്കാൻ ശ്രമിച്ചുവരുന്നു.

സന്മനസ്സുള്ള എല്ലവരുടെയും പ്രത്യേകിച്ച് തിരുവല്ലയും സമീപപ്രദേശത്തുനിന്നും ടെക്സസിൽ താമസിക്കുന്നവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു. ഫ്രണ്ട് ഓഫ് തിരുവല്ല അംഗങ്ങളായ കുടുംബങ്ങളിൽ നിന്ന് അഞ്ഞൂറ് ഡോളറിൽ കുറയാത്ത തുക പ്രതീക്ഷിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്;

ഐപ്പ് തോമസ് – 713 779 3300
ഉമ്മൻ തോമസ് – 281 467 5642.

Share This Post