പ്രളയബാധിതര്‍ക്ക് ആശ്വാസമായ് അമേരിക്കയിലെ എന്‍.ആര്‍.ഐ അസോസിയേഷനുകള്‍

കേരളത്തിലെ പ്രളയമേഖലയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായ് അമേരിക്കയിലെ എന്‍.ആര്‍.ഐ അസോസിയേഷനുകള്‍ മുന്നോട്ട് വരുന്നു. പ്രവാസികള്‍ക്ക് അവരുടെ നാട്ടില്‍ നേരിട്ട് സഹായമെത്തിക്കുവാനുള്ള അവസരമാണിത്. എസ്.ടു.വി സൊസൈറ്റിയാണ് ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം മേല്‍നോട്ടം വഹിക്കുന്നത്. ഓരോ മേഖലയിലുീ പരിശീലനം ലഭിച്ച വോളന്റിയേഴ്‌സിനെ എസ്.ടു.വി സൊസൈറ്റി തിരഞ്ഞെടുത്തിട്ടുണ്ട്. മൊബൈല്‍ ആപ്ലിക്കേഷനില്‍ എല്ലാ വോളന്റിയേഴ്‌സും ലോഗിന്‍ ചെയ്ത് അവരുടെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്. സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് അവരുടെ ലോഗിന്‍ ഉപയോഗിച്ച് വോളന്റിയര്‍മാരുടെ വിവരങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ സാധിക്കും. ഇതു വഴി സ്‌പോണ്‍സിന് അവരുടെ പണം ശരിയായ് വിനിയോഗിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താന്‍ സാധിക്കും.

ഈ പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം ജില്ലയിലെ വടയാറില്‍ സെപ്റ്റംബര്‍ മൂന്നിന് നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാംപില്‍ വച്ചായിരിക്കും. അവിടുത്തെ റോട്ടറി ക്ലബ്, പഞ്ചായത്ത്, വിശ്വാസ് തുടങ്ങിയവയുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ ക്യാംപ് നടക്കുന്നത്. മെഡിക്കല്‍ ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായ് മരുന്നുകളും അത്യാവശ്യ സാധനങ്ങളായ അരി, വീട്ടുപകരണങ്ങള്‍, പഠനോപകരണങ്ങള്‍, പുതപ്പ്, പായ, വസ്ത്രങ്ങള്‍ തുടങ്ങിയവയും ശുചീകരണ കിറ്റും വിതരണം ചെയ്യുന്നതാണ്.

മെഡിക്കല്‍ ക്യാംപിനോടൊപ്പം വെള്ളപ്പൊക്കമുണ്ടായ മേഖലകളില്‍ സര്‍വേയും വോളന്റിയേഴ്‌സ് മുഖാന്തരം നടത്തും. വെള്ളത്തിന്റെ ഗുണമേന്‍മ പരിശോധിച്ച് ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പാക്കുന്നു. പ്രളയബാധിത മേഖലകളിലുള്ള സ്കൂള്‍, ലൈബ്രറി, വെയ്റ്റിംഗ് ഷെഡ് എന്നിവിടങ്ങളില്‍ വെള്ളം പൊങ്ങിയതിന്റെ അളവ് വോളന്റിയേഴ്‌സ് രേഖപ്പെടുത്തും. ഈ പദ്ധതി വഴി ജലം ശുദ്ധീക്കുവാനുള്ള ഉപകരണം പൊതുസ്ഥലളില്‍ സ്ഥാപിക്കും.

തിങ്കളാഴ്ചത്തെ മെഡിക്കല്‍ ക്യാംപ് കൂടാതെ തുടര്‍ ക്യാംപുകളും സര്‍വേകളും നടത്തി വടയാര്‍ ഹെല്‍ത്ത് ആന്റ ഡിസാസ്റ്റര്‍ ബുക്ക് പ്രകാശനം ചെയ്യും. ഇതില്‍ വടയാര്‍ നടന്ന മെഡിക്കല്‍ ക്യാംപുകളുടെയും സര്‍വേകളുടെയും ഫലങ്ങള്‍ പ്രസിദ്ധീകരിക്കും. കൂടാതെ പകര്‍ച്ചവ്യാധികളും വെള്ളപ്പൊക്കവും തടയുവാനും അവ നേരിടുവാനുമുള്ള നിര്‍ദ്ദേശങ്ങള്‍ ബുക്കിലുണ്ടായിരിക്കും. വെള്ളം പൊങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു മാപ് ബുക്കില്‍ ഉള്‍പ്പെടുത്തും. റോട്ടറി ക്ലബ് പ്രസിഡന്റ് രാജു തോമസ്, സെക്രട്ടറി ഐജു നീരക്കല്‍, പ്രതിനിധികളായ ഷിജോ മാത്യു, ഷൈന്‍, വിശ്വാസിന്റെ പ്രസിഡന്റ് ജോസ് ജോസഫ് ചക്കുങ്കല്‍, സെക്രട്ടറി എം. കെ തോമസ് പ്രതിനിധികളായ ജോളി തോമസ്, വാര്‍ഡ് മെമ്പറായ നിമ്മി മാര്‍ട്ടിന്‍ തുടങ്ങിയവരാണ് ഈ പദ്ധതിക്കു വേണ്ട ഒരുക്കങ്ങള്‍ നടത്തുന്നതും മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കുന്നതുീ. എന്‍.ആര്‍.ഐ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ഹ്യൂസ്റ്റ്ണില്‍ നിന്നും പയസ്, ചിക്കാഗോയില്‍ നിന്നുള്ള ജോജോ എന്നിവരാണ് ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍.

എസ്.ടു.വി സൊസൈറ്റിയാണ് ഈ പദ്ധതി ഓര്‍ഗനൈസ് ചെയ്യുന്നത്. പദ്ധതിയുമായ് സഹകരിക്കുവാന്‍ താത്പര്യമുള്ളവര്‍ എസ്.ടു.വി സൊസൈറ്റിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. http://s2vsocitey.in/

ജോയിച്ചന്‍ പുതുക്കുളം

Share This Post