പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകുന്നതിനുള്ള ശ്രമം നായ പരാജയപ്പെടുത്തി

പസഡീന(ടെക്‌സസ്): വില്ലൊ ഓക്ക് ടൗണ്‍ഹോം കോംപ്ലക്‌സില്‍ പതിനൊന്നു വയസ്സുള്ള പെണ്‍കുട്ടി വീട്ടിലെ വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയതായിരുന്നു. സെപ്റ്റംബര്‍ 2 ഞായറാഴ്ചയായിരുന്നു സംഭവം .

രാവിലെ പതിനൊന്നു മണിയോടുകൂടി ഡാര്‍ക്ക് ഗ്രേ എസ്.യു.വില്‍ എത്തിയ അജ്ഞാതനായ ഒരാള്‍ വാഹനത്തില്‍ നിന്നറങ്ങി കുട്ടിയുടെ കൈപിടിച്ചു തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചു. കൂടെ ഉണ്ടായിരുന്ന ‘റെ’ എന്ന നായ കുട്ടിയുടെ ദയനീയാവസ്ഥ കണ്ട് ഇയാളുടെ കാലില്‍ കയറി കടിച്ചു. നായയെ തട്ടി മാറ്റാന്‍ ശ്രമിച്ചുവെങ്കിലും കടി വിടാന്‍ നായയും തയ്യാറായില്ല. ഒരു വിധം കാലില്‍ നിന്നും നായയെ അടിച്ചുമാറ്റി വന്ന വാഹനത്തില്‍ ഓടി കയറി പ്രതി രക്ഷപ്പെടുകയായിരുന്നു.

വാഹനത്തിന്റെയും, പ്രതിയുടെയും ചിത്രം അടുത്തുള്ള ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചുവെന്നും പസഡീന പോലീസ് അറിയിച്ചും. പ്രതിയെ ഇതുവരേയും പിടി കൂടാനായില്ല. വളര്‍ത്തുനായയുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മകളുടെ ജീവന്‍ രക്ഷിച്ചതായി പോലീസ് പറഞ്ഞു. മനുഷ്യന് വളര്‍ത്തുനായ പലപ്പോഴും, പല സന്ദര്‍ഭങ്ങളിലും രക്ഷകനാകുമെങ്കിലും, അക്രമാസക്തമായി മാറി മരണത്തിലേക്കു നയിക്കുന്ന സന്ദര്‍ഭവും നിരവധിയാണ്.

പി.പി. ചെറിയാന്‍

Share This Post