കെ. കെ. പുന്നൂസ് ഡാളസിൽ നിര്യാതനായി

ഡാളസ് : വയലത്തല കാടംപ്ലാക്കൽ കെ. കെ. പുന്നൂസ് (82 വയസ്സ് ) ഡാളസിൽ നിര്യാതനായി. പരേതന്റെ ഭാര്യ കോട്ടയം എടത്തുംപടിക്കൽ കുടുംബാംഗം സാറാമ്മ പുന്നൂസ്.

മക്കൾ: സുജ തോമസ് ( ലീഗ് സിറ്റി, ഹൂസ്റ്റൺ) സുമ ചാക്കോ ( ഡാളസ്)

മരുമക്കൾ : ബാബു തോമസ് (ലീഗ് സിറ്റി,ഹൂസ്റ്റൺ) ഷാജു ചാക്കോ (ഡാളസ്)

കൊച്ചുമക്കൾ : ഷോൺ, ഷെയ്‌ൻ, റിബെക്കാ.

ഫാ. മാത്യു നായ്ക്കംപറമ്പില്‍ നയിക്കുന്ന ധ്യാനം വാഷിംഗ്ടണ്‍ ഡി.സിയില്‍

വാഷിംഗ്ടണ്‍ ഡി.സി: ഫാ. മാത്യു നായ്ക്കംപറമ്പില്‍ തന്റെ അമേരിക്കയിലെ കരിസ്മാറ്റിക് ധ്യാനപ്രഘോഷണങ്ങളുടെ രജത ജൂബിലി ആഘോഷിക്കുന്ന ഈ വര്‍ഷം വാഷിംഗ്ടണ്‍ ഡി സി യില്‍ “വചനാധിഷ്ഠിത കുടുംബ വിശുദ്ധീകരണ ധ്യാനം” നയിക്കുന്നു.

വാഷിംഗ്ടണ്‍ ഡി. സി. റീജിയണിലെ കേരള കത്തോലിക്കാ പള്ളികളുടെ നേതൃത്ത്വത്തിലുള്ള ഈ ധ്യാനം സെപ്റ്റംബര്‍ മാസം 14, 15,16 തീയതികളില്‍ ആണ് നടത്തപ്പെടുന്നത്.

പതിന്നാലാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ Our lady of Visitation Church, 14139 Seneca Road , Germantown, MD.20874.

15, 16 (ശനി, ഞായര്‍) തീയതികളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ Laurel High School, 8700 Cherry Lane , Laurel MD,20707. ആണ് ധ്യാനം നടത്തപ്പെടുന്നത്.

വാഷിംഗ്ടണ്‍ നിത്യ സഹായ മാതാ പള്ളി വികാരി ഫാ. മാത്യു പുഞ്ചയില്‍ മുഖ്യ രക്ഷാധികാരിയായും മറ്റു ഇടവക വികാരിമാര്‍ രക്ഷാധികാരികളായും വിവിധ ഇടവക പ്രതിനിധികളും വിപുലമായ യോഗം ചേര്‍ന്ന് ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുകയും വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

കേരളത്തിലെ പേമാരിയിലും വെള്ളപ്പൊക്കത്തിലും കഷ്ടതയനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് പുനര്‍ജ്ജീവനത്തിനു ഒരു സാന്ത്വനമാകാന്‍ ഈ ധ്യാനത്തില്‍ പങ്കെടുത്ത് പ്രത്യേക പ്രാര്‍ഥനാ സമര്‍പ്പണം നടത്തുന്നതിനായി ഈ നല്ല അവസരം വിനിയോഗിക്കുവാന്‍ എല്ലാവരോടും മുഖ്യ രക്ഷാധികാരി ഫാ. മാത്യു പുഞ്ചയില്‍ ആഹ്വാനം ചെയ്തു. ധ്യാനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ www.syromalabargw.org-ല്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ജോയിച്ചന്‍ പുതുക്കുളം

തിയോളജിയില്‍ ബിരുദാനന്തര ബിരുദവുമായി ആദ്യ ബാച്ച് ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ നിന്നും

ന്യൂജേഴ്‌സി: താമരശ്ശേരി രൂപാതയിലെ ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് കേന്ദ്രീകരിച്ച് ന്യൂ ജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കത്തലിക് ഫൊറോനാ ദേവാലായത്തില്‍ 2015 നവംബറില്‍ തുടക്കം കുറിച്ച തിയോളജി എഡ്യൂക്കേഷന്‍ സെന്‍ററില്‍ ആദ്യ ബാച്ചില്‍ പഠനമാരംഭിച്ച പതിമൂന്ന് പേര്‍ തീയോളജിയില്‍ മാസ്റ്റര്‍ ബിരുദം പൂര്‍ത്തിയാക്കി.

ചിക്കാഗോ സിറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ന്യൂ ജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തോടനുബന്ധിച്ചാണ് അമേരിക്കയില്‍ ആദ്യമായി ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് ആരംഭിച്ച ഈ ഇന്‍സ്റ്റിട്യൂട്ട് പ്രവര്‍ത്തിച്ചു വരുന്നത്.

ബിരുദദാന ചടങ്ങുകള്‍ സെന്‍റ് തോമസ് സീറോ മലബാര്‍ കത്തലിക് ഫൊറോനാ ദേവാലായത്തില്‍ വച്ച് സെപ്റ്റംബര്‍ 30 ന് ഞായറാഴ്ച രാവിലെ 11:30 നുള്ള വിശുദ്ധ ദിവ്യബലിക്കുശേഷം നടക്കുന്നതാണ് എന്ന് വികാരി റവ. ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ അറിയിച്ചു.

ചടങ്ങില്‍ പ്രശസ്ത ബൈബിള്‍ പ്രഭാഷകനും, ദൈവശാസ്ത്ര പണ്ഡിതനും, തലശേരി അതിരൂപത പ്രഥമ സഹായമെത്രാനും, സര്‍വോപരി ആല്‍ഫാ ഇന്‍സ്റ്റിറ്റുട്ടിന്റെ സ്ഥാപകന്‍ കൂടിയായ റവ. ഡോ. മാര്‍. ജോസഫ് പാംപ്ലാനി സന്നിഹീതനായിരിക്കും.

ആനി എം. നെല്ലിക്കുന്നേല്‍, എല്‍സമ്മ ജോസഫ്, ജെയ്‌സണ്‍ ജി. അലക്‌സ്, ജാന്‍സി മാത്യു എബ്രഹാം, ജിമ്മി ജോയി, ലീന റ്റി.പെരുമ്പായില്‍, മേരിക്കുട്ടി കുര്യന്‍, റെനി പോളോ മുരിക്കന്‍, ഷൈന്‍ സ്റ്റീഫന്‍, സോഫിയ കൈരന്‍, തെരേസ ടോമി, വര്‍ഗ്ഗീസ് അബ്രഹാം, വിന്‍സന്‍റ് തോമസ് എന്നിവരാണ് ആദ്യ ബാച്ചില്‍ തീയോളജിയില്‍ ബിരുദാനന്തര ബിരുദം (ങ.ഠവ) കരസ്ഥമാക്കിയവര്‍.

യൂണിവേഴ്‌സല്‍ അംഗീകാരത്തോടെ യു.ജി.സി ഓഫ് ഇന്‍ഡ്യയ്ക്ക് സ്വീകാര്യമായ രീതിയിലും, സഭാചട്ട പ്രകാരവും ചിട്ടപ്പെടുത്തി തയാറാക്കിയ സമഗ്ര ബൈബിള്‍ മതപഠന കോഴ്‌സുകളാണ് ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജിയിലൂടെ നടത്തപ്പെടുന്നത്.

ദൈവവചനത്തെ കുറിച്ചുള്ള മികച്ച അറിവുകള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കോഴ്സ്സില്‍ വിശ്വാസത്തിന്റെ ആഴമേറിയ ആത്മദര്‍ശനത്തിലൂടെ ഉരുത്തിരിഞ്ഞ, ബൈബിള്‍ മതപാഠ ജ്ഞാനമുള്ള പണ്ഡിതരും, ദൈവശാസ്ത്ര ജ്ഞാനത്തെകുറിച്ചുള്ള വിവിധ കോഴ്‌സുകള്‍ കൈകാര്യം ചെയ്തിട്ടുള്ളവരുമായ വിദഗ്ധരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍ നയിക്കുന്നത്.
വിവിധ സര്‍വകലാശാലകള്‍, കോളജുകള്‍, സെമിനാരികള്‍, സഭാ രംഗങ്ങളില്‍ നിന്നുള്ള വിദഗ്ധരായ കത്തോലിക്കാ പണ്ഡിതര്‍, തങ്ങളുടെ വൈദഗ്ധ്യവും അനുഭവ പരിചയവും ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് എഡ്യൂക്കേഷനിലൂടെ ലഭ്യമാക്കിയിരുന്നു.

വിശ്വാസികളുടെ വിശ്വാസ ശാക്തീകരണത്തിലൂടെ ഇടവകയ്ക്ക് (പ്രാദേശിക ദേവാലങ്ങള്‍ക്ക് ) കരുത്തേകിയും,പങ്കാളിത്ത ക്യാംപസുകളിലൂടെയും, ടെലിവഷന്‍ നെറ്റ് വര്‍ക്കുകളിലൂടെയും പ്രായോഗികവും ആത്മീയത നിറഞ്ഞതും ദൈവശാസ്ത്ര സമ്പുഷ്ടവുമായ അംഗീകൃത പരിശീലനത്തിലൂടെ നാളെയുടെ ആത്മീയ നേതാക്കളെ ഇന്നുതന്നെ വാര്‍ത്തെടുക്കുന്നതിന് പ്രാദേശിക ഇടവകയ്ക്ക് സഹായം ഒരുക്കുന്നതോടൊപ്പം, മുഖ്യധാരാ െ്രെകസ്തവ വിശ്വാസങ്ങള്‍ക്കെതിരെ വിഭാഗീയ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ സൂക്ഷ്മമായി പരിശോധിക്കുകയും വിശകലനം നടത്തുകയും ചെയ്യുന്ന സ്വാധീന ശേഷിയുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ആയിട്ടാണ് ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തിച്ചു വരുന്നത് എന്ന് കോഴ്സ്സിന്റെ കോര്‍ഡിനേറ്റര്‍ ജെയ്‌സണ്‍ അലക്‌സ് അറിയിച്ചു.

ഈ വര്‍ഷം ഉടനെ ആരംഭിക്കുന്ന പുതിയ എം.റ്റി.എച്ച് (ങ.ഠവ) ബാച്ചിലേക്കുള്ള പ്രവേശനത്തിനായി ഇടവക വികാരിയുമായോ, ഇടവകയുടെ ട്രസ്റ്റിയുമായോ ബന്ധപ്പെടേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മിനേഷ് ജോസഫ് (ട്രസ്റ്റി) (201)9789828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201)9126451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സാബിന്‍ മാത്യു (ട്രസ്റ്റി) (848)3918461, ജെയ്‌സണ്‍ അലക്‌സ് (കോര്‍ഡിനേറ്റര്‍) (914) 6459899.
വെബ് :www.stthomassyronj.org
സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

കേരളത്തിന് സാന്ത്വനമായി അമേരിക്കന്‍ മലയാളി സംഘടനകള്‍

മഹാപ്രളയവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തോരാത്ത പേമാരിയും മൂലം കേരളത്തിനെ തീരാ ദുരിതത്തിലേക്കു നയിച്ച പ്രകൃതിക്ഷോഭത്തെ ഒരൊറ്റ മനസ്സോടും ചങ്കൂറ്റത്തോടെ കൂടി നേരിടുവാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും കേരളമക്കളോടൊപ്പവും അമേരിക്കന്‍ മലയാളികളും മലയാളി സംഘടനകളും അണിനിരക്കുന്നു. പമ്പയും മണിമലയാറും പെരിയാറും ചാലക്കുടിപ്പുഴയും ഉള്‍പ്പെടെ 44 നദികളും കരകവിഞ്ഞൊഴുകിയപ്പോള്‍ നഷ്ടപ്പെട്ടത് നാന്നൂറോളം ജീവനുകളും പതിനായിരക്കണക്കിന് വീടുകളും ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് ദുരിതവും വേദനയും പ്രയാസങ്ങളും നല്‍കി തീരാദുഃഖത്തിലേക്ക് തള്ളിവിട്ടു. റാന്നിയും ചെങ്ങന്നൂരും ആറന്മുളയും കുട്ടനാടും ചാലക്കുടിയും പറവൂരും ആലുവായും കാലടിയും ഇടുക്കിയും വയനാടും ഉള്‍പ്പെടെ കേരളത്തിലെ ഒട്ടുമിക്ക പട്ടണങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. മഹാപ്രളയം വിതച്ച കേരളമണ്ണില്‍ല്‍ കേരള ഗവണ്‍മെന്‍റിന്‍റെ പുനരുദ്ധാരണത്തിനുള്ള പ്രാഥമിക കണക്ക് തന്നെ ഏകദേശം 20, 000 കോടി രൂപയാണ്. അമേരിക്കന്‍ മലയാളികള്‍ ഒറ്റയ്ക്കും കൂട്ടമായും ഒട്ടേറെ സഹായങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും ഇതാദ്യമായാണ് അമേരിക്കന്‍ മലയാളി സംഘടനകള്‍ ഒറ്റക്കെട്ടായി ദുരിതബാധിതര്‍ക്ക് സഹായഹസ്തം നീട്ടുന്നത്. കേരള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം Rebuild Kerala എന്ന പദ്ധതിയില്‍ ഫോമാ ഉള്‍പ്പെടെ ഒട്ടേറെ സംഘടനകള്‍ അണിനിരക്കുകയാണ്.

ഈ പദ്ധതിയുടെ ആദ്യഘട്ടമായി അമേരിക്കന്‍ മലയാളി സംഘടനകള്‍ ദത്തെടുക്കുന്നത് റാന്നി, അങ്ങാടി, പഴവങ്ങാടി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന റാന്നി പ്രദേശമാണ്. മഹാപ്രളയം സംഹാരതാണ്ഡവം ആടിയപ്പോള്‍ റാന്നിക്ക് നഷ്ടപ്പെട്ടത് നൂറുകണക്കിന് വീടുകളും റോഡുകളും പാലങ്ങളും ആണ്. ഒട്ടേറെ കടകള്‍ വെള്ളത്തിനടിയിലായി ഏകദേശം ആയിരം കോടി രൂപയുടെ നഷ്ടം. സ്കൂളുകള്‍, ഹെല്‍ത്ത് സെന്‍റര്‍, ബസ്റ്റാന്‍ഡ് എന്നിവ പുനരുദ്ധരിക്കുന്നതിന് ഭാഗമായി കേരള ഗവണ്‍മെന്‍റിന്‍റെയും ഈ മൂന്ന് പഞ്ചായത്തുകളുടെയും കൂടെ മലയാളി സംഘടനകളും കൈകോര്‍ക്കുന്നു. ജില്ലാ കളക്ടര്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, റാന്നി എംഎല്‍എ രാജു എബ്രഹാം ഉള്‍പ്പെടെ പ്രധാന വ്യക്തികള്‍ ഉള്‍പ്പെടുന്ന കേരള കമ്മിറ്റിക്ക് രൂപം നല്‍കുകയാണ്. ഈ പദ്ധതിയില്‍ പങ്കെടുക്കുന്ന ഓരോ അസോസിയേഷനുകള്‍ക്കും വീടുകള്‍ നിര്‍മ്മിക്കാനും സ്കൂളുകള്‍ ഹെല്‍ത്ത് സെന്‍ററുകള്‍ ബസ്റ്റാന്‍ഡ് തുടങ്ങി പുനരുദ്ധാരണ പ്രക്രിയയില്‍ നേരിട്ട് പങ്കാളികളാകാവുന്നതാണ്. അതിനുള്ള ഒരു അവസരമാണ് Rebuild Kerala പ്രോജക്ടിലൂടെ എല്ലാ സംഘടനകള്‍ക്കും ലഭിക്കുന്നത്. ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ബ്രന്‍സ് വിക്ക് ടൗണ് റാന്നിയെ സിസ്റ്റര്‍ ടൗണ്‍ ആയി തിരഞ്ഞെടുത്ത സ്റ്റുഡന്‍റ് എക്‌സ്‌ചേഞ്ച്, കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് തുടങ്ങിയ പദ്ധതികളുമായി സഹകരിക്കുവാനും തയ്യാറാണ്.

റാണിയുടെ നവീകരണം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ തീര്‍ച്ചയായും കുട്ടനാട് ചാലക്കുടി തുടങ്ങിയ ദുരിതബാധിത മേഖലകളിലേക്ക് കടന്നു ചെല്ലുവാന്‍ സാധിക്കും. അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ ഡോക്ടര്‍ എം വി. പിള്ളയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഫോമായും മറ്റ് സംഘടനകളും റിബില്‍ഡ് കേരള പ്രോജക്ടില്‍ പങ്കാളികളാകുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ് ചാമത്തില്‍ 469 877 7266, ജോസ് അബ്രാഹം 718 619 7759, ഷിനു ജോസഫ് 914 330 3314, അനിയന്‍ ജോര്‍ജ്ജ് 908 337 1289.

ജോയിച്ചന്‍ പുതുക്കുളം

പ്രളയബാധിതര്‍ക്ക് ആശ്വാസമായ് അമേരിക്കയിലെ എന്‍.ആര്‍.ഐ അസോസിയേഷനുകള്‍

കേരളത്തിലെ പ്രളയമേഖലയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായ് അമേരിക്കയിലെ എന്‍.ആര്‍.ഐ അസോസിയേഷനുകള്‍ മുന്നോട്ട് വരുന്നു. പ്രവാസികള്‍ക്ക് അവരുടെ നാട്ടില്‍ നേരിട്ട് സഹായമെത്തിക്കുവാനുള്ള അവസരമാണിത്. എസ്.ടു.വി സൊസൈറ്റിയാണ് ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം മേല്‍നോട്ടം വഹിക്കുന്നത്. ഓരോ മേഖലയിലുീ പരിശീലനം ലഭിച്ച വോളന്റിയേഴ്‌സിനെ എസ്.ടു.വി സൊസൈറ്റി തിരഞ്ഞെടുത്തിട്ടുണ്ട്. മൊബൈല്‍ ആപ്ലിക്കേഷനില്‍ എല്ലാ വോളന്റിയേഴ്‌സും ലോഗിന്‍ ചെയ്ത് അവരുടെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്. സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് അവരുടെ ലോഗിന്‍ ഉപയോഗിച്ച് വോളന്റിയര്‍മാരുടെ വിവരങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ സാധിക്കും. ഇതു വഴി സ്‌പോണ്‍സിന് അവരുടെ പണം ശരിയായ് വിനിയോഗിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താന്‍ സാധിക്കും.

ഈ പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം ജില്ലയിലെ വടയാറില്‍ സെപ്റ്റംബര്‍ മൂന്നിന് നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാംപില്‍ വച്ചായിരിക്കും. അവിടുത്തെ റോട്ടറി ക്ലബ്, പഞ്ചായത്ത്, വിശ്വാസ് തുടങ്ങിയവയുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ ക്യാംപ് നടക്കുന്നത്. മെഡിക്കല്‍ ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായ് മരുന്നുകളും അത്യാവശ്യ സാധനങ്ങളായ അരി, വീട്ടുപകരണങ്ങള്‍, പഠനോപകരണങ്ങള്‍, പുതപ്പ്, പായ, വസ്ത്രങ്ങള്‍ തുടങ്ങിയവയും ശുചീകരണ കിറ്റും വിതരണം ചെയ്യുന്നതാണ്.

മെഡിക്കല്‍ ക്യാംപിനോടൊപ്പം വെള്ളപ്പൊക്കമുണ്ടായ മേഖലകളില്‍ സര്‍വേയും വോളന്റിയേഴ്‌സ് മുഖാന്തരം നടത്തും. വെള്ളത്തിന്റെ ഗുണമേന്‍മ പരിശോധിച്ച് ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പാക്കുന്നു. പ്രളയബാധിത മേഖലകളിലുള്ള സ്കൂള്‍, ലൈബ്രറി, വെയ്റ്റിംഗ് ഷെഡ് എന്നിവിടങ്ങളില്‍ വെള്ളം പൊങ്ങിയതിന്റെ അളവ് വോളന്റിയേഴ്‌സ് രേഖപ്പെടുത്തും. ഈ പദ്ധതി വഴി ജലം ശുദ്ധീക്കുവാനുള്ള ഉപകരണം പൊതുസ്ഥലളില്‍ സ്ഥാപിക്കും.

തിങ്കളാഴ്ചത്തെ മെഡിക്കല്‍ ക്യാംപ് കൂടാതെ തുടര്‍ ക്യാംപുകളും സര്‍വേകളും നടത്തി വടയാര്‍ ഹെല്‍ത്ത് ആന്റ ഡിസാസ്റ്റര്‍ ബുക്ക് പ്രകാശനം ചെയ്യും. ഇതില്‍ വടയാര്‍ നടന്ന മെഡിക്കല്‍ ക്യാംപുകളുടെയും സര്‍വേകളുടെയും ഫലങ്ങള്‍ പ്രസിദ്ധീകരിക്കും. കൂടാതെ പകര്‍ച്ചവ്യാധികളും വെള്ളപ്പൊക്കവും തടയുവാനും അവ നേരിടുവാനുമുള്ള നിര്‍ദ്ദേശങ്ങള്‍ ബുക്കിലുണ്ടായിരിക്കും. വെള്ളം പൊങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു മാപ് ബുക്കില്‍ ഉള്‍പ്പെടുത്തും. റോട്ടറി ക്ലബ് പ്രസിഡന്റ് രാജു തോമസ്, സെക്രട്ടറി ഐജു നീരക്കല്‍, പ്രതിനിധികളായ ഷിജോ മാത്യു, ഷൈന്‍, വിശ്വാസിന്റെ പ്രസിഡന്റ് ജോസ് ജോസഫ് ചക്കുങ്കല്‍, സെക്രട്ടറി എം. കെ തോമസ് പ്രതിനിധികളായ ജോളി തോമസ്, വാര്‍ഡ് മെമ്പറായ നിമ്മി മാര്‍ട്ടിന്‍ തുടങ്ങിയവരാണ് ഈ പദ്ധതിക്കു വേണ്ട ഒരുക്കങ്ങള്‍ നടത്തുന്നതും മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കുന്നതുീ. എന്‍.ആര്‍.ഐ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ഹ്യൂസ്റ്റ്ണില്‍ നിന്നും പയസ്, ചിക്കാഗോയില്‍ നിന്നുള്ള ജോജോ എന്നിവരാണ് ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍.

എസ്.ടു.വി സൊസൈറ്റിയാണ് ഈ പദ്ധതി ഓര്‍ഗനൈസ് ചെയ്യുന്നത്. പദ്ധതിയുമായ് സഹകരിക്കുവാന്‍ താത്പര്യമുള്ളവര്‍ എസ്.ടു.വി സൊസൈറ്റിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. http://s2vsocitey.in/

ജോയിച്ചന്‍ പുതുക്കുളം

ഇല്ലിനോയി മലയാളി അസോസിയേഷന്‍ രാജാ കൃഷ്ണമൂര്‍ത്തിയുമായി ചര്‍ച്ച നടത്തി

അമേരിക്കന്‍ കോണ്‍ഗ്രസിലെ കോണ്‍ഗ്രസ് മാന്‍ രാജാകൃഷ്ണമൂര്‍ത്തിയുമായി ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രതിനിധി സംഘം പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ നേതൃത്വത്തില്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെപ്പള്ളി ചര്‍ച്ച നടത്തി. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ നമ്മുടെ സഹോദരങ്ങളെ ഏതൊക്കെ രീതിയില്‍ സഹയിക്കാനുകുമെന്നുള്ള ചിന്തകളില്‍ ഉയര്‍ന്നുവന്ന ആശയമാണ് ഈ കൂടിക്കാഴ്ചയ്ക്ക് വഴിതെളിച്ചത്.

ഏകദേശം 30 മിനിറ്റോളം നീണ്ട ചര്‍ച്ചകളില്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മിതിയില്‍ അമേരിക്കന്‍ ഗവണ്‍മെന്റില്‍ നിന്നും, വിവിധ നോണ്‍ ഗവണ്‍മെന്റല്‍ ഏജന്‍സികളില്‍ നിന്നും എങ്ങനെ സഹായം ലഭിക്കാമെന്നും, അതിന്റെ വിവിധ വശങ്ങളെപ്പറ്റിയും സംസാരിക്കുകയുണ്ടായി. കേരളാ ഗവണ്‍മെന്റുമായും ആശയവിനിമയം നടത്താന്‍ തന്റെ സെക്രട്ടറിയും, മലയാളിയുമായ അറ്റോര്‍ണി സാഹി ഏബ്രഹാമിനെ ഉടന്‍തന്നെ ചുമതലപ്പെടുത്തി. കേരളാ ഗവണ്‍മെന്റില്‍ നിന്നും മറുപടി ലഭിച്ചാല്‍ ഉടന്‍തന്നെ തന്റെ പരിധിയില്‍ നിന്നുകൊണ്ട് അമേരിക്കന്‍ ഗവണ്‍മെന്റ് വഴിയും മറ്റു ഏജന്‍സികളുമായി സഹകരിച്ച് കേരളത്തെ സഹായിക്കന്നതില്‍ തനിക്കും സന്തോഷമേ ഉള്ളുവെന്നും രാജാ പ്രതിനിധി സംഘത്തോട് പറഞ്ഞു.

ഇല്ലിനോയിയിലെ എട്ടാമത് ഡിസ്ട്രിക്ടില്‍ നിന്നും രണ്ടാം തവണ ഈ നവംബറില്‍ മത്സരത്തെ നേരിടുകയാണ് രാജാ കൃഷ്ണമൂര്‍ത്തി. തന്റെ തിരക്കുപിടിച്ച പരിപാടികള്‍ക്കിടയില്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രതിനിധികളെ കാണാന്‍ സമയം കണ്ടെത്തിയ കോണ്‍ഗ്രസ് മാനെ ജോര്‍ജ് പണിക്കര്‍ നന്ദി അറിയിച്ചു.

സെക്രട്ടറി വന്ദന മാളിയേക്കല്‍, സീനിയര്‍ വൈസ് പ്രസിഡന്റ് റോയി മുളങ്കുന്നം, വൈസ് പ്രസിഡന്റ് ജോര്‍ജ് മാത്യൂസ് എന്നിവരും പ്രതിനിധിസംഘത്തിലുണ്ടായിരുന്നു.

ജോയിച്ചന്‍ പുതുക്കുളം

128-മത് സാഹിത്യ സല്ലാപം ‘പ്രളയ ദുരിതാശ്വാസം’ ചര്‍ച്ച

ഡാലസ്: 2018 സെപ്റ്റംബര്‍ ഒന്നാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിയിരുപത്തിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം കേരളത്തിലെ ‘പ്രളയ ദുരിതാശ്വാസം’ എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. കേരളം കണ്ട മഹാപ്രളയത്തില്‍ ജീവനും സ്വത്തും നഷട്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതിനും അവര്‍ക്ക് ആവശ്യമായ ആശ്വാസ നടപടികള്‍ എന്തൊക്കെ ആയിരിക്കണം എന്ന് വിശദീകരിക്കുവാനുമായിട്ടാണ് ഈ ചര്‍ച്ച. അമേരിക്കന്‍ മലയാളികള്‍ സകല രാഷ്ട്രീയ വൈരവും മറന്ന് പുതുകേരള സൃഷ്ടിക്കായി നിലവിലുള്ള കേരള സര്‍ക്കാരുമായി കൈകൊര്‍ക്കേണ്ടതിന്‍റെ ആവശ്യകത ഈ സല്ലാപത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്. അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാന്‍ താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2018 ഓഗസ്റ്റ്‌ നാലാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയിരുപത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘അമേരിക്കയിലെ മലയാള ഭാഷാ പഠനം’ എന്ന വിഷയമാണ് ചര്‍ച്ച ചെയ്തത്. ഓസ്ടിനിലുള്ള യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ മലയാള ഭാഷാദ്ധ്യപികയായ ഡോ. ദര്‍ശന ശശിയാണ് ഈ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്‌. ന്യൂയോര്‍ക്കിലെ ഗുരുകുലം മലയാളം സ്കൂളിനു നേതൃത്വം നല്‍കുന്ന ജെ. മാത്യൂസ്‌ മലയാള ഭാഷാധ്യാപനത്തിന്‍റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ വിശദീകരിച്ചു. കൂടാതെ മലയാള ഭാഷാഭ്യസനവുമായി ബന്ധപ്പെട്ട പ്രമുഖ ഭാഷാ പണ്ഡിതരായ അമേരിക്കന്‍ മലയാളികള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സല്ലാപം വിജ്ഞാന പ്രദമാക്കി. ഔദ്യോഗികവും അല്ലാത്തതുമായ ഭാഷാധ്യാപനത്തിന്‍റെ പ്രായോഗിക വശങ്ങളും ഗുണദോഷങ്ങളും വിശദമായി ചര്‍ച്ച ചെയ്യുകയുണ്ടായി.

നാട്ടിലേയ്ക്ക് സ്ഥിരതാമസത്തിനായി പോകുന്ന സാഹിത്യ സല്ലാപത്തിന്‍റെ സജീവാംഗവും പ്രമുഖ സംഘാടകനുമായ മനോഹര്‍ തോമസിന് സാഹിത്യ സല്ലാപത്തിന്‍റെ പേരില്‍ യാത്രാമംഗളങ്ങള്‍ നേരുകയുണ്ടായി.

ചെറിയാന്‍ കെ. ചെറിയാന്‍, ജോര്‍ജ്ജ് മണ്ണിക്കരോട്ട്, സാമുവേല്‍ കൂടല്‍, സി. എം. സി., ബാബുജി മാരാമണ്‍ കാനഡ, ജോണ്‍ ആറ്റുമാലില്‍, അച്ചാമ്മ ചന്ദ്രശേഖരന്‍, സാമുവേല്‍ എബ്രഹാം, രാജമ്മ തോമസ്‌, ജോര്‍ജ്ജ് വര്‍ഗീസ്, അബ്ദുല്‍ പുന്നയൂര്‍ക്കളം, മാത്യു നെല്ലിക്കുന്ന്, ഡോ. രാജന്‍ മര്‍ക്കോസ്, രാജു തോമസ്‌, ജോസഫ്‌ പൊന്നോലി, കുര്യാക്കോസ്, ഡോ. എന്‍. പി. ഷീല, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍, സജി, ജേക്കബ്‌ തോമസ്‌ വിളയില്‍, ചാക്കോ ജോര്‍ജ്ജ്, അലക്സാണ്ടര്‍ മേപ്പിള്‍ട്ടണ്‍, ജേക്കബ്‌ സി., ജെയിംസ്‌ ജോസഫ്, പി. എം. മാത്യു, പി. പി. ചെറിയാന്‍, സി. ആന്‍ഡ്റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് …..

1-857-232-0476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269

Join us on Facebook https://www.facebook.com/groups/142270399269590/

ജയിന്‍ മുണ്ടയ്ക്കല്‍

വെള്ളക്കെടുതിക്കെതിരെ തുഴയെറിഞ്ഞ് കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി

ടൊറോന്റോ : കേരളം വെള്ളപ്പൊക്കദുരിതത്തില്‍ നട്ടംതിരിയുമ്പോള്‍ ഒരു വള്ളംകളി മത്സരം നടത്തുന്നതിന്റെ ഔചിത്യമില്ലായ്മ മനസ്സിലാക്കി സംഘാടകര്‍ പല തവണ ഉപേക്ഷിക്കണമെന്ന് തീരുമാനിച്ച കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി മത്സരം, ഒടുവില്‍ വെള്ളക്കെടുതിക്കെതിരെ തുഴയാനുള്ള ശക്തമായ സമരായുധമാക്കിയപ്പോള്‍ വന്‍വിജയം! .

കേരളത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാനഡയിലെ ഭരണപ്രതിപക്ഷങ്ങളുടെ പിന്തുണയും സഹായവും നേടിയെടുക്കാന്‍ ഈ വള്ളംകളി മത്സരം കൊണ്ട് സാധിച്ചുവെന്നത് സംഘാടകരായ ബ്രാംപ്ടണ്‍ മലയാളി സമാജത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രെസിഡന്റും കേന്ദ്ര പ്രതിപക്ഷ നേതാവുമായ ആന്‍ഡ്രൂ ഷേര്‍, മെമ്പര്‍ ഓഫ് പാര്‍ലമെന്‍റ് റൂബി സഹോട്ട, മെമ്പര്‍ ഓഫ് പ്രൊവിന്‍ഷ്യല്‍ പാര്‍ലമെന്‍റ് ദീപക് ആനന്ദ്, ബ്രാംപ്ടന്‍ മേയര്‍ സ്ഥാനാര്‍ത്ഥി പാട്രിക്ക് ബ്രൗണ്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ച് കേരളത്തിന് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. സെപ്റ്റംബറില്‍ പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ ടീമുകള്‍ പങ്കെടുത്ത വള്ളംകളി മത്സരത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നെത്തിയ “ജലകേസരി ” ചാമ്പ്യന്മാരായി. ടി .എം .എസ് ചുണ്ടന്‍ രണ്ടാം സ്ഥാനം നേടി . വിജയികള്‍ക്ക് മുഖ്യാതിഥി ആന്‍ഡ്രൂ ഷേര്‍ നെഹ്‌റു ട്രോഫിയും, സ്‌പോണ്‍സര്‍ മനോജ് കരാത്ത 1000 ഡോളര്‍ കാഷ് അവാര്‍ഡും സമ്മാനിച്ചു. മലയാളം സിനിമ സംവിധായകന്‍ കെ മധു, ടൈഗര്‍ ജീത് സിംഗ് സീനിയറും , ജൂനിയറും വിശിഷ്ടാതിഥികളായി ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തിലെ വെള്ളക്കെടുതിയോടനുബന്ധിച്ചു ജാതിമത , സംഘടനാ വിത്യാസമില്ലാതെ എല്ലാ മലയാളികള്‍ക്കും ഒത്തുചേര്‍ന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും , മത സൗഹാര്‍ദ്ദ പ്രാര്‍ത്ഥന നടത്താനും സംഘാടകര്‍ ഈ അവസരം ഉപയോഗിച്ചു .

തദവസരത്തില്‍ ബ്രാംപ്ടണ്‍ മലയാളീ സമാജം തുടങ്ങുന്ന “ഹെല്‍പ് കേരള ഫണ്ട് ” കാമ്പയിനും ആന്‍ഡ്രൂ ഷേര്‍ ഉദ്ഘാടനം ചെയ്തു.

വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളായ ടോമി കോക്കാട്ട്, പ്രസാദ് നായര്‍, ജോബ്‌സണ്‍ ഈശോ , സന്തോഷ് സാക്ക് കോശി, സൈമണ്‍ പ്ലാത്തോട്ടം, എന്നിവരും ഗുരുവായൂരപ്പന്‍ അമ്പലത്തിലെ മുഖ്യതന്ത്രി ദിവാകരന്‍ നമ്പൂതിരിപ്പാട് , സജീബ് കോയ, ഫാ. ഡാനിയേല്‍ ചാക്കോ, റെവ.ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ചു.

“വള്ളം കളി മാറ്റിവെച്ചു നാട്ടില്‍ വെള്ളപ്പൊക്ക ദുരിതത്തില്‍ മരണമടഞ്ഞവരെയും ദുരിതത്തിലായവരെയും ഓര്‍ത്ത് ദുഖിച്ചും സഹതപിച്ചും വെറുതെ വീട്ടില്‍ ഇരുന്നിട്ട് ഒരു കാര്യവുമില്ല. പകരം ദുഃഖം ഉള്ളിലൊതുക്കിയിട്ടാണെങ്കിലും നമ്മുടെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തെ കരകയറ്റാന്‍ നമ്മുക്ക് എന്ത് ചെയ്യാനാകുമെന്ന ചിന്തയാണ് വള്ളം കളി നടത്താനും അതിലൂടെ നമ്മുടെ നിവേദനം വേണ്ട സ്ഥലങ്ങളിലെല്ലാം എത്തിച്ചു പരിഹാരം നേടാനും ദുരിദാശ്വാസനിധിയിലേക്ക് പണം ശേഖരിക്കാനും തീരുമാനിച്ചത്. ” സംഘാടകനായ ബ്രാംപ്ടണ്‍ മലയാളീ സമാജം പ്രസിഡണ്ട് കുര്യന്‍ പ്രക്കാനം വിശദീകരിച്ചു. കുറേപ്പേര്‍ എതിര്‍പ്പുകളുമായി ആദ്യം വന്നെങ്കിലും അവരുടെ വികാരം മനസ്സിലാക്കിക്കൊണ്ട് തന്നെ വളരെയധികം ആളുകള്‍ തക്കസമയത്ത് സഹായത്തിനായെത്തിയതാണ് പരിപാടികള്‍ വിജയകരമായി നടത്താന്‍ സാധിച്ചത്. അദ്ദേഹം പറഞ്ഞു.

റീമാക്‌സ് റിയല്‍റ്റിയിലെ മനോജ് കരാത്തയായിരുന്നു പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍. കാനഡയിലെ പ്രമുഖ ടീം ആയ ടി എം എസ് ചുണ്ടന്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി.വനിതകളുടെ മത്സരത്തില്‍ ഗ്ലാഡിയേറ്റെഴ്‌സ് വിജയികള്‍ ആയി.

പ്രസിഡണ്ട് കുര്യന്‍ പ്രാക്കാനത്തിന്റെ നേതൃത്വത്തില്‍ തോമസ് വര്‍ഗീസ്, ഗോപകുമാര്‍ നായര്‍ , ജോജി ജോര്‍ജ് , മത്തായി മാത്തുള്ള, ഷിബു ചെറിയാന്‍, ബിനു ജോഷ്വാ , ജോസഫ് പുന്നശ്ശേരില്‍, ഷൈനി സെബാസ്റ്റിയന്‍ , സിന്ധു സജോയ്, മോന്‍സി തോമസ്, സാം പുതുക്കേരില്‍ , സോമന്‍ സക്കറിയ, ശ്രീരാജ്, ഫാസില്‍ മുഹമ്മദ്, ജോയി ഇമ്മാനുവേല്‍ , ജയമോഹന്‍ മേനോന്‍ എന്നിവരാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്. വെബ്: www.bramptonbotarace.ca .

ജയിസണ്‍ മാത്യു