നൂറ്റി ഇരുപത്തിയഞ്ചുകോടി ഭാരതീയരും കേരളത്തോടൊപ്പം: നരേന്ദ്ര മോദി

ന്യൂദല്‍ഹി: കേരളത്തിലുണ്ടായ ഭീകരമായ വെള്ളപ്പൊക്കം ജനജീവിതത്തെ വളരെ ഗുരുതരമായ രീതിയില്‍ ബാധിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി.വിഷമഘട്ടത്തില്‍ രാജ്യം മുഴുവന്‍ കേരളത്തോടൊപ്പമാണുള്ളത്. സ്വന്തക്കാരെ നഷ്ടപ്പെട്ടവരോട് നമുക്ക് സഹാനുഭൂതിയുണ്ട്. നഷ്ടപ്പെട്ട ജീവിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാവില്ലെങ്കിലും നൂറ്റി ഇരുപത്തിയഞ്ചുകോടി ഭാരതീയരും ഈ ദുഃഖത്തിന്റെ വേളയില്‍ നിങ്ങളുടെ തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്നുവെന്ന് ദുഃഖിതരായ കുടുംബങ്ങള്‍ക്ക് ഉറപ്പേകാന്‍ ആഗ്രഹിക്കുന്നു. മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രകൃതി ദുരന്തത്തില്‍ മുറിവേറ്റവര്‍ എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു. ജനങ്ങളുടെ ഉത്സാഹവും അദമ്യമായ ധൈര്യവും മൂലം കേരളം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് എനിക്കു തികഞ്ഞ വിശ്വാസമുണ്ട്. നരേന്ദ്ര മോദി പറഞ്ഞു.

അപകടങ്ങള്‍ അവശേഷിപ്പിച്ചു പോകുന്ന നാശനഷ്ടങ്ങള്‍ ദുര്‍ഭാഗ്യപൂര്‍ണ്ണമാണ്. എന്നാല്‍ ആപത്ത് നേരത്ത് മനുഷ്യത്വത്തിന്റെ എത്രയോ ദൃശ്യങ്ങള്‍ നമുക്കു കാണാനാകും. എവിടെയാണ് അപകടം ഉണ്ടായത് എങ്കിലും, അത് കേരളത്തിലാണെങ്കിലും ഹിന്ദുസ്ഥാനിലെ മറ്റേതെങ്കിലും സംസ്ഥാനത്താണെങ്കിലും ജില്ലയിലോ പ്രദേശത്തോ ആണെങ്കിലും ജനജീവിതം വീണ്ടും സാധാരണ നിലയിലേക്കത്തുന്നതിനായി കച്ച് മുതല്‍ കാമരൂപ് വരെയും കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയും എല്ലാവരും തങ്ങളുടേതായ നിലയില്‍ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ട്. എല്ലാ പ്രായത്തിലുമുള്ളവരും എല്ലാ കര്‍മ്മമേഖലയിലുമുള്ളവരും തങ്ങളുടേതായ പങ്കു വഹിക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങളുടെ കഷ്ടപ്പാട് ഏറ്റവും ലഘൂകരിക്കാനും, അവരുടെ ദുഃഖം പങ്കുവയ്ക്കാനും എല്ലാവരും തങ്ങളുടെ പങ്ക് ഉറപ്പാക്കുന്നുണ്ട്. സായുധസേനയിലെ ജവാ•ാര്‍ കേരളത്തില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേതൃത്വം വഹിക്കുന്നതായി നമുക്കറിയാം. അവര്‍ വെള്ളപ്പൊക്കത്തില്‍ പെട്ട ആളുകളെ രക്ഷിക്കുന്നതിന് പരമാവധി ശ്രമിച്ചു. വായുസേനയാണെങ്കിലും നാവികസേനയാണെങ്കിലും കരസേനയാണെങ്കിലും, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, ആര്‍.എ.എഫും ഒക്കെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വളരെ വലിയ പങ്കാണു വഹിച്ചത്. എന്‍.ഡി.ആര്‍.എഫ് ജവാ•ാരുടെ കഠിന പരിശ്രമത്തെക്കുറിച്ചും എടുത്തു പറയാനാഗ്രഹിക്കുന്നു. ഈ ആപല്‍ഘട്ടത്തില്‍ അവര്‍ വളരെ മഹത്തായ കാര്യമാണു ചെയ്തത്.

എന്‍.ഡി.ആര്‍.എഫിന്റെ കഴിവും അവരുടെ സമര്‍പ്പണവും ത്വരിതഗതിയില്‍ തീരുമാനമെടുക്കേണ്ട സന്ദര്‍ഭങ്ങളെ നേരിടുന്നതിനുള്ള ശ്രമവും എല്ലാ ഭാരതീയരെയും സംബന്ധിച്ചിടത്തോളം അവരെ ആദരവിന്റെ മൂര്‍ത്തികളായി മാറിയിരിക്കുന്നു. ഇന്നലെ ഓണാഘോഷമായിരുന്നു. ഓണം രാജ്യത്തിന,് വിശേഷിച്ച് കേരളത്തിന് ഈ ആപത്തില്‍ നിന്ന് എത്രയും വേഗം കര കയറാനും കേരളത്തിന്റെ വികസനയാത്രയ്ക്ക് കൂടുതല്‍ ഗതിവേഗമേകാനും ശക്തിയേകട്ടെ എന്നു നമുക്കു പ്രാര്‍ഥിക്കാം. ഞാന്‍ ഒരിക്കല്‍ക്കൂടി എല്ലാ ദേശവാസികള്‍ക്കുംവേണ്ടി കേരളത്തിലെ ജനങ്ങള്‍ക്കും രാജ്യത്തെ ആപത്തുണ്ടായ മറ്റു പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും ഈ വിപത്തിന്റെ വേളയില്‍ രാജ്യംമുഴുവന്‍ നിങ്ങളോടൊപ്പമുണ്ട് എന്ന് വിശ്വാസമേകാന്‍ ആഗ്രഹിക്കുന്നതായു പ്രധാന മന്ത്രി പറഞ്ഞു

Share This Post