ന്യൂയോര്‍ക്ക് ചാപ്റ്റര്‍ മാറാനാഥ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 29, 30 തിയ്യതികളില്‍

എല്‍മോണ്ട് (ന്യൂയോര്‍ക്ക്): മാറാനാഥാ വോയ്‌സ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 29, 30 തിയ്യതികളില്‍ ശാലോം അസംബ്ലി ഓഫ് ഗോഡ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. (111 വാല്‍ഡോര്‍ഫ് അവ്, എല്‍മോണ്ട്, ന്യൂയോര്‍ക്ക്).

പ്രമുഖ കണ്‍വന്‍ഷന്‍ പ്രസംഗികനും, വേദ പണ്ഡിതനുമായ പാസ്റ്റര്‍ പി സി ചെറിയാനാണ് മുഖ്യ പ്രഭാഷണം നടത്തുക.

ശനി ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6.30 നാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുകയെന്നും ഏവരേയും കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വി കെ മാത്യു 914 656 4347, മാത്യു തോമസ് 917 753 8867, ഡേവിഡ് തോമസ് 917 601 3333, ഡാനിയേല്‍ പാപ്പന്‍ 914 433 2474, തമ്പി തോമസ്708 254 7402.

പി പി ചെറിയാന്‍

Share This Post