മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസില്‍ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരിസ് ക്‌നാനായ ഇടവക ദൈവാലയത്തില്‍ പരി.കന്യാക മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 12 മുതല്‍ 19 വരെ തിയതികളില്‍ ഭക്തിയാദരവോടെ നടത്തപ്പെട്ടു. ഈ വര്‍ഷത്തെ പ്രധാന തിരുന്നാള്‍ ആഘോക്ഷങ്ങളുടെ പ്രാരംഭദിനമായ ആഗസ്റ്റ് പന്ത്രണ്ടാം തിയതി രാവിലെ പത്തു മണിക്ക് വികാരി ജനറാള്‍ മോണ്‍.തോമസ് മുളവനാലിന്റെ
മുഖ്യകാര്‍മ്മികത്വത്തിലര്‍പ്പിച്ച വി.കുര്‍ബ്ബാനക്ക് ശേഷം പതാക ഉയര്‍ത്തല്‍ കര്‍മ്മം നിര്‍വഹിച്ചു. അസി.വികാരി ഫാ .ബിന്‍സ് ചേത്തലയില്‍ സഹകാര്‍മികനായിരുന്നു. ആഗസ്റ്റ് 13തിങ്കളാഴ്ച വൈകിട്ട് 6.30 ന് മലങ്കര റീത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയ്ക്ക് തിരുവല്ല ആര്‍ച്ച്ബിഷപ്പ് അഭിവന്ദ്യ തോമസ് മാര്‍ കൂറിലോസ് മൂഖൃകാര്‍മികത്വം വഹിച്ചു.തുടര്‍ന്നുള്ള ദിനങ്ങളില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ടോമി വട്ടുകുളം, ഫാ.ജോണിക്കുട്ടി പുലിശ്ശേരി, ഫാ.റ്റിമം അനസ്‌തോസ്, ഫാ.ബിര്‍റ്റോ ബെര്‍ച്ച്മന്‍സ്, റെവ.ഡോ. ലിയാന്‍സിയോ സാന്‍ഡിയാഗോ, ബാലസോര്‍ രൂപത മെത്രാന്‍ റെവ.ഡോ. സൈമണ്‍ കായിപ്പുറം എന്നിവര്‍ കാര്‍മികത്വം വഹിച്ചു.ആഗസ്റ്റ് 18 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് നടന്ന ലദീഞ്ഞ്, നോവേന, കപ്ലോന്‍ വാഴ്ച തുടങ്ങിയ തിരുകര്‍മ്മങ്ങള്‍ക്ക് സേക്രഡ് ഹാര്‍ട്ട് ഫൊറോന വികാരി റെവ.ഫാ.എബ്രഹാം മുത്തോലത്ത് , വികാരി ജനറാള്‍ മോണ്‍. തോമസ്മുളവനാല്‍, ബഹുമാനപ്പെട്ട ഫാ .കെവിന്‍ മുണ്ടക്കല്‍, ഫാ . ബിന്‍സ് ചേത്തലയില്‍,ഫാ.സ്റ്റീഫന്‍ നടക്കുഴക്കല്‍ എന്നിവര്‍ കാര്‍മികരായിരുന്നു.തുടര്‍ന്ന് യുവജനസന്ധ്യക്ക് തിരിതെളിയിച്ചു. 300 ല്‍ പരം യുവജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ യൂത്ത് നൈറ്റ് അവിസ്മരണീയമായി.

ആഗസ്റ്റ് 19 ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് നടന്ന ആഘോക്ഷമായ തിരുന്നാള്‍ റാസയിലും , ലദിഞ്ഞിലും അറ്റ്‌ലാന്റാ ഹോളിഫാമിലി ഇടവകവികാരി.റെവ.ഫാ.ബോബന്‍ വട്ടംപുറത്ത് മൂഖൃകാര്‍മികത്വം വഹിച്ചു. മോണ്‍. തോമസ് മുളവനാല്‍, ഫാ.എബ്രഹാം മുത്തോലത്ത്, ഫാ .ബിന്‍സ് ചേത്തലയില്‍, ഫാ ടോമി ചെള്ളക്കണ്ടത്തില്‍,ഫാ.സ്റ്റീഫന്‍ നടക്കുഴക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. അഭിവന്ദ്യ മാര്‍ സൈമണ്‍ കായിപ്പുറം വി.കുര്‍ബാനമധ്യേ വചന സന്ദേശം നല്കി .വി.ബലിയര്‍പ്പണ കര്‍മ്മങ്ങള്‍ക്ക് ശേഷം ആഘോക്ഷമായ തിരുന്നാള്‍ പ്രദിക്ഷണവും ജനകിയ ലേലവും നടത്തപ്പെട്ടു. ആദ്യമായിട്ടാണ് ഇടവകയിലെ പ്രധാന തിരുനാള്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത് നടത്തുന്നത്. ആഘോഷങ്ങളില്‍ മാത്രം ഒതുങ്ങാതെ വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള ഒരുക്കങ്ങളുമായിട്ടാണ് ഇവര്‍ ഈ വര്‍ഷത്തെ തിരുനാള്‍ നടത്തിപ്പിനായി തയ്യാറെടുത്തത്. തിരുനാളിനായി സമാഹരിച്ച തുകയില്‍. നിന്നും ചിലവുകള്‍ പരമാവധി കുറച്ച് കൂടുതല്‍ പണം മഹപ്രളയത്തില്‍ അകപ്പെട്ട ജന്മനാടിന്റെ ഹൃദയം നൊമ്പരങ്ങളില്‍ ഒരു കൈത്താങ്ങായി മാറുവാന്‍ ഒരുങ്ങുകയാണവര്‍ . ഒരാഴ്ചയോളം തുടര്‍ന്ന തിരുന്നാള്‍ ആഘോക്ഷങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും ഒരുക്കങ്ങള്‍ക്കും തിരുനാള്‍ നടത്തിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട യുവജന പ്രതിനിധി അംഗങ്ങളായ ടോണി കിഴക്കേകുറ്റ് (യൂത്ത് ട്രസ്റ്റി), റോബിന്‍ കണ്ടാരപ്പള്ളി,സിസ്റ്റര്‍ ജോവാന്‍ (ട.ഢ.ങ) ആല്‍ബിന്‍ പുലിക്കുന്നേല്‍, ക്രിസ് കട്ടപ്പുറം, ബ്രദര്‍.അങ്കിത്ത്, അജോമോന്‍ പൂത്തറയില്‍, ജെന്‍സി നടുവീട്ടില്‍,ജോസ് മോന്‍ ചെമ്മാച്ചേല്‍, ഷോണ്‍ തെക്കേപ്പറമ്പില്‍, ഷോണ്‍ മുല്ലപ്പള്ളി, ഷോണ്‍ കഥളിമറ്റം, ആദര്‍ശ് കിഴക്കേ വാലയില്‍, ഷെറിന്‍ പഴയംമ്പള്ളി, മാത്തുക്കുട്ടി പൂത്തറയില്‍, ധന്യ വലിയമറ്റം,അച്ചു ചക്കാലയ്ക്കല്‍, ടിജോ കൈതക്കതൊട്ടിയില്‍,ജെറി പൂതക്കരി,പയസ് കണ്ടാരപ്പള്ളില്‍, ഷെറില്‍ തറത്തട്ടേല്‍, ലിസ കിഴക്കേകുറ്റ് എന്നിവരും ചര്‍ച്ച്എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടിറ്റോ കണ്ടാരപ്പള്ളി, പോള്‍സണ്‍ കുളങ്ങര, സിബി കൈതക്ക തൊട്ടിയില്‍, ജോയി ചെമ്മാച്ചേല്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ജെയിംസ് മന്നാകുളം എന്നിവരോടൊപ്പം സാബു നടുവീട്ടില്‍(അഡല്‍റ്റ് കോഡിനേറ്റര്‍)

മത്തച്ചന്‍ ചെമ്മാച്ചേല്‍(ദീപാലങ്കാരം) ജോസ് പിണര്‍ക്കയില്‍ (കഴുന്ന്&മെയിന്‍റനന്‍സ്), ചര്‍ച്ച് ക്വയര്‍: അനില്‍ മറ്റത്തില്‍ കുന്നേല്‍ ആന്‍ഡ് ടീം, ദര്‍ശന സമൂഹം : ജോസ് ഐക്കര പറമ്പില്‍ ആന്‍ഡ് ടീം , ഡെക്കറേഷന്‍: സിസ്റ്റര്‍ സില്‍വേരിയൂസ്, സി.ജസീന,സി. ജോവാന്‍, ടോമി നെടിയകാല തുടങ്ങിയവര്‍ വേണ്ട നേതൃത്വം കൊടുത്തു. അടുത്ത വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിയായി ജോസ് പുല്ലാട്ട് കാലായില്‍& ഫാമിലി ഏറ്റെടുത്തു.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആ.ഒ) അറിയിച്ചതാണിത്.

More Photos: https://photos.app.goo.gl/jwZKYRHiiYuhhCDz8

ജോയിച്ചന്‍ പുതുക്കുളം

Share This Post