മാർത്തോമ യുവജന സഖ്യം മിഡ് വെസ്റ്റ് റീജിയൻ സമ്മേളനവും കലാമേളയും ചിക്കാഗോയിൽ സെപ്റ് 22 നു

നോർത്ത് അമേരിക്കൻ മാർത്തോമ യുവജന സഖ്യം മിഡ് വെസ്റ്റ് റീജിയൻ വാർഷിക സമ്മേളനവും കലാമേളയും സെപ്റ്റമ്പർ മാസം 22 ശനിയാഴ്ച രാവിലെ 10 മണിക്ക് ചിക്കാഗോ മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ചിക്കാഗോ മാർത്തോമാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.റീജിയണൽ പ്രസിഡന്റ് റെവ ജോജി ഉമ്മൻ അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ ചിക്കാഗോ CSI ഇടവക വികാരി റെവ ഷിബു റജിനോൾഡ് പനച്ചിക്കൽ അച്ചൻ “Renewal of life through the word of God” എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തുകയും ചർച്ചകൾക്കു നേതൃത്വം നല്കുകയും ചെയ്യും . തുടർന്നു റീജിയണൽ യുവജന സഖ്യം അംഗങ്ങൾ പങ്കെടുക്കുന്ന കലാമേള ഉച്ച കഴിഞ്ഞു 2 മണിക്ക് ആരംഭിക്കും .

മിഡ്‌വെസ്റ് റീജിയണൽ ഉൾപ്പെടുന്ന ഡിട്രോയിറ്റ് മാർതോമ ചര്ച്ച , ചിക്കാഗോ മാർത്തോമ ചർച്ച, ചിക്കാഗോ St Thomas മാർതോമ്മാ ചർച്ച എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ യുവജന സഖ്യം അംഗങ്ങളും ഇതിൽ പങ്കെടുത്തു ഈ കോൺഫറൻസ് ഏറ്റവും വിജയ കരമാക്കി തീർക്കണം എന്ന് മിഡ്‌വെസ്റ് റീജിയണൽ യുവജന സഖ്യം വൈസ് പ്രസി:സുനിയ ചാക്കോ ,സെക്രട്ടറി ഷാലൻ ജോർജ്‌ എന്നിവർ അഭ്യർത്തിച്ചു .

പി.പി. ചെറിയാന്‍

Share This Post