മാർത്തോമ യുവജന സഖ്യം കോൺഫെറൻസും കലാമേളയും -ചിക്കാഗോ സെന്റ് തോമസ് മാർതോമ്മാ യുവജന സഖ്യത്തിനു എവർ റോളിങ്ങ് ട്രോഫി

ചിക്കാഗോ: നോർത്ത് അമേരിക്കൻ മാർത്തോമ യുവജന സഖ്യം മിഡ് വെസ്റ്റ് റീജിയൻ വാർഷിക സമ്മേളനവും കലാമേളയും സെപ്റ്റമ്പർ മാസം 22 ശനിയാഴ്ച ചിക്കാഗോ മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ചിക്കാഗോ മാർത്തോമാ പള്ളിയിൽ വച്ച് വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു .ചിക്കാഗോ മാർതോമ്മാ ചര്ച്ച , ചിക്കാഗോ സെന്റ് തോമസ് മാർതോമ്മാ ചർച്ച , ഡിട്രോയിറ്റ് മാർതോമ്മാ ചര്ച്ച തുടങ്ങിയ ഇടവകകളിൽ നിന്നുള്ള നൂറിൽപരം അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു .

ചിക്കാഗോ സി എസ് ഐ ഇടവക വികാരി റെവ രജിനോൾഡ്‌ പനച്ചിക്കൽ അച്ചൻ “Renewal of life through the word of God” എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തുകയും ചർച്ചകൾക്കു നേതൃത്വം നല്കുകയും ചെയ്തു . റെവ ഷിബി വർഗീസ് അച്ചന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ റോയ് തോമസ്‌ സ്വാഗതവും സുനൈനാ ചാക്കോ കൃതജ്ഞതയും രേഖപ്പെടുത്തി .
റീജിണൽ കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കി ചിക്കാഗോ സെന്റ് തോമസ് മാർതോമ്മാ യുവജന സഖ്യം എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി . റീജിയണൽ പ്രസിഡന്റ് Rev. റെവ ജോജി ഉമ്മൻ , സെക്രട്ടറി ഷാലെൻ ‌ ട്രഷറർ സന്ദീപ് ജോർജ് എന്നിവർ സമ്മേളനം വിജയകരമായി സംഘടിപ്പിക്കുന്നതിനു നേത്രത്വം നൽകി .
അടുത്ത വർഷത്തെ റീജിണൽ സമ്മേളനത്തിനു ഡിട്രോയിറ്റ് മാർതോമ്മാ യുവജന സഖ്യം ആഥിഥേ യത്വം വഹിക്കും ഡെട്രോയിറ്റിൽ നിന്നും ജോജി വറുഗീസ് അറിയിച്ചതാണിത്‌ .

Share This Post