ലാസ് വെഗാസ് സെന്റ് മേരീസ് പള്ളിയില്‍ എട്ടു നോമ്പും ജനന പെരുന്നാളും ആചരിച്ചു

ലാസ് വെഗാസ്: സെന്റ് മേരീസ് യാക്കോബായ ഓര്‍ത്തഡോക്‌സ് ഇടവക ദേവാലയത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള എട്ടുനോമ്പാചരണവും , പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളും സെപ്തംബര് എട്ടാം തീയതി ശനിയാഴ്ച വിവിധ പരിപാടികളോടെ ആചരിച്ചു. പെരുന്നാള്‍ കാര്‍മികത്വം ഇടവക വികാരി റവ. ഫാദര്‍ യോഹന്നാന്‍ പണിക്കറും, ചെമ്മാച്ചന്‍ സജു വര്ഗീസും നിര്‍വഹിച്ചു. പ്രദക്ഷിണവും, ഉച്ച ഭക്ഷണവും കൂടി ആഘോഷം സമാപിച്ചു.

ജോണ്‍ ചെറിയാന്‍ (സെക്രട്ടറി), ഐസക് രാജന്‍ (ട്രസ്ടീ), ജാസ്മിന്‍ ജേക്കബ് (പി.ആര്‍.ഒ), ബിജു കല്ലുപുരക്കല്‍, ബിജു മാത്യു എന്നിവര്‍ പെരുനാള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ജോയിച്ചന്‍ പുതുക്കുളം

Share This Post