കേരള ജനതയ്ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് കല മലയാളി അസോസിയേഷന്‍

ഫിലാഡല്‍ഫിയ: മഹാപ്രളയത്തിലമര്‍ന്ന ജന്മനാടിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചുകൊണ്ട് കലാ മലയാളി അസോസിയഷന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയയിലെ മലയാളി സമൂഹം സോളിഡാരിറ്റി ഡേ ആചരിച്ചു. കല നടത്തുന്ന ദുരിതാശ്വാസ ഫണ്ട് ശേഖരണം ഫോമ ട്രഷറര്‍ ഷിനു ജോസഫില്‍ നിന്നും ആദ്യ സംഭാവന സ്വീകരിച്ച് ഫിലാഡല്‍ഫിയ സിറ്റി കംപ്‌ട്രോളര്‍ റബേക്ക റെയ്ന്‍ഹാര്‍ട്ട് നിര്‍വഹിച്ചു.

കലയുടെ ഫേസ്ബുക്ക് പേജ് വഴിയും ദുരിതാശ്വാസത്തില്‍ പങ്കാളികളാകാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. പ്രസിഡന്റ് ഡോ. ജയിംസ് കുറിച്ചി, ജനറല്‍ സെക്രട്ടറി ജോജോ കോട്ടൂര്‍, ട്രഷറര്‍ ബിജു സഖറിയ, റവ.ഫാ. വിനോദ് മഠത്തില്‍പ്പറമ്പില്‍, ജോര്‍ജ് മാത്യു സി.പി.എ, ഡോ. ജയ്‌മോള്‍ ശ്രീധര്‍, മുന്‍ ഫോമ ജനറല്‍ സെക്രട്ടറി ജിബി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post