ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള സെപ്റ്റംബർ 15 ന്

ഹൂസ്റ്റൺ: ലവ് റ്റു ഷെയർ ഫൗണ്ടേഷന്റെ ( Love to Share Foundation America) ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീ ഹെൽത്ത് ഫെയർ എട്ടാം വർഷമായ ഇത്തവണയും 2018 സെപ്റ്റംബർ 15 ശനിയാഴ്ച , രാവിലെ 8 മണി മുതൽ 12 മണി വരെ Dr .ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ / ന്യൂ ലൈഫ് പ്ലാസയിൽ വെച്ച് (3945 , CR 58 , മാൻവെൽ, ടെക്സാസ് 77578 ) പ്രമുഖ ആശുപത്രികളുടെയും ഫാർമസികളുടെയും മറ്റു ഏതാനും മുഖ്യ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ്.

മെഡിക്കൽ പരിശോധനയിൽ, ഇകെജി, അൾട്രാസൗണ്ട്, മാമ്മോഗ്രാം ,കാഴ്ച, കേൾവി തുടങ്ങിയ 20 ലേറെ ഇനങ്ങൾ ഉണ്ടായിരിക്കുന്നതാണ് . ആദ്യമെത്തുന്ന 100 പേർക്ക് സൗജന്യ ഫ്ലൂ ഷോട്ട് നൽകുന്നതാണ് . ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്കും ഈ അവസരം ഉപയോഗിക്കുവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. .

കൂടുതൽ വിവരങ്ങൾക്ക് 281 402 6585 എന്ന നമ്പറിൽ ബന്ധപ്പെടുക.

ജീമോൻ റാന്നി

Share This Post