ഗാന്ധിയന്‍ സമാധാന ദിനം ആചരിക്കുന്നു

മയാമി: ഫ്‌ളോറിഡ ഗാന്ധി സ്ക്വയറില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഒത്തുചേര്‍ന്ന് മഹാത്മജിയുടെ ജന്മദിനം ‘ഗാന്ധിയന്‍ സമാധാനദിനമായി’ ആചരിക്കുന്നു.

ഗാന്ധിജയന്തിദിനമായ ഒക്‌ടോബര്‍ രണ്ടാംതീയതിയെ അനുസ്മരിച്ചുകൊണ്ട് സെപ്റ്റംബര്‍ 30-നു ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഡേവി സിറ്റിയിലുള്ള ഗാന്ധി പാര്‍ക്കില്‍ (14900 സ്റ്റെര്‍ലിംഗ് റോഡ്, ഡേവി 33331) ഡേവി മേയര്‍ ജൂഡി പോളിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ മഹാത്മജിയുടെ ഗ്രാന്റ് സണ്‍ രാജ്‌മോഹന്‍ ഗാന്ധി മുഖ്യ പ്രഭാഷണം നടത്തും.

കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ – അറ്റ്‌ലാന്റാ ഡോ. സ്വാതി കുല്‍ക്കര്‍ണി ഗാന്ധി പീസ് ഡേ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ അമേരിക്കന്‍ രാഷ്ട്രീയ നേതൃത്വ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും വിവിധ സിറ്റി അധികാരികളും പങ്കെടുക്കും.

സമ്മേളനത്തിനുശേഷം ഡേവിയിലുള്ള പാലസ് ഇന്ത്യന്‍ റസ്റ്റോറന്റില്‍ രാജ്‌മോഹന്‍ ഗാന്ധിയോടും അതിഥികളോടും ചേര്‍ന്നു ലഞ്ച് കഴിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഗാന്ധി പീസ് ഡേ സമ്മേളനദിനത്തിന്റെ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ജോയി കുറ്റിയാനി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post