ഫാ. ടോം ഉഴുന്നാലില്‍ സെന്റ് മേരിസില്‍ വിശുദ്ധ ബലിയര്‍പ്പിച്ചു

ചിക്കാഗോ : ദീര്‍ഘനാള്‍ യെമനില്‍ തീവ്രവാദികളുടെ തടങ്കലില്‍ കഴിയേണ്ടി വന്ന സലേഷ്യന്‍ സഭാംഗമായ (ഡോണ്‍ ബോസ്‌കോ) ബഹുമാനപ്പെട്ട ഫാദര്‍ ടോം ഉഴുന്നാലില്‍ ആദ്യമായി മോര്‍ട്ടണ്‍ഗ്രോവ് സെ.മേരിസ് ക്‌നനായ ദൈവാലയത്തില്‍ എത്തി വി.ബലിയര്‍പ്പിച്ചു.

സെപ്റ്റംബര്‍ 9 ഞായറാഴ്ച രാവിലെ 10 മണിക്ക് ബഹു. ടോം അച്ഛനോടൊപ്പം നിരവധി വൈദികരുടെ സാന്നിധ്യത്തില്‍ നടത്തിയ സമൂഹബലിയില്‍ റവ.ഫാ.ലല്ലു കൈതാരം മുഖ്യകാര്‍മികനായിരുന്നു . ഇടവക വികാരി മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍, അസി.വികാരി ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. ബോബന്‍ വട്ടം പുറത്ത്, ഫാ. തോമസ് താഴപ്പള്ളി, ഫാ. സാല്‍ബിന്‍ പോള്‍. ഫാ. ജോസ് കോയിക്കല്‍. ഫാ. ഡൊമിനിക് കോട്ടിയാനി., എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ടോം അച്ചന്റെ അനുഭവസാക്ഷ്യത്തിനായി കാതോര്‍ത്തു കടന്നുവന്ന ആയിരങ്ങള്‍ അന്ന് നടന്ന തിരുകര്‍മ്മങ്ങളില്‍ സജീവമായി പങ്കെടുത്തു . സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post