ഫാ. മാത്യു നായ്ക്കംപറമ്പില്‍ നയിക്കുന്ന ധ്യാനം വാഷിംഗ്ടണ്‍ ഡി.സിയില്‍

വാഷിംഗ്ടണ്‍ ഡി.സി: ഫാ. മാത്യു നായ്ക്കംപറമ്പില്‍ തന്റെ അമേരിക്കയിലെ കരിസ്മാറ്റിക് ധ്യാനപ്രഘോഷണങ്ങളുടെ രജത ജൂബിലി ആഘോഷിക്കുന്ന ഈ വര്‍ഷം വാഷിംഗ്ടണ്‍ ഡി സി യില്‍ “വചനാധിഷ്ഠിത കുടുംബ വിശുദ്ധീകരണ ധ്യാനം” നയിക്കുന്നു.

വാഷിംഗ്ടണ്‍ ഡി. സി. റീജിയണിലെ കേരള കത്തോലിക്കാ പള്ളികളുടെ നേതൃത്ത്വത്തിലുള്ള ഈ ധ്യാനം സെപ്റ്റംബര്‍ മാസം 14, 15,16 തീയതികളില്‍ ആണ് നടത്തപ്പെടുന്നത്.

പതിന്നാലാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ Our lady of Visitation Church, 14139 Seneca Road , Germantown, MD.20874.

15, 16 (ശനി, ഞായര്‍) തീയതികളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ Laurel High School, 8700 Cherry Lane , Laurel MD,20707. ആണ് ധ്യാനം നടത്തപ്പെടുന്നത്.

വാഷിംഗ്ടണ്‍ നിത്യ സഹായ മാതാ പള്ളി വികാരി ഫാ. മാത്യു പുഞ്ചയില്‍ മുഖ്യ രക്ഷാധികാരിയായും മറ്റു ഇടവക വികാരിമാര്‍ രക്ഷാധികാരികളായും വിവിധ ഇടവക പ്രതിനിധികളും വിപുലമായ യോഗം ചേര്‍ന്ന് ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുകയും വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

കേരളത്തിലെ പേമാരിയിലും വെള്ളപ്പൊക്കത്തിലും കഷ്ടതയനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് പുനര്‍ജ്ജീവനത്തിനു ഒരു സാന്ത്വനമാകാന്‍ ഈ ധ്യാനത്തില്‍ പങ്കെടുത്ത് പ്രത്യേക പ്രാര്‍ഥനാ സമര്‍പ്പണം നടത്തുന്നതിനായി ഈ നല്ല അവസരം വിനിയോഗിക്കുവാന്‍ എല്ലാവരോടും മുഖ്യ രക്ഷാധികാരി ഫാ. മാത്യു പുഞ്ചയില്‍ ആഹ്വാനം ചെയ്തു. ധ്യാനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ www.syromalabargw.org-ല്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Share This Post