ഫോമയുടെ ഫണ്ട് റൈസിംഗ് ചെയര്‍മാനായി അനിയന്‍ ജോര്‍ജും കോര്‍ഡിനേറ്ററായി ജോസഫ് ഔസോയും നിയമിതരായി

അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ 2018 2020 കാലയളവിലേക്കുള്ള ഫണ്ട് റൈസിംഗ് കമ്മിറ്റി നിലവില്‍ വന്നു. ഈ കമ്മിറ്റിയുടെ ചെയര്‍മാനായി അനിയന്‍ ജോര്‍ജിനെ നാമനിര്‍ദ്ദേശം ചെയ്തു. ഫോമയുടെ മുന്‍ സെക്രട്ടറി മുന്‍ കണ്‍വന്‍ഷന്‍ ചെയര്‍ എന്നിങ്ങനെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചുള്ള പ്രവര്‍ത്തന പാരമ്പര്യവും സംഘടന വൈദഗ്ധ്യവും ഉള്ള വ്യക്തിയാണ് ശ്രീ അനിയന്‍ ജോര്‍ജ്. ഫണ്ട് റൈസിംഗ് കമ്മിറ്റിയുടെ കോര്‍ഡിനേറ്ററായി ശ്രീ ജോസഫ് ഔസോയേയും നാമനിര്‍ദ്ദേശം ചെയ്തു. ഫോമയുടെ മുന്‍ ട്രഷറര്‍ വെസ്‌റ്റേണ്‍ റീജിയണില്‍ നിന്നുള്ള മുന്‍ നാഷണല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതും ഇപ്പോള്‍ വെസ്‌റ്റേണ്‍ റീജിയണില്‍ നിന്നുള്ള റീജിയണല്‍ വൈസ് പ്രസിഡണ്ടുമാണ് ശ്രീ ഔസോ.

കേരളത്തില്‍ വലിയ നാശം വിതച്ച പേമാരി മൂലം വീടും സ്ഥലവും നഷ്ടപ്പെട്ട് ദുരിതാശ്വാസക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്ക് ഫോമ പ്രശംസാവഹമായ പ്രവര്‍ത്തനങ്ങളാണ് പ്രസിഡണ്ട് ശ്രീ ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തില്‍ കാഴ്ചവച്ചിട്ടുള്ളത്.കേരളത്തിന് വേണ്ടിയുള്ള ഫോമയുടെ മൂന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളത്തിന്‍റെ വികസനപ്രവര്‍ത്തനങ്ങളില്‍ ഫോമായും പങ്കാളികളാകുകയാണ്. ഫോമയുടെ ഈ പ്രവര്‍ത്തനങ്ങളുടെയും കോര്‍ഡിനേറ്ററായി അനിയന്‍ ജോര്‍ജിനെ നാമനിര്‍ദ്ദേശം ചെയ്തു. കേരളം വളരെയധികം നാശനഷ്ടങ്ങള്‍ നേരിടുന്ന ഈ സമയത്ത് ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അനിയന്‍ ജോര്‍ജ്ജ്, ജോസഫ് ഔസോ എന്നിവരുടെ ദീര്‍ഘനാളായുള്ള പ്രവര്‍ത്തന പാരമ്പര്യവും സംഘടനാ പ്രവര്‍ത്തന പരിചയവും ഫോമാക്കു ഒരു മുതല്‍ക്കൂട്ട് ആകുമെന്ന് പ്രസിഡണ്ട് ശ്രീ ഫിലിപ്പ് ചാമത്തില്‍ സെക്രട്ടറി ശ്രീ ജോസ് എബ്രഹാം ട്രഷറര്‍ ശ്രീ ഷിനു ജോസഫ് എന്നിവര്‍ പ്രസ്താവിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Share This Post