ഫോമ സണ്‍ഷൈന്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം 22-ന്

ഫ്‌ളോറിഡ: ഓര്‍ലാന്റോയിലെ ജോര്‍ജ് ഡി. പാര്‍ക്കിന്‍സ് സിവിക് സെന്റര്‍ ഹാളില്‍ വച്ചു ഫോമ സണ്‍ഷൈന്‍ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടന ചടങ്ങ് സെപ്റ്റംബര്‍ 22-നു ശനിയാഴ്ച നടത്തുന്നു. സണ്‍ഷൈന്‍ റീജിയന്‍ ആര്‍.വി.പി ബിജു തോണിക്കടവിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഫോമ നാഷണല്‍ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ഫോമ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് സെക്രട്ടറി ഷാജു ജോസഫ്, ഫോമ സണ്‍ഷൈന്‍ റീജിയന്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍ പൗലോസ് കുയിലാടന്‍, നോയല്‍ മാത്യു, വിമന്‍സ് റെപ്രസന്റേറ്റീവ് അനു ഉല്ലാസ്, മുന്‍ ആര്‍.വി.പി ബിനു മാമ്പിള്ളി എന്നിവര്‍ പ്രസംഗിക്കും.

ചടങ്ങില്‍ സണ്‍ഷൈന്റെ കീഴിലുള്ള എല്ലാ അസോസിയേഷനുകളുടേയും പങ്കാളിത്തത്തോടെ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. ദയ കാമ്പയില്‍, നോയല്‍ മാത്യു, പൗലോസ് കുയിലാടന്‍ എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

സണ്‍ഷൈന്‍ റീജിയന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടേയും വിജയത്തിനായി അസോസിയേഷന്‍ പ്രസിഡന്റുമാരായ സണ്ണി കൈതമറ്റം, സോളി വേണാട്, സജി കരിമ്പന്നൂര്‍, ജോമോള്‍ ഫിലിപ്പ്, ഡോ. ജഗതി നായര്‍, സാം പാറത്തുണ്ടില്‍, ജോബി പൊന്നുംപുരയിടം, നിനു വിഷ്ണു, ജോയ് തോമസ് എന്നിവരും പ്രവര്‍ത്തനരംഗത്ത് ഉണ്ടായിരിക്കുമെന്നു സണ്‍ഷൈന്‍ ആര്‍.വി.പി ബിജു തോണിക്കടവ് അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Share This Post