ഫോമ സെന്‍ട്രല്‍ റീജിയന്‍ (ഷിക്കാഗോ) കമ്മിറ്റി രൂപീകരിച്ചു

ഷിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്റെ (ഷിക്കാഗോ) പ്രഥമ യോഗം റീജണല്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ അധ്യക്ഷതയില്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള തായ് റെസ്റ്റോറന്റില്‍ വച്ചു നടത്തപ്പെട്ടു. 2018- 20 കാലയളവിലേക്കുള്ള റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കമ്മിറ്റി ഈ പ്രഥമ യോഗത്തില്‍ വച്ച് രൂപീകരിക്കപ്പെട്ടു.

ഷിക്കാഗോയിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും ഫോമ മുന്‍ നാഷണല്‍ കമ്മിറ്റി അംഗവുമായ പീറ്റര്‍ കുളങ്ങര സെന്‍ട്രല്‍ റീജിയന്റെ ചെയര്‍മാനായും ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് വൈസ് ചെയര്‍മാനായും, ബിജി സി. മാണി സെക്രട്ടറിയായും, വനിതാ പ്രതിനിധിയായി നിഷ എറിക്കും, ട്രഷററായി അച്ചന്‍കുഞ്ഞ് മാത്യുവും, ജോയിന്റ് സെക്രട്ടറിയായി ജീന്‍ പുത്തന്‍പുരയ്ക്കലും, പി.ആര്‍.ഒ ആയി സിനു പാലയ്ക്കത്തടവും, അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാനായി സ്റ്റാന്‍ലി കളരിക്കമുറിയും, മെമ്പര്‍മാരായി ജോസി കുരിശിങ്കല്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍ എന്നിവരേയും യോഗം ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

പ്രസ്തുത യോഗത്തില്‍ ഫോമ നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ ജോണ്‍ പാട്ടപ്പതി, ആഷ്‌ലി ജോര്‍ജ്, ബെന്നി വാച്ചാച്ചിറ, ജോസി കുരിശിങ്കല്‍, സണ്ണി വള്ളിക്കളം, രഞ്ചന്‍ ഏബ്രഹാം, ജിതേഷ് ചുങ്കത്ത്, ജോര്‍ജ് മാത്യു, സന്തോഷ് കാട്ടൂക്കാരന്‍, ജിജി സാം, ബിജു ഫിലിപ്പ്, സോണി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

നവംബര്‍ പത്താം തീയതി ശനിയാഴ്ച വൈകിട്ട് 7 മണിക്ക് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു ഫോമ ഷിക്കാഗോ റീജിയന്റെ നേതൃത്വത്തില്‍ നടത്തുന്ന ഫാമിലി നൈറ്റിലേക്ക് എല്ലാ മലയാളി കുടുംബങ്ങളേയും ഫോമ സെന്‍ട്രല്‍ റീജിയന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

ജോയിച്ചന്‍ പുതുക്കുളം

Share This Post