ഫൊക്കാന പുതിയ ദിശയിലേക്ക് (രാജന്‍ പടവത്തില്‍)

ഡേവി, ഫ്‌ളോറിഡ: ഫൊക്കാന എന്ന മഹാ സംഘടനയുടെ അഖണ്ഡതയും, ഐക്യദാര്‍ഢ്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരു ജനകീയ പ്രസ്ഥാനമാക്കിത്തീര്‍ക്കുക എന്ന ഉദ്ദേശശുദ്ധിയോടുകൂടി നാളിതുവരെയുള്ള തെറ്റിദ്ധാരണകള്‍ക്ക് വിരാമമിട്ടുകൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ വ്യക്തതയോടും, സുതാര്യതയോടുംകൂടി പല നൂതന ആശയങ്ങളുമായി രാജന്‍ പടവത്തില്‍ ഫൊക്കാനയുടെ 2020- 22 വര്‍ഷത്തെ അമരക്കാരനാകാനുള്ള തയാറെടുപ്പിലാണ്.

വ്യക്തിതാത്പര്യങ്ങള്‍ക്കതീതമായി, സംഘടനയുടെ ഭാവിക്കുവേണ്ടി മുഖംനോക്കാതെ പ്രവര്‍ത്തിക്കും എന്ന ഉത്തമ ബോധ്യത്തോടും ആത്മവിശ്വാസത്തോടുംകൂടിയാണ് കരുക്കള്‍ നീക്കുന്നത്. അനുഭവജ്ഞാനവും, പ്രവര്‍ത്തിപരിചയവും, നിശ്ചയദാര്‍ഢ്യവും കൈമുതലായുള്ള രാജന്‍ പടവത്തിലിന്റെ അര്‍പ്പണബോധമാണ് ഫൊക്കാനയുടെ നേതൃത്വത്തിലേക്ക് വരാന്‍ ഉത്തേജനം നല്‍കുന്നത്. 1994-ല്‍ കാനഡയില്‍ വച്ചു നടന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുത്തുകൊണ്ട് ഫൊക്കാനയുടെ നല്ല പ്രവര്‍ത്തനങ്ങളെ കണ്ടുപഠിക്കുവാനും, അവയെ വിലയിരുത്താനും അതിലൂടെ നേതൃനിരയിലേക്ക് കടന്നുവരുവാനുള്ള ആത്മധൈര്യം പകര്‍ന്നു കിട്ടിയത്.

തന്റെ പ്രവര്‍ത്തന പാടവങ്ങളുടെ അംഗീകാരമായി 2004- 2006 -ലെ ഫൊക്കാന ഫ്‌ളോറിഡ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പദവി രാജന്‍ പടവത്തിലിനെ തേടിയെത്തിയത് ഓര്‍ലാന്റോയിലെ ഗേ ലോര്‍ഡ് പാം ഹോട്ടലില്‍ വച്ചു നാലായിരത്തോളം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ കണ്‍വന്‍ഷന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച രാജന്‍ പടവത്തിലിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഫൊക്കാന വൈസ് പ്രസിഡന്റ്, ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍, കോണ്‍സ്റ്റിറ്റിയൂഷന്‍ കമ്മിറ്റി മെമ്പര്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതിനുശേഷം രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം തന്റെ മാറ്റുരയ്ക്കുന്നതിനു വേണ്ടി നോര്‍ത്ത് അമേരിക്കയിലുള്ള വിവിധ സംഘടനകളുടെ കലവറയില്ലാത്ത സപ്പോര്‍ട്ടോടുകൂടിയാണ് രാജന്‍ പടവത്തില്‍ ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കടന്നുവരുന്നത്. ഫൊക്കാനയെ സ്‌നേഹിക്കുന്ന എല്ലാവരുടേയും നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ രാജന്‍ പടവത്തില്‍ നേതൃത്വം കൊടുക്കുന്ന ടീമിനു നല്‍കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം

Share This Post