ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ക്ക് ഉജ്വല സ്വീകരണം

ചിക്കാഗോ: ഫൊക്കാന 2018- 20 സാരഥിയായി തെരഞ്ഞെടുക്കപ്പെട്ട മാധവന്‍ നായര്‍ക്ക് മിഡ്‌വെസ്റ്റ് റീജിയന്‍ ഉജ്വല സ്വീകരണം നല്‍കി. അടുത്ത രണ്ടു വര്‍ഷം ഫൊക്കാന നടത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ അമേരിക്കയിലേയും കാനഡയിലേയും മലയാളി സമൂഹത്തിന്റെ സമഗ്ര ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്നു അദ്ദേഹം സ്വീകരണ യോഗത്തില്‍ പറഞ്ഞു.

കേരളത്തിലെ വിവിധ മേഖലകളിലുള്ള വികസന പദ്ധതികളുമായി അമേരിക്കന്‍ മലയാളികള്‍ക്ക് നേരിട്ട് ബന്ധപ്പെടുവാന്‍ കഴിയുന്ന “ഫൊക്കാന എയ്ഞ്ചല്‍ കണക്ട്’ എന്ന പദ്ധതിക്ക് രുപംകൊടുക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചുകഴിഞ്ഞു. അമേരിക്ക- കാനഡ മലയാളികളുടെ ഏറ്റവും വലിയ തൊഴില്‍ മേഖലയാണ് ആതുരസേവന രംഗം. ഈ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നവര്‍ക്കുവേണ്ടി “നൈറ്റിംഗേല്‍ അവാര്‍ഡ്’ പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വീകരണ യോഗത്തില്‍ മിഡ്‌വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് അധ്യക്ഷ വഹിച്ചു. ഫൊക്കാന മുന്‍ നാഷണല്‍ പ്രസിഡന്റ് മറിയാമ്മ പിള്ള സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ചുകൊണ്ട് ജെയ്ബു മാത്യു കുളങ്ങര, ജോണ്‍ പാട്ടപതി, സൈമണ്‍ പള്ളിക്കുന്നേല്‍, ജോര്‍ജ് പ്ലാത്തോട്ടം, അനില്‍കുമാര്‍ പിള്ള, സന്തോഷ് നായര്‍, ബിജു കിഴക്കേക്കുറ്റ്, ലീല ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മിഡ്‌വെസ്റ്റ് റീജിയന്‍ സെക്രട്ടറി ജസ്സി റിന്‍സി സ്വാഗതവും ടോമി അമ്പേനാട്ട് നന്ദിയും പറഞ്ഞു.

ജോയിച്ചന്‍ പുതുക്കുളം

Share This Post