ഏലിയാമ്മ ഏബ്രഹാം (80) കാലിഫോര്‍ണിയയില്‍ നിര്യാതയായി

കാലിഫോര്‍ണിയ: ഏലിയാമ്മ ഏബ്രഹാം (80) കാലിഫോര്‍ണിയയിലുള്ള മകന്റെ വസതിയില്‍ വച്ച് സെപ്റ്റംബര്‍ 9 , 2018 നു കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. പത്തനംതിട്ട, മല്ലശ്ശേരി പുതുപ്പറമ്പില്‍ സി.എം.തോമസ്മറിയാമ്മ ദമ്പതികളുടെ എട്ടു മക്കളില്‍ മൂന്നാമത്തെ മകളായിരുന്നു അവര്‍. ഇലന്തൂര്‍ ഈസ്റ്റ് ദേശത്തു വലിയ കൊച്ചെത്തു കുടുംബാംഗമായ കെ.എ.ഏബ്രഹാമിന്റെ ഭാര്യയാണ്.

സംസ്കാര ചടങ്ങുകള്‍ സെപ്റ്റംബര്‍ 15 നു ശനിയാഴ്ച 12 മണിക്ക് സതേണ്‍ ഏഷ്യന്‍ അഡ്വന്റിസ്റ്റ് കമ്മ്യൂണിറ്റി ദേവാലയത്തില്‍ വച്ച് (1207 Cypress Ave , Redlands , California ) നടത്തപ്പെടുന്നതാണ്.

പരേതയുടെ നിര്യാണത്തില്‍ ദുഃഖിക്കുന്ന അവരുടെ ഭര്‍ത്താവു കെ.എ. ഏബ്രഹാം, മക്കള്‍ ഷാജി, ഷേര്‍ലി, സൂസന്‍, സാലി , മരുമക്കള്‍, കൊച്ചുമക്കള്‍ (മാത്യുഎലിസബത്ത്, നിത്യബെറില്‍ ,ലിസ് ,റേച്ചല്‍ ,ജോണ്‍, ജോഷുവ), ഏഴു സഹോദരിമാര്‍ എന്നിവരോടൊപ്പം നിരവധി ബന്ധു ജനങ്ങളും സഹ വിശ്വാസികളും സുഹൃത്തുക്കളും പങ്കു ചേരുന്നു.

ജോയിച്ചന്‍ പുതുക്കുളം

Share This Post