ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 14 മുതല്‍ 16 വരെ

ഡാളസ്: സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് വാര്‍ഷിക സുവിശേഷ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 14 മുതല്‍ 16 വരെ നടത്തപ്പെടുന്നു. പ്ലാനോ 3760, 14ത് സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന ചര്‍ച്ചില്‍ സെപ്റ്റംബര്‍ 14, 15 (വെള്ളി, ശനി) ദിവസങ്ങളില്‍ വൈകീട്ട് 6.30 മുതലും, കടശ്ശിയോഗം ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്കു ശേഷവുമാണെന്ന് വികാരി റവ.മാത്യു മാത്യൂസ് അറിയിച്ചു.

ഷിക്കാഗൊ ലൂതറണ്‍ തിയോളജി സ്കൂള്‍ വിദ്യാര്‍ത്ഥിയും, സുവിശേഷകനുമായ റവ.ബൈജു മാര്‍ക്കോസ്, നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന മീഡിയ കമ്മിറ്റി കണ്‍വീനറും, കറോള്‍ട്ടല്‍ മാര്‍ത്തോമാ ഇടവക വികാരിയുമായ റവ. വിജു വര്‍ഗീസ് എന്നിവര്‍ കണ്‍വന്‍ഷനില്‍ പ്രസംഗിക്കും.

ഏവരേയും യോഗങ്ങളിലേക്ക് പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌റവ.മാത്യു മാത്യൂസ് 469 274 2683, റനി നൈനാന്‍ 708 646 7071.

പി.പി. ചെറിയാന്‍

Share This Post