ദൈവദൂതന്മാരായി ലിയയുടെ പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍

നോഹയുടെ കാലത്തെ മഹാപ്രളയത്തെ ഓര്‍മ്മിപ്പിക്കുന്ന നമ്മുടെ സ്വന്തം കേരളത്തില്‍ അതെ, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ LIA പ്രവര്‍ത്തകര്‍ ദൈവത്തിന്റെ ദൂതന്മാരായി എത്തി.

കൊച്ചിന്‍ ബ്ലിസിംഗ് സെന്ററിന്റെ ജീവകാരുണ്യ വിഭാഗമായ LIA (LOVE IN ACTION)-ന്റെ കേരളാ ഫ്‌ളഡ് റിലീഫ് ഓപ്പറേഷന്‍ പ്രവര്‍ത്തനം അനേകര്‍ക്ക് ആശ്വാസവും തണലുമായി.

തുടര്‍ച്ചയായി രണ്ടു വര്‍ഷം ഹരിതമിത്ര അവാര്‍ഡ് കരസ്ഥമാക്കിയ മാഞ്ഞാലി എന്ന സമ്പദ്‌സമൃദ്ധമായ കൃഷി മേഖലയിലെ ലക്ഷക്കണക്കിന് ഏക്കര്‍ കൃഷിയാണ് ഈവര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ നഷ്ടമായത്. കേരളത്തിലെ സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഉത്സവമായ ഓണത്തിനു വേണ്ടി ലക്ഷക്കണക്കിന് പച്ചക്കറികളുടെ വിളവെടുപ്പിനു പാകമായ കൃഷി പ്രദേശങ്ങള്‍ ആണ് വെള്ളപ്പൊക്കത്തില്‍ നഷ്ടമായത്. നൂറുകണക്കിന് കൃഷിക്കാരുടെ ഭവനങ്ങളും, വീട്ടുപകരണങ്ങളും, കൃഷി ഉപകരണങ്ങളുമാണ് ഈ പ്രളയത്തില്‍ നഷ്ടമായത്.

LIA-യുടെ പ്രവര്‍ത്തകര്‍ ദൈവദൂതന്മാരെ പോലെ മാഞ്ഞാലിയിലും പരിസര പ്രദേശങ്ങളിലേയും നൂറുകണക്കിന് ഭവനങ്ങളില്‍ പോകുകയും ക്ലീനിംഗിനു ആവശ്യമായ സാധനങ്ങളുടെ വിതരണവും, വളരെ നല്ലരീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ബ്രദര്‍ ഡാമിയന്റേയും, സിസ്റ്റര്‍ ക്ഷമാ ഡാമിയന്റേയും നേതൃത്വത്തില്‍ വളരെയധികം പേര്‍ സ്‌നേഹത്തിന്റെ നീട്ടിയ കരങ്ങളുമായി ഒരു സൈന്യത്തെപ്പോലെ വളരെ ചിട്ടയായി എല്ലാവരുടേയും ഭവനങ്ങള്‍ വൃത്തിയാക്കുന്നു. കൂടാതെ ശുചീകരണത്തെക്കുറിച്ചുള്ള ക്ലാസുകളും നടത്തുന്നു.

ദീര്‍ഘനാളത്തെ കഠിനമായ അധ്വാനത്തിന്റെ ഫലമായി താന്‍ പണിത തന്റെ ഭവനത്തില്‍ താമസമാക്കിയതിന്റെ രണ്ടാം ദിവസം വീട് പൂര്‍ണ്ണമായി നഷ്ടപ്പെട്ട ചെറുപ്പക്കാരന്റെ കഥ ഹൃദയം തകര്‍ക്കുന്നതാണ്. അങ്ങനെ എത്രയോ പേര്‍.

തങ്ങളുടെ സകല ജീവിതസമ്പാദ്യവും, ഭവനവും നഷ്ടപ്പെട്ട പലരും മാനസികനില തകര്‍ന്ന നിലയില്‍ LIA യുടെ പ്രവര്‍ത്തകര്‍ പല സ്ഥലത്തും കണ്ടുമുട്ടി. LIA യുടെ പ്രവര്‍ത്തകരുടെ സ്‌നേഹം ഏറ്റുവാങ്ങിയവര്‍ പലരും വിങ്ങിപ്പൊട്ടി കരഞ്ഞു.

ഇതിനോടകം ഇന്ത്യന്‍ നേവി മുഖാന്തിരം 6000 കുപ്പിവെള്ളം, 7000 ഭക്ഷണപ്പൊതികള്‍ എന്നിവ LIA മുഖാന്തിരം വിതരണം ചെയ്തുകഴിഞ്ഞു. അനേകര്‍ക്ക് ഭക്ഷണവും വസ്ത്രവും വെള്ളവും, Toiletrs, Sanitary Items, baby items എന്നിവ വിതരണം ചെയ്തു.

ബ്ലസിംഗ് സെന്ററിന്റെ പരിസരങ്ങളും, അനേകം സഭാ വിശ്വാസികളുടെ ഭവനങ്ങളും അനേകര്‍ക്ക് ഈ പ്രളയകാലത്ത് ആശ്വാസത്തുരുത്തുകളായി മാറി.

നാം വാക്കിലൂടെ മാത്രമല്ല, നമ്മുടെ ജീവിതത്തിലെ പ്രവര്‍ത്തിയിലൂടെയും ക്രിസ്തുവിന്റെ കൈകളും കാലുകളും ചെവികളും കണ്ണുകളും ആയി മാറുണമെന്ന്, പ്രളയദുരന്ത പ്രദേശത്ത് തന്റെ സഭാവിശ്വാസികളായ LIA പ്രവര്‍ത്തകരോട് ഒത്തു പ്രവര്‍ത്തിക്കുന്ന ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമാ ഡാമിയനും പറഞ്ഞു.

LIA (LOVE IN ACTION) യുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ www.blessingtoday.tv, Tel: 0091 96562 05388. ബ്ലസിംഗ് സെന്ററിന്റെ കൂടുതല്‍ വീഡിയോകളും ലൈവും u tube ല്‍ കാണാവുന്നതാണ്.

Share This Post