ദൈവ പദ്ധതിപ്രകാരം സഭ മുന്നേറണം: മാര്‍ അങ്ങാടിയത്ത്

ഷിക്കാഗോ: സഭ ക്രിസ്തുവിന്‍റെ തുടര്‍ച്ചയാണെന്നും ദൈവ പദ്ധതിപ്രകാരം സഭ മുന്നേറണമെന്നും ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രസ്താവിച്ചു. 2018 സെപ്റ്റംബര്‍ 24 മുതല്‍ 27 വരെ ചിക്കാഗോ കാര്‍മലൈറ്റ് സ്പിരിച്ച്വല്‍ സെന്‍ററില്‍ രൂപത വൈദിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്.

വ്യക്തികളുടെയും കുടുംബങ്ങളുടെയും സഭയുടെയും നവീകരണം വിശ്വാസ വളര്‍ച്ചയ്ക്ക് ആവശ്യമാണെന്നും അനുതാപ ത്തിലൂടെയും പ്രായശ്ചിത്ത ത്തിലൂടെയും ആണ് ഈ നവീകരണം സാധ്യമാകുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു.വൈദിക സമ്മേളനത്തില്‍ ഡോ.മാരിയോ ജോസഫ്,ഫാദര്‍ ടോം ഉഴുന്നാലില്‍ എന്നിവര്‍ തങ്ങളുടെ വിശ്വാസ അനുഭവം പങ്കുവച്ചു.വിവിധ ദിവസങ്ങളില്‍ നടന്ന ചര്‍ച്ച ക്ലാസുകള്‍ക്ക് ബിഷപ്പ് ജോയിആലപ്പാട്ട്,വികാരി ജനറാള്‍മാരായ ഫാദര്‍ അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, ഫാദര്‍ തോമസ് മുളവനാല്‍ , ചാന്‍സലര്‍ ഫാദര്‍ ജോണിക്കുട്ടി പുലിശ്ശേരി ,ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോര്‍ജ് മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ വിശ്വാസപരിശീലനം കുടുംബ പ്രേഷിത ത്വം ,യുവജന പ്രേഷിതത്വം ,പ്രായമായവര്‍ക്ക് വേണ്ടിയുള്ള അജപാലന ശുശ്രൂഷ എന്നിവയെക്കുറിച്ച് യഥാക്രമം ഫാദര്‍ ജോര്‍ജ് ദാനവേലില്‍, ഫാദര്‍ പോള്‍ ചാലിശ്ശേരി ഡോക്ടര്‍ സിറിയക് എന്നിവര്‍ സംസാരിച്ചു.

രൂപതയില്‍ നടന്നുവരുന്ന സെയിഫ് എന്‍വയണ്‍മെന്റ് പ്രോഗ്രാമിനെക്കുറിച്ച് കോര്‍ഡിനേറ്റേഴ്‌സ് ടോം മൂലയില്‍ തോമസ് കൈതാരം (ഇന്ത്യ) എന്നിവര്‍ സംസാരിച്ചു. ചിക്കാഗോ സോഷ്യല്‍ മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡയറക്ടര്‍ ഫാദര്‍ എബ്രഹാം മുത്തോലത്ത് സംസാരിച്ചു സമ്മേളനത്തില്‍ രൂപതയുടെ വരവുചെലവ് കണക്കുകള്‍ ഫിനാന്‍സ് ഓഫീസര്‍ ഫാദര്‍ ജോര്‍ജ് മാളിയേക്കല്‍ അവതരിപ്പിച്ചു. 2019-ല്‍ ഹ്യൂസ്റ്റണില്‍ നടക്കുന്ന സീറോമലബാര്‍ കണ്‍വെന്‍ഷനെ കുറിച്ച് ജനറല്‍ കണ്‍വീനര്‍ ബിഷപ്പ് ജോയി ആലപ്പാട്ട്, ഹ്യൂസ്റ്റണ്‍ വികാരി ഫാദര്‍ കുര്യന്‍ നെടുവേലിചാലുങ്കല്‍, അസിസ്റ്റന്‍റ് വികാരി ഫാദര്‍ രാജീവ് വലിയവീട്ടില്‍ എന്നിവര്‍ വിശദീകരിച്ചു.അമേരിക്കയിലെ വിവിധ സ്‌റ്റേറ്റുകളില്‍ നിന്നായി സീറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകകളിലെ 59 വൈദികര്‍ യോഗത്തില്‍ സംബന്ധിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Share This Post