കൊളംബസ് നസ്രാണി ക്രിക്കറ്റ് കപ്പ് കൊളംബസ് തണ്ടേഴ്‌സ് സ്വന്തമാക്കി

ഒഹായോ: സെന്‍റ് മേരീസ് സീറോ മലബാര്‍ കൊളംബസ് മിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കൊളംബസ് നസ്രാണി ക്രിക്കറ്റ് കപ്പ് വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ ശ്രീമാന്‍ ഡിലിന്‍ ജോയുടെ നേതൃത്വത്തില്‍ “കൊളംബസ് തണ്ടേഴ്‌സ് ” ടീം കരസ്ഥമാക്കി. ഈ വര്‍ഷത്തെയും മുഖ്യ സ്‌പോണ്‍സര്‍ ഡേവ് കെയര്‍ സൊല്യൂഷന്‍സ് ആയിരുന്നു. സെപ്റ്റംബര്‍ 9ന് നടന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ കൊളംബസ് കത്തോലിക്കാ രൂപതാ മെത്രാന്‍ മാര്‍ ഫ്രെഡറിക് ഫ്രാന്‍സിസ് ക്യാമ്പെലും മിഷന്‍ ഡയറക്ടര്‍ ആയ റെവ. ഫാദര്‍ ദേവസ്യ കാനാട്ടും വിജയികള്‍ക്ക് ട്രോഫികള്‍ കൈമാറി. ഓരോ കളിക്കാരുടെയും അര്‍പ്പണ മനോഭാവവും നിശ്ചയദാര്‍ഢ്യവും വാക്കുകള്‍ക്കു അതീതമാണെന്നു ടൂര്‍ണമെന്റിന്റെ പ്രധാന സംഘാടകന്‍ ശ്രീമാന്‍ കിരണ്‍ ഇലവുങ്കല്‍ അഭിപ്രായപ്പെട്ടു.

താഴെ പറയുന്ന ആറ് ടീമുകള്‍ വാശിയേറിയ മികവുറ്റ മത്സരം കാഴചവെച്ചു

സെന്‍റ് മേരീസ് സീറോ മലബാര്‍ കൊളംബസ് മിഷനില്‍ നിന്ന് മൂന്ന് ടീമുകളും
സെന്‍റ് എഫ്രേംസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷനില്‍ നിന്ന് ഒരു ടീമും
ഒഹായോ മലയാളീ ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷനില്‍ നിന്ന് ഒരു ടീമും
സെന്‍റ് ചാവറ സിറോ മലബാര്‍ മിഷന്‍ സിന്‍സിനാറ്റിയില്‍ നിന്ന് ഒരു ടീമും

കളിയുടെ വിശദവിവരങ്ങള്‍:

ഗെയിം 1:
സ്‌െ്രെടക്കേഴ്‌സ് ടീം വാരിയേഴ്‌സ് ടീമിന് എതിരെ
വിജയികള്‍ സ്‌െ്രെടക്കേഴ്‌സ്
മാന്‍ ഓഫ് ദി മാച്ച് റോബിന്‍സ് മാത്യു

ഗെയിം 2 :
തണ്ടേഴ്‌സ് ടീം ഒ.എം.സി.സി ടീമിന് എതിരെ
വിജയികള്‍ തണ്ടേഴ്‌സ്
മാന്‍ ഓഫ് ദി മാച്ച് ഡിലിന്‍ ജോയ്

ഗെയിം 3 :
തണ്ടേഴ്‌സ് ടീം ബ്രേവ് ഹേര്‍ട്‌സ് ടീമിന് എതിരെ
വിജയികള്‍ തണ്ടേഴ്‌സ്
മാന്‍ ഓഫ് ദി മാച്ച് അബ്രാഹം തോമസ്

ഗെയിം 4 :
സ്‌െ്രെടക്കേഴ്‌സ് ടീം ചവറാ ടീമിന് എതിരെ
വിജയികള്‍ ചവറാ

മാന്‍ ഓഫ് ദി മാച്ച് മാത്യു ജോസഫ്

ഗെയിം 5 :
വാരിയേഴ്‌സ് ടീം ചവറാ ടീമിന് എതിരെ
വിജയികള്‍ വാരിയേഴ്‌സ്
മാന്‍ ഓഫ് ദി മാച്ച് ബിജോയ്

ഗെയിം 6 :
ബ്രേവ് ഹേര്‍ട്‌സ് ടീം ഒ.എം.സി.സി ടീമിന് എതിരെ
വിജയികള്‍ ബ്രേവ് ഹേര്‍ട്‌സ്
മാന്‍ ഓഫ് ദി മാച്ച് തോമസ് വര്‍ഗീസ്

സെമി 1 :
തണ്ടേഴ്‌സ് ടീം വാരിയേഴ്‌സ് ടീമിന് എതിരെ
വിജയികള്‍ തണ്ടേഴ്‌സ്
മാന്‍ ഓഫ് ദി മാച്ച് ജില്‍സണ്‍ ജോസ്

സെമി 2 :
ബ്രേവ് ഹേര്‍ട്‌സ് ടീം ചവറാ ടീമിന് എതിരെ
വിജയികള്‍ ബ്രേവ് ഹേര്‍ട്‌സ്
മാന്‍ ഓഫ് ദി മാച്ച് ബിനിക്‌സ്

ഫൈനല്‍സ്:

തണ്ടേഴ്‌സ് ടീം ബ്രേവ് ഹേര്‍ട്‌സ് ടീമിന് എതിരെ
വിജയികള്‍ തണ്ടേഴ്‌സ്
മാന്‍ ഓഫ് ദി മാച്ച് ആന്റണി വി പി

ബേസ്ഡ് ഫീല്‍ഡര്‍ ജിന്‍സണ്‍ സാനി
മാന്‍ ഓഫ് ദി സീരീസ് ആന്റണി വി പി

കൊളംബസില്‍ നിന്നും പി.ആര്‍.ഓ. റോസ്മി അരുണ്‍ അറിയിച്ചതാണ് ഈ വാര്‍ത്ത.

Share This Post