ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്കൂളില്‍ വിദ്യാരംഭം കുറിച്ചു

ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് മതബോധന സ്കൂളില്‍ വിദ്യാരംഭത്തിന്റെ ഭാഗമായി പ്രവേശനോത്സവം നടത്തി. വിശ്വാസ പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി വികാരി ഫാ . തോമസ് മുളവനാല്‍ പ്രത്യേക പ്രാര്‍ത്ഥന ചൊല്ലി ആശീര്‍വദിച്ചു. തുടര്‍ന്ന് വിശ്വാസ പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മതബോധന സ്കൂളില്‍ കുട്ടികള്‍ പാലിക്കേണ്ട നിയമങ്ങളെപ്പറ്റിയും സിസ്റ്റര്‍ ജൊവാന്‍ ക്ലാസ് എടുത്തു.

ഫാ. തോമസ് മുളവനാല്‍ നിലവിളക്കു കൊളുത്തി സ്കൂള്‍ വര്‍ഷത്തിന് ആരംഭം കുറിച്ചു. പ്രവേശനോത്സവത്തിന്റെ ക്രമീകരണങ്ങള്‍ക്ക് അസിസ്റ്റന്റ് വികാരി ഫാ. ബിന്‍സ് ചേത്തലില്‍ നേതൃത്വം നല്‍കി. സ്കൂള്‍ ഡയറക്ടര്‍ സജി പൂത്തൃക്കയില്‍ ഏവര്‍ക്കും സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടര്‍ മനീഷ് കൈമൂലയില്‍ നന്ദിയും അറിയിച്ചു. സ്കൂള്‍ രെജിസ്‌ട്രേഷന് പള്ളി എക്‌സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും നേതൃത്വം നല്‍കി.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍. ഒ)

Share This Post