കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ “കൈകോര്‍ക്കാം കൈത്താങ്ങായ്’ സെപ്റ്റംബര്‍ എട്ടിന്

മിസിസാഗാ: കാനഡയിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ സംഘടനയായ കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റെ (സി.എം.എന്‍.എ) ഈവര്‍ഷത്തെ ഓണാഘോഷം “കൈകോര്‍ക്കാം കൈത്താങ്ങായ്’ സെപ്റ്റംബര്‍ എട്ടിനു ശനിയാഴ്ച വൈകിട്ട് 5.30-നു സെന്റ് ഗ്രിഗോറിയോസ് ഓഫ് പരുമല പാരീഷ് ഹാളില്‍ (6890 Professional Court, Mississagua) വച്ചു നടക്കും. ഈവര്‍ഷത്തെ ഓണം കേരളത്തിലെ പ്രളയ ദുരന്തത്തിനുവേണ്ടി ഫണ്ട് സംഭരിക്കുക എന്ന ഉദ്ദേശത്തോടുകൂടി ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് നടത്തപ്പെടുന്നത്. പ്രളയ ദുരിതാശ്വാസത്തിന്റെ രണ്ടാം ഘട്ടം ഫണ്ട് സ്വരൂപിക്കുക We Will Match up dollor to dollor for the Money Collect at the Event എന്ന ലക്ഷ്യത്തോടെ എന്ന ആശയത്തോടെ ബഹുജന പങ്കാളിത്തത്തോടെ ഓണം ആഘോഷിക്കുകയാണ്.

“കൈകോര്‍ക്കാം കൈത്താങ്ങായ്’ എന്ന ഓണാഘോഷ ലോഗോയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി കലാകാരന്മാരും കലാകാരികളും അവരവരുടെ കലാവിരുതുകള്‍ കാഴ്ചവെയ്ക്കും. നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടിനേറ്റ ക്ഷതം മനസ്സിലാക്കി ഈവര്‍ഷം സി.എം.എന്‍.എ ഓണപ്പൂക്കളം ഒഴിവാക്കും.

പതിവുപോലെ പരമ്പരാഗതത്തനിമയില്‍ വസ്ത്രധാരണം ചെയ്‌തെത്തുന്നവരില്‍ നിന്നും ഓണത്തമ്മ, ഓണത്തപ്പന്‍, ഓണത്തമ്പുരാന്‍, ഓണത്തമ്പൂരാട്ടി, ഓണകുറുമ്പന്‍, ഓണകുറുമ്പി എന്നിവരെ മത്സരത്തിലൂടെ തെരഞ്ഞെടുക്കും. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

കനേഡിയന്‍ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ സി.എം.എന്‍.എ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിരവധിയുണ്ട്. പുതുതായി എത്തുന്നവര്‍ക്കായി ഗൈഡന്‍സ് ഫോര്‍ യുവര്‍ ഫ്യൂച്ചര്‍, ഉദ്യോഗാര്‍ത്ഥികള്‍ക്കായി ടിപ്‌സ് ഫോര്‍ സക്‌സസ് ഇന്‍ ഇന്റര്‍വ്യൂസ്, ഇന്റര്‍നാഷണല്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി എഡ്യൂക്കേഷണല്‍ അസിസ്റ്റന്‍സ് അവയര്‍നസുകള്‍ തുടങ്ങിയവ ഇതില്‍ ചിലതുമാത്രമാണ്.

ഓണാഘോഷ പരിപാടിയില്‍ നിരവധി കനേഡിയന്‍ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്നതിനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സി.എം.എന്‍.എയുടെ ആദ്യഘട്ട ദുരിതാശ്വാസ വിതരണത്തിനായി ഈവര്‍ഷത്തെ സ്‌പോണ്‍സര്‍ Raj Mani (മോര്‍ട്ട്‌ഗേജ് സ്‌പെഷലിസ്റ്റ് ബി.എം.ഒ) യുടെ പക്കല്‍ നിന്നും റൂബി റോജിന്‍ ജേക്കബ് ഏറ്റുവാങ്ങി.

ജോയിച്ചന്‍ പുതുക്കുളം

Share This Post