ആത്മസംഗീതം 2018 സെപ്റ്റംബര്‍ 19-ന് ബോസ്റ്റണില്‍; കിക്ക്ഓഫ് മീറ്റിംഗ് ഗംഭീരമായി

ബോസ്റ്റണ്‍: ബോസ്റ്റണിലെ മലയാളികളുടെ ജീവകാരുണ്യ സംഘടനയായ സി.എച്ച്.എന്‍ നെറ്റ് വര്‍ക്കിന്റെ ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന സംഗീതനിശ ആത്മസംഗീതം 2018-ന്റെ കിക്ക്ഓഫ് മീറ്റിംഗ് ലിറ്റില്‍ട്ടണ്‍ ലൈബ്രറി ഹാളില്‍ വച്ചു നടത്തപ്പെട്ടു. ഫാ. റോയി ജോര്‍ജിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഫാ. ടോണി പുല്ലൂക്കാട്ട് ആശംസാ പ്രസംഗം നടത്തി. ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം സിറ്റിസണ്‍സ് ബാങ്ക് മാനേജര്‍ ബന്നി ജോര്‍ജിന് ആദ്യ ടിക്കറ്റ് നല്‍കി ഫാ. റോയി ജോര്‍ജ് നിര്‍വഹിച്ചു.

പരിപാടിയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, സി.എച്ച്.എന്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ള മറ്റു പരിപാടികള്‍ക്കും ഉപയോഗിക്കുമെന്നു സംഘടനയുടെ പ്രസിഡന്റ് ജിജി വര്‍ഗീസ് പറഞ്ഞു.

കെയിന്‍ പ്രസിഡന്റ് ജോസഫ് കുന്നേല്‍, കേരളാ എക്യൂമെനിക്കല്‍ ചര്‍ച്ചസ് സെക്രട്ടറി ജോസ് പുത്തന്‍പുരയ്ക്കല്‍, കാര്‍മല്‍ മാര്‍ത്തോമാ ഇടവക വൈസ് പ്രസിഡന്റ് മാത്യു ജോര്‍ജ് എന്നിവരും സന്നിഹിതരായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.compassionatehearts.com

ജോയിച്ചന്‍ പുതുക്കുളം

Share This Post