ആത്മസംഗീതം 2018 സംഗീതസന്ധ്യ ശനിയാഴ്ച ബോസ്റ്റണില്‍

ബോസ്റ്റണ്‍: പ്രശസ്ത മലയാള പിന്നണി ഗായകരായ കെ.ജി. മാര്‍ക്കോസ്, ബിനോയ് ചാക്കോ എന്നിവര്‍ നയിക്കുന്ന “ആത്മസംഗീതം 2018′ സംഗീതസന്ധ്യയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

സെപ്റ്റംബര്‍ 29-നു ശനിയാഴ്ച 5.30-ന് മെട്രോ ബോസ്റ്റണിലെ വേയ്‌ലാന്റ് ഹൈസ്കൂള്‍ തീയേറ്ററിലാണ് പരിപാടികള്‍ നടക്കുന്നത്. പ്രസ്തുത പരിപാടിയില്‍ നിന്നും മുഴുവന്‍ തുകയും കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുമെന്നു സംഘാടകരായ കംപാഷ്‌നേറ്റ് ഹാര്‍ട്ട്‌സ് നെറ്റ് വര്‍ക്ക് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയിലേക്ക് എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘടനയുടെ പ്രസിഡന്റ് ജിജി വര്‍ഗീസ് പ്രസ്താവനത്തില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.compassionatehearts.net

ജോയിച്ചന്‍ പുതുക്കുളം

Share This Post