2019 സീറോ മലബാര്‍ ‍ദേശീയ ‍കണ്‍വന്‍ഷന്‍: കിക്കോഫ് 16 നു ഹൂസ്റ്റണിൽ

ഹൂസ്റ്റൺ : ഹൂസ്റ്റണിൽ 2019 ആഗസ്ത് ഒന്ന് മുതൽ നാല് വരെ നടക്കുന്ന നടക്കുന്ന ഏഴാമത് സീറോ മലബാര്‍ ‍ നാഷണല്‍ ‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷൻ കിക്കോഫ് സെപ്തംബർ 16 ഞായറാഴ്ച ഹൂസ്റ്റൺ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തിൽ നടക്കും. സീറോ മലബാര്‍ രൂപതാ സഹായ മെത്രാനും കൺവൻഷൻ ജനറൽ കൺവീനറുമായ മാർ. ജോയ് ആലപ്പാട്ട് കിക്കോഫ് നിർവഹിക്കും.

ചടങ്ങിൽ ഫൊറോനാ വികാരിയും കൺവൻഷൻ കണ്‍വീനറുമായ വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, യൂത്ത് കൺവീനർ ഫാ. രാജീവ് വലിയവീട്ടിൽ, കൺവൻഷൻ ഭാരവാഹികൾ തുടങ്ങിയവർക്കൊപ്പം റീജണിലെയും ഇടവകയിലെയും വിശ്വാസി സമൂഹവും പങ്കെടുക്കും. കൺവൻഷനായി തയാറാക്കിയിരിക്കുന്ന പ്രത്യക വെബ്സ്റ്റിൻെറ ഉദ്ഘാടനവും മാർ ജോയ് ആലപ്പാട്ട്‌ ചടങ്ങിൽ നിർവഹിക്കും.

ഫൊറോനായിൽ നിന്ന് പരമാവധി കുടുംബങ്ങളെ രജിസ്‌ട്രേഷൻ കിക്കോഫിൽ പങ്കെടുപ്പിക്കുമെന്നു കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടർ കുടക്കച്ചിറ , വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട് , ജോസ് മണക്കളത്തിൽ എന്നിവർ പറഞ്ഞു. തുടർന്ന് രൂപതയിലെ മറ്റു ഇടവകകളിലും കൺവൻഷന്റെ കിക്കോഫുകൾ സംഘടിപ്പിക്കും.

നോർത്ത് അമേരിക്കയിലെ നാല്പതോളം സീറോ മലബാർ ഇടവകകളിൽ നിന്നും, നാൽപ്പത്തിഅഞ്ചോളം മിഷനുകളിൽ നിന്നുമായി അയ്യായിരത്തിൽപരം വിശാസികൾ പങ്കെടുക്കുന്ന 2019 സീറോ മലബാര്‍ ‍ദേശീയ ‍കണ്‍വന്‍ഷന്‍ ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്.

Share This Post