2018 കൊളംബസ് നസ്രാണി പുരസ്കാരം ബിനോയ് റപ്പായിക്ക്

ഒഹായിയോ: അമേരിക്കയിലെ സെന്‍റ് മേരീസ് സീറോ മലബാര്‍ കൊളംബസ് മിഷനെ കാരുണ്യത്തിന്‍റെ വലിയ ഉയരങ്ങളിലേക്ക് കൈ പിടിച്ചു ഉയര്‍ത്തിയ ബിനോയ് റപ്പായിയുടെ അക്ഷീണ പ്രവര്‍ത്തനങ്ങള്‍ ആണ് അദ്ദേഹത്തെ കൊളംബസ് നസ്രാണി പുരസ്കാരത്തിന് അര്‍ഹനാക്കി. മുന്നൂറോളം ഭവന രഹിതരായ അമേരിക്കകാര്‍ക് ഒരു നേരത്തെ ഭക്ഷണം ഈസ്റ്റര്‍ നോമ്പ് കാലങ്ങളില്‍ എത്തിച്ചുകൊടുത്ത വൈ.ഡബ്ല്യു.സി.എ ചാരിറ്റി ഇവന്‍റ് സംഘടിപ്പിച്ചു കൊണ്ട് ആണ് ബിനോയ് തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം ഇട്ടത്. മിഷന്‍ ഡയറക്ടര്‍ റവ.ഫാ. ദേവസ്സ്യ കാനാട്ടിനോടൊന്നിച്ചു അദ്ദേഹം തുടങ്ങിയ, അന്നന്നപ്പത്തിനായി കഷ്ടപ്പെടുന്ന കേരളത്തിലെ ആറു നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് എല്ലാ മാസവും പണം എത്തിച്ചു കൊടുക്കുന്ന സംരംഭം ഇന്നും ഒരു മുടക്കവും കൂടാതെ തുടര്‍ന്നു കൊണ്ടിരിക്കുന്നു. മിഷന്റെ ചരിത്രത്തില്‍ ആദ്യമായി കൊളംബസിലെ ജനങ്ങളെ ഒരുമിച്ചു കൂട്ടി ബിനോയ് സംഘടിപ്പിച്ച ബ്ലഡ് ഡോണെഷന്‍ െ്രെഡവ് ഒരു വന്‍ വിജയം ആയിരുന്നു. അമേരിക്കയിലെ കാരാഗ്രഹങ്ങളില് കഴിയുന്നവരിലേക്കു കാരുണ്യം എത്തിക്കുന്ന കൈറോസ് സംഘടനയെ കൊളംബസ് മിഷനിലേക്കു പരിചയപ്പെടുത്തിയ ക്യാമ്പയിന്‍ ബിനോയ് സംഘടിപ്പിച്ചു.

ഒഹായിയോയില്‍ വച്ചു നടന്ന പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ചു കൊളംബസ് കത്തോലിക്കാ രൂപതാ മെത്രാന്‍ മാര്‍ ഫ്രെഡറിക് ഫ്രാന്‍സിസ് ക്യാമ്പെല്‍ ആണ് ബിനോയ്ക്ക് പുരസ്കാരം നല്‍കിയത്

തൃശൂര്‍ രൂപതയിലെ ഒല്ലൂര്‍ ഇടവകാംഗങ്ങള്‍ ആയ പി. എ. റപ്പായി പ്രെമി റപ്പായി ദമ്പതികളുടെ മകന്‍ ആണ് . ഭാര്യ ആന്‍സി. മക്കള്‍ കാതറിന്‍, ക്രിസ്റ്റീന, ക്രിസ്റ്റല്‍.

കോളുമ്പസില്‍ നിന്നും പി.ആര്‍.ഓ. റോസ്മി അരുണ്‍ അറിയിച്ചതാണ് ഈ വാര്‍ത്ത.

ജോയിച്ചന്‍ പുതുക്കുളം

Share This Post