വെള്ളപ്പൊക്ക ബാധിധര്‍ക്ക് രണ്ടുലക്ഷം രൂപയുടെ സഹായവുമായി കേരളാ സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ

മയാമി : ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതത്തിലൂടെ കടന്നു പോകുന്ന കേരളത്തിന് കൈതാങ്ങായി കേരളാ സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ. അത്യാവശ്യ സഹായമെന്നനിലയില്‍ രണ്ടുലക്ഷം ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന് നല്‍കും . സൗത്ത് ഫ്‌ളോറിഡയിലെ കലാ സാംസ്കാരിക മണ്ഡലങ്ങളില്‍ മാത്രമല്ല പിറന്ന നാട്ടില്‍ കഷ്ടത അനുഭവിക്കുന്ന പാവങ്ങള്‍ക്ക് കേരളസമാജം എന്നും കൂടെയുണ്ട്. ഈവരുന്ന ഓണാഘോഷങ്ങള്‍ക്ക് ചിലവുചുരുക്കി കൂടുതല്‍ പണം കണ്ടെത്തനാവുമെന്നും കരുതുന്നു
.
വരുന്ന ഓഗസ്റ്റ് 18 നു നടക്കുന്ന “ഓണം 2018 ” പങ്കെടുക്കാനെത്തുന്ന പ്രിയ സൗത്ത് ഫ്‌ലോറിഡയിലെ മലയാളികളില്‍ നിന്നുകൂടെ കിട്ടുന്ന സംഭാവനകളും ഈ രണ്ടുലക്ഷത്തിനു പുറമെ നല്‍കും. അതിനാല്‍ ഓഡിറ്റോറിയറ്റിനു മുന്നില്‍ വയ്ക്കുന്ന ചാരിറ്റി ബോക്‌സില്‍ നിങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ ദയവായി നല്‍കണമെന്ന് പ്രസിഡന്റ് സാം പാറതുണ്ടില്‍ സെക്രട്ടറി പത്മ കുമാര്‍ എന്നിവര്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Share This Post