വെള്ളപ്പൊക്ക ദുരിത്വാശ്വസ കൈത്താങ്ങുമായി ഫോമ കേരള ഗ്രാമങ്ങളില്‍

പെരിങ്ങര: ലോകത്തിലെ പ്രവാസി മലയാളി സംഘടനയിലെ പ്രമുഖ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ് (ഫോമ) വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന അപ്പര്‍ കുട്ടനാട് നിവാസികള്‍ക്ക് കൈത്താങ്ങായി പെരിങ്ങര, നിരണം പഞ്ചായത്ത് കമ്മിറ്റിയോട് ചേര്‍ന്ന് നിന്നും കൊണ്ട് ഭക്ഷ്യധ്യാനകറ്റുകള്‍ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പത്തനംതിട്ട സബ് കലക്ടര്‍ വീനിത് റ്റി .കെയും ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ,ജോയിന്റ് സെക്രട്ടറി സാജു ജോസഫ് ജോയിന്റ് ട്രഷര്‍ ജെയിന്റ് മാത്യു കണ്ണച്ചാപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന നിര്‍വഹിച്ചു. തിരുവല്ല മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ. വി വര്‍ഗീസും പഞ്ചായത്തു മെമ്പര്‍ ആനി എബ്രഹാം അഡ്വ. ബിനു വി ഈപ്പന്‍, പാസ്റ്റര്‍ കെ. ജോണിക്കുട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. നാല് സെന്ററുകളിലായി 600 ലധികം ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്തു. നിരണം പഞ്ചായത്തിലെ പ്രസിഡന്റ് ലത പ്രസാദിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍ നിരണം പഞ്ചായത്തിലെ ഭക്ഷ്യധാന്യകിറ്റുകളുടെ വിതരണത്തിനു നേതൃത്വം നല്‍കി.

പുതിയതായി പ്രവര്‍ത്തനം ആരംഭിച്ച പ്രസിഡന്റ് ഫിലിപ്പ് ചാമത്തിന്റെ നേതൃത്വത്തിലുള്ള ഫോമ കമ്മിറ്റിയുടെ കേരളത്തിലെ ചാരിറ്റിയുടെ തുടക്കാമായിരുന്ന മറ്റു വെള്ളപ്പൊക്ക മേഖലകള്‍ സമ്പര്‍ശിക്കുകയും അവര്‍ക്ക് അടയന്തമായി കിട്ടേമെഡിക്കല്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിക്കാമെന്ന് ഫോമ പ്രസിഡന്റ് ഫിലിപ്പ്, ചാമത്തില്‍ ഭാരവാഹികളായ സാജു ജോസഫ്, ജെയിന്‍ മാത്യു എന്നിവര്‍ അറിയിച്ചു. ദുരിത്വാശ്വസക്വാമ്പുകളില്‍ എത്തിപ്പെടാന്‍ സാധിക്കാതെ വളരെയധികം ആള്‍ക്കാര്‍ റോഡിന്റെ അരികിലും മറ്റു താല്‍ക്കാലിക ഷെഡുകള്‍ സ്ഥാപിച്ച് താമസിക്കുന്നവരുടെ ദുരിതം ഫോമ ടീം നേരില്‍ കു മനസ്സിലാക്കി അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുമാത്രമായി ഗവണ്‍മെന്റ് സഹായം പരിമിതപ്പെടുമ്പോള്‍ ഇതുപോലെ ഷെഡുകളിലും തുരുത്ത്കളിലും ഒറ്റപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് ഫോമ ഭക്ഷ്യധാന്യ കിറ്റുകള്‍ വലിയൊരു അനുഗ്രഹമായി കേരളത്തിലുായ വെള്ളപ്പൊക്ക ദുരിതത്തില്‍ സഹായമത്തിക്കാന്‍ ഏക മനസ്സോടെ പ്രവര്‍ത്തിച്ച് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി സമുഹത്തിന് ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ സെക്രട്ടറി ജോസ് എബ്രഹാം ട്രഷര്‍ ഷിനു ജോസ്ഫ് വൈസ് പ്രസിഡന്റ് ജോസ് മാത്യൂ ജോയിന്റ് സെക്രട്ടറ് സാജു ജോസഫ് ജോയിന്റ് ട്രഷര്‍ ജെയിന്‍മാത്യൂ. കണ്ണച്ചാപ്പറമ്പില്‍ നന്ദി രേഖപ്പടുത്തുകയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

ജോയിച്ചന്‍ പുതുക്കുളം

Share This Post