സംസ്കൃത സംഭാഷണ പാഠ്യപദ്ധതി എഡ്മണ്ടനില്‍ ആരംഭിച്ചു

എഡ്മണ്ടന്‍: സംസ്കൃത ഭാരതി കാനഡ, ജൂലൈ 14 ന് എഡ്മണ്ടണില്‍ സംസ്കൃത സംഭാഷണ ശിബിരം സംഘടിപ്പിച്ചുകൊണ്ട്, ആല്‍ബര്‍ട്ട ചാപ്റ്ററിന്റെ തുടക്കം കുറിച്ചു. ഇന്‍ഡോളജി ഫൗണ്ടേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെയും ഹിന്ദു സ്വയം സേവക്‌സംഘിന്റേയും (എച്ച്എസ്എസ്) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നടന്ന സംസ്കൃത സംഭാഷണശിബിരത്തിനു ടൊറന്റോയില്‍ നിന്നുള്ള പ്രൊഫ. ഹര്‍ഷ് ഹീരാലാല്‍ തക്കര്‍ നേതൃത്വം നല്‍കി.

ലളിതമായ സംസ്കൃത വാചകങ്ങളിലൂട പരിപാടിയില്‍ പങ്കെടുത്തവരെ പരസ്പരം സംവദിപ്പിച്ചു കൊണ്ടുള്ള രീതിയിലുള്ള പഠനമാര്‍ഗം ആണ് പ്രൊഫ. ഹര്‍ഷ്തക്കര്‍ അവലംബിച്ചത്. പ്രേക്ഷക പങ്കാളിത്തം ഭാഷ പഠിക്കുന്നതിനുള്ള ഫലപ്രദവും രസകരവുമായ മാര്‍ഗ്ഗമായി മാറുന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു ഈ പരിപാടി. എച്ച്എസ്എസ് ബാലഗോകുലം കുട്ടികള്‍ നടത്തിയ വേദോച്ചാരണങ്ങളോടെ ആയിരുന്നു ഈ ശിബിരത്തിനു തുടക്കം കുറിച്ചത്.

പൂര്‍ണ്ണമായും സരളസംസ്കൃതഭാഷയില്‍ അവതരിപ്പിച്ച കഥ എല്ലാവരും ആസ്വദിച്ചുകൊണ്ടാണ് സംസ്കൃതസംഭാഷണ ശിബിരം അവസാനിപ്പിച്ചത്. ചടങ്ങില്‍ ആര്‍.എസ് ധനു, സംസ്കൃത ഭാരതിയുടെ ഈദൗത്യത്തിന്റെ പൊതുവായ അവലോകനവും ശ്രീവല്‍ സ്ത്യാഗരാജന്‍ സ്വാഗതപ്രസംഗവും നടത്തി. ചടങ്ങിനെത്തിയ പ്രൊഫ. ഹര്‍ഷ്തക്കറിനെ എച്ച്എസ്എസ് ബാലഗോകുലം എഡ്മന്റോണ്‍ ചാപ്റ്ററിന്റെ പ്രതിനിധി അനന്തു ഉപഹാരം നല്‍കി ആദരിച്ചു. പരിപാടിയില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെയുള്ളവരുടെ പങ്കാളിത്തമുണ്ടായിരുന്നു. ശില്‍പശാലയുടെ അവസാനം, സി.ഡി പ്രസാദ്, കൃതജ്ഞതഅറിയിച്ചു.

ഗുരുപൂര്‍ണ്ണിമ ദിവസമായ ജൂലായ് 27 മുതല്‍എഡ്മണ്ടണില്‍ എല്ലാ വെള്ളിയാഴ്ചയും സംഭാഷണ സംസ്കൃതം ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതാണെന്നു സംസ്കൃതഭാരതി അറിയിച്ചു. ക്ലാസ്സുകള്‍, ഡോ.ദീപക് പരമശിവനും പ്രൊഫ. ഹര്‍ഷ് ഹീരാലാല്‍ തക്കറും കൈകാര്യം ചെയ്യും.

എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 7.30 മുതല്‍ 8.30 വരെനടത്തുന്ന സെഷനുകളില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം. സംസ്കൃതം സംസാരിക്കുന്നതിന് ഏതെങ്കിലും ഭാരതീയഭാഷയില്‍ എഴുതാനും വായിക്കാനുമുള്ള മുന്‍കൂര്‍ അറിവ് ആവശ്യമില്ല. എന്നാല്‍, വളരെ ശാസ്ത്രീയമായ ഭാഷയായതിനാല്‍, സംസ്കൃതഭാഷ സംസാരിക്കുന്നതിലൂടെ മറ്റ്ഭാഷകള്‍ പഠിക്കുന്നത് കുട്ടികള്‍ക്ക്വളരെഎളുപ്പംആയിരിക്കും. ക്ലാസുകള്‍ സൗജന്യമാണെങ്കിലും, മുന്‍കൂര്‍ രജിസ്‌ട്രേഷനും ക്ലാസുകളിലെസ്ഥിരം പങ്കാളിത്തവും ആവശ്യമാണ്.

കൂടുതല്‍ വിശദാംശങ്ങള്‍ക്കും രജിസ്‌ട്രേഷനും വേണ്ടി, edm@samskritabharati.ca എന്ന വിലാസത്തിലേക്ക് ഇമെയില്‍ അയക്കുക. ഈ സെഷനുകളുടെ പ്രധാന ലക്ഷ്യംസംഭാഷണ സംസ്കൃതം ആണെങ്കിലും, സംസ്കൃതലിപി (ദേവനാഗരി) പഠിക്കാനുള്ള അവസരവും ഉണ്ട്.

ജോയിച്ചന്‍ പുതുക്കുളം

Share This Post