പ്രാര്‍ത്ഥനയോടെ, കരുതലോടെ, കേരളാ ക്ലബ് ഓഫ് ഡിട്രോയിറ്റ്

പേമാരിയുടെ മഹാദുരന്തത്തിലൂടെ കൊച്ചു കേരളം കടന്നു പോവുമ്പോള്‍ സാന്ത്വനവും , സഹായവും പകര്‍ന്നു കൊണ്ട് കേരളാക്ലബ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുന്നു.

ആഗസ്ത് 25 ആം തീയതി നടക്കാനിരുന്ന ഓണാഘോഷപരിപാടികള്‍ മാറ്റിവെച്ചതായി പ്രെസിഡണ്ട് സുജിത് മേനോന്‍ന്റെ നേതൃത്വത്തിലുളള എക്‌സിക്യൂട്ടീവ് കമ്മീറ്റി അറിയിച്ചു. പെരുമഴയുടെ കെടുതികളിലൂടെ കേരളം കടന്നു പോവുമ്പോള്‍ ആഘോഷങ്ങളെ കുറിച് ചിന്തിക്കാനാവില്ല എന്ന് കേരളാ ക്ലബ് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

ഓണാഘോഷത്തിനായി കരുതിയ ഫണ്ട് രക്ഷാപ്രവര്‍ത്തങ്ങള്‍ക്കായി വിനിയോഗിക്കാനാണ് കേരളാ ക്ലബ് കമ്മിറ്റിയുടെ തീരുമാനം. ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്കായി 50,000 ഡോളര്‍ സമാഹരിക്കുന്നതിലേക്കായി ത്വരിതഗതി യില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. സംഭാവനയുടെ
20% (പരമാവധി 10,000 ഡോളര്‍ വരെ) മാച്ച് ചെയ്യാനും ക്ലബ് തീരുമാനമെടിത്തിരിക്കുന്നു . അതിനായി ഉദാരമായി സംഭാവനകള്‍ ചെയ്യുന്നതിലേക്കായി ഇവിടെ കൊടിത്തിരിക്കുന്ന ഗോഫണ്ട് ലിങ്കില്‍ ബന്ധപ്പെടുവാന്‍ കമ്മിറ്റി അംഗങ്ങള്‍ അപേക്ഷിക്കുന്നതായി അറിയിച്ചു https://www.gofundme.com/kerala-floods-relief-fundraiser

ഓണത്തിന്‍റെ ചിന്ത മനസ്സില്‍ നിന്ന് പോലും മാഞ്ഞു പോയ ഈ ഭീകരാവസ്ഥ അതിവേഗം തരണം ചെയ്യാന്‍ കേരള ജനതയ്ക്കാവട്ടെ എന്നും ജീവിതം സാധാരണ ഗതിയിലേയ്ക്ക് എത്തിക്കുവാന്‍ പ്രകൃതി മാതാവും , കേരളാ ഗവവണ്‍ മെന്റും ജങ്ങളെ സഹായിക്കട്ടെ എന്നും ആണ് പ്രാര്‍ത്ഥന എന്ന് കേരള കമ്മിറ്റി പ്രെസിഡന്റ്‌റ് സുജിത് മേനോന്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Share This Post