ചിക്കാഗോ എസ്.എം.സി.സി ഹൈസ്കൂള്‍ ഗ്രാജ്വേറ്റ്‌സിനു സ്‌കോളര്‍ഷിപ്പ് നല്‍കി

ചിക്കാഗോ: സീറോ മലബാര്‍ ദുക്‌റാന തിരുനാളിനോടനുബന്ധിച്ചുള്ള ആഘോഷവേളയില്‍ ചിക്കാഗോ എസ്.എം.സി.സി ഹൈസ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഉന്നത വിജയം നേടിയവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുകയുണ്ടായി.

സീറോ മലബാര്‍ ചിക്കാഗോ രൂപതയുടെ മേലധ്യക്ഷന്മാരായ മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട്, കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, റവ.ഫാ. നിക്കോളാസ്, റവ.ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയത്.

സ്‌കോളര്‍ഷിപ്പ് സ്‌പോണ്‍സര്‍മാരായി യഥാക്രമം ആന്‍ഡ്രൂസ് പി. തോമസ് സി.പി.എ, ഇംമ്പീരിയല്‍ ട്രാവല്‍സ്, ഔസേഫ് തോമസ് സി.പി.എ എന്നിവരായിരുന്നു.

സ്‌കോളര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍മാരായി ജോണ്‍സണ്‍ കണ്ണൂക്കാടനും, ഷാജി കൈലാത്തും പ്രവര്‍ത്തിച്ചു. ചിക്കാഗോ എസ്.എം.സി.സി പ്രസിഡന്റ് ഷിബു അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പാനലാണ് വിജയികളെ കണ്ടെത്തിയത്.

ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ക്ക് സുരേഷ് എഡ്വിന്‍, അലന്‍ കുഞ്ചെറിയ, ഗുഡ്‌വിന്‍ ഫ്രാന്‍സീസ് എന്നിവരും പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് സാന്ദ്രാ റോയി, ഷെറിന്‍ വള്ളിക്കളം എന്നിവരും അര്‍ഹരായി. മേഴ്‌സി കുര്യാക്കോസ് സ്‌കോളര്‍ഷിപ്പ് വിജയികളെ സദസിന് പരിചയപ്പെടുത്തി. ചിക്കാഗോ എസ്.എം.സി.സി മെമ്പേഴ്‌സിന്റെ മേല്‍നോട്ടത്തിലാണ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം നടത്തപ്പെട്ടത്.

മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ഒർലാന്റോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ നോമ്പും പെരുന്നാളും

ഒർലാന്റോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ നോമ്പ് 2018 ആഗസ്ററ് 1 മുതൽ15 വരെയും, ഇടവകയുടെ പെരുന്നാൾ ആഗസ്ററ് 18-19 (ശനി, ഞായർ) ദിവസങ്ങളിലൂം നടക്കും. പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനോട് അനുബന്ധിച്ചുള്ള പതിനഞ്ചു ദിവസത്തെ ഈ നോമ്പ് പരിശുദ്ധ സഭയുടെ അഞ്ചു കാനോനിക നോമ്പിൽ ഒന്നാണ്‌. ആഗസ്റ്റ്‌ 18,19 തീയതികളിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ.ഐസക് ബി. പ്രകാശ് പ്രധാനകാർമികത്വത്തിലൂം, ഫാ.ഇട്ടൻപിള്ള, ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവരുടെ സഹകാർമ്മികത്വത്തിലും സമീപ ഇടവകകളിലെ ബഹു.വൈദീകരുടേയും ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തിലൂം നടക്കും. ആഗസ്റ് 18-ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാ നമസ്കാരവും വചനശുശ്രൂഷയും, ക്രിസ്തീയ സംഗീത വിരുന്നും, കേരള വിഭവങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷ്യമേളയും 19-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്ക്കാരവും 10 മണിക്ക് വി. കുര്‍ബ്ബാനയും തുടർന്ന് ദേവാലയത്തിനു ചുറ്റുമുള്ള പ്രദക്ഷിണവും, ആശിര്‍വാദവും നേര്‍ച്ചയും നടക്കും.

ഫ്ളോറിഡായിലെ ഒർലാന്റോ പട്ടണത്തിന്റെ ഹൃദയഭാഗത്ത് ഇന്റർനാഷണൽ എയർപോർട്ടിനും, യൂണിവേഴ്സൽ സ്റുഡിയോക്കും, ഡിസ്‌നി വേൾഡിനും മദ്ധ്യേ കേവലം അഞ്ചു മൈൽ ദൂരെ മാത്രം സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയം 2014 സെപ്റ്റംബർ 24,25 തീയതികളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ കരങ്ങളാൽ വിശുദ്ധ മൂറോൻ അഭിഷേകം ചെയ്യപ്പെട്ടു. മാസവാരി ഉൾപ്പെടെ യാതൊരുവിധ നിർബന്ധിത പരിവും ഇല്ലാത്ത മലങ്കരസഭയിലെ ഏക ദേവാലയമാണ് ഒർലാന്റോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയം.

പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനായി, പതിനഞ്ചുനോമ്പിലെക്ക് ഒരുക്കത്തോടും വിശുദ്ധിയോടും കൂടി പ്രവേശിക്കുവാനും പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ അഭയം തേടുവാനും, അനുഗ്രഹം പ്രാപിക്കുവാനും, പെരുന്നാള്‍ ശുശ്രൂഷകളിൽ പങ്കുകൊള്ളുവാനും ഏവരെയും വിനയാദരപൂർവം ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, വൈസ് പ്രസിടണ്ട് ഡോ.അലക്സ്‌ അലക്സാണ്ടർ, ട്രസ്റി കുര്യൻ സഖറിയ, സെക്രട്ടറി വിൻസി വർഗീസ്‌, കൺവീനർ അനീഷ് ജോർജ്ജ് എന്നിവർ അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ഫാ.ജോൺസൺ പുഞ്ചക്കോണം 770-310-9050
ശ്രി.അലക്സ് അലക്സാണ്ടർ 407-299-8136 (ജനറൽ കണ്‍വീനർ)
ശ്രി.കുര്യൻ സഖറിയ (ട്രസ്റി) 407-855-6332
ശ്രിമതി.വെൻസി വർഗീസ്‌ (സെക്രട്ടറി) 407-248-9901
ശ്രീ.അനീഷ് ജോർജ്ജ് (കൺവീനർ) 224-730-9090

എം.പി മാത്യു നിര്യാതനായി

ഫോര്‍ട്ട് ലോഡര്‍ഡേല്‍, ഫ്‌ളോറിഡ: കരുനാഗപ്പള്ളി, കഞ്ചാമനാ മുട്ടത്തു എം പി മാത്യു (73 വയസ്സ്) നിര്യാതനായി. പരേതയായ എലിസബത്ത് മാത്യു ആണ് ഭാര്യ. അര്‍ച്ചന ജോണ്‍ (ഫ്‌ളോറിഡ), അനീഷ്, ആഷിത, അഭിഷ് എന്നിവര്‍ മക്കളും ബിനു, സരിത, ഗിരീഷ്, ലാലി എന്നിവര്‍ മരുമക്കളും ആണ്.

സംസംസ്കാരം കൊല്ലകം സെന്റ് തോമസ് മാര്‍തോമ പള്ളിയില്‍. ജോര്‍ജി വര്‍ഗീസ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

സംസ്കൃത സംഭാഷണ പാഠ്യപദ്ധതി എഡ്മണ്ടനില്‍ ആരംഭിച്ചു

എഡ്മണ്ടന്‍: സംസ്കൃത ഭാരതി കാനഡ, ജൂലൈ 14 ന് എഡ്മണ്ടണില്‍ സംസ്കൃത സംഭാഷണ ശിബിരം സംഘടിപ്പിച്ചുകൊണ്ട്, ആല്‍ബര്‍ട്ട ചാപ്റ്ററിന്റെ തുടക്കം കുറിച്ചു. ഇന്‍ഡോളജി ഫൗണ്ടേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെയും ഹിന്ദു സ്വയം സേവക്‌സംഘിന്റേയും (എച്ച്എസ്എസ്) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നടന്ന സംസ്കൃത സംഭാഷണശിബിരത്തിനു ടൊറന്റോയില്‍ നിന്നുള്ള പ്രൊഫ. ഹര്‍ഷ് ഹീരാലാല്‍ തക്കര്‍ നേതൃത്വം നല്‍കി.

ലളിതമായ സംസ്കൃത വാചകങ്ങളിലൂട പരിപാടിയില്‍ പങ്കെടുത്തവരെ പരസ്പരം സംവദിപ്പിച്ചു കൊണ്ടുള്ള രീതിയിലുള്ള പഠനമാര്‍ഗം ആണ് പ്രൊഫ. ഹര്‍ഷ്തക്കര്‍ അവലംബിച്ചത്. പ്രേക്ഷക പങ്കാളിത്തം ഭാഷ പഠിക്കുന്നതിനുള്ള ഫലപ്രദവും രസകരവുമായ മാര്‍ഗ്ഗമായി മാറുന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു ഈ പരിപാടി. എച്ച്എസ്എസ് ബാലഗോകുലം കുട്ടികള്‍ നടത്തിയ വേദോച്ചാരണങ്ങളോടെ ആയിരുന്നു ഈ ശിബിരത്തിനു തുടക്കം കുറിച്ചത്.

പൂര്‍ണ്ണമായും സരളസംസ്കൃതഭാഷയില്‍ അവതരിപ്പിച്ച കഥ എല്ലാവരും ആസ്വദിച്ചുകൊണ്ടാണ് സംസ്കൃതസംഭാഷണ ശിബിരം അവസാനിപ്പിച്ചത്. ചടങ്ങില്‍ ആര്‍.എസ് ധനു, സംസ്കൃത ഭാരതിയുടെ ഈദൗത്യത്തിന്റെ പൊതുവായ അവലോകനവും ശ്രീവല്‍ സ്ത്യാഗരാജന്‍ സ്വാഗതപ്രസംഗവും നടത്തി. ചടങ്ങിനെത്തിയ പ്രൊഫ. ഹര്‍ഷ്തക്കറിനെ എച്ച്എസ്എസ് ബാലഗോകുലം എഡ്മന്റോണ്‍ ചാപ്റ്ററിന്റെ പ്രതിനിധി അനന്തു ഉപഹാരം നല്‍കി ആദരിച്ചു. പരിപാടിയില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെയുള്ളവരുടെ പങ്കാളിത്തമുണ്ടായിരുന്നു. ശില്‍പശാലയുടെ അവസാനം, സി.ഡി പ്രസാദ്, കൃതജ്ഞതഅറിയിച്ചു.

ഗുരുപൂര്‍ണ്ണിമ ദിവസമായ ജൂലായ് 27 മുതല്‍എഡ്മണ്ടണില്‍ എല്ലാ വെള്ളിയാഴ്ചയും സംഭാഷണ സംസ്കൃതം ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതാണെന്നു സംസ്കൃതഭാരതി അറിയിച്ചു. ക്ലാസ്സുകള്‍, ഡോ.ദീപക് പരമശിവനും പ്രൊഫ. ഹര്‍ഷ് ഹീരാലാല്‍ തക്കറും കൈകാര്യം ചെയ്യും.

എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 7.30 മുതല്‍ 8.30 വരെനടത്തുന്ന സെഷനുകളില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പങ്കെടുക്കാം. സംസ്കൃതം സംസാരിക്കുന്നതിന് ഏതെങ്കിലും ഭാരതീയഭാഷയില്‍ എഴുതാനും വായിക്കാനുമുള്ള മുന്‍കൂര്‍ അറിവ് ആവശ്യമില്ല. എന്നാല്‍, വളരെ ശാസ്ത്രീയമായ ഭാഷയായതിനാല്‍, സംസ്കൃതഭാഷ സംസാരിക്കുന്നതിലൂടെ മറ്റ്ഭാഷകള്‍ പഠിക്കുന്നത് കുട്ടികള്‍ക്ക്വളരെഎളുപ്പംആയിരിക്കും. ക്ലാസുകള്‍ സൗജന്യമാണെങ്കിലും, മുന്‍കൂര്‍ രജിസ്‌ട്രേഷനും ക്ലാസുകളിലെസ്ഥിരം പങ്കാളിത്തവും ആവശ്യമാണ്.

കൂടുതല്‍ വിശദാംശങ്ങള്‍ക്കും രജിസ്‌ട്രേഷനും വേണ്ടി, edm@samskritabharati.ca എന്ന വിലാസത്തിലേക്ക് ഇമെയില്‍ അയക്കുക. ഈ സെഷനുകളുടെ പ്രധാന ലക്ഷ്യംസംഭാഷണ സംസ്കൃതം ആണെങ്കിലും, സംസ്കൃതലിപി (ദേവനാഗരി) പഠിക്കാനുള്ള അവസരവും ഉണ്ട്.

ജോയിച്ചന്‍ പുതുക്കുളം

വിശുദ്ധരായ അല്‍ഫോന്‍സാമ്മ, മദര്‍ തെരേസ്സ, ഏവുപ്രാസ്യാമ്മ, ചാവറയച്ചന്‍ എന്നിവരുടെ തിരുനാള്‍ ഉംറ്റാറ്റയില്‍ ആചരിച്ചു

ഉംറ്റാറ്റാ: ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍റെയും, മദര്‍ തെരേസ്സയുടെയും, എവുപ്രാസ്യാമ്മയുടെയും തിരുനാള്‍ സംയുക്തമായി ഈ വര്‍ഷവും ഉംറ്റാറ്റായിലെ വിശ്വാസസമൂഹം ഭക്ത്യാദരപൂര്‍വ്വം കഴിഞ്ഞ 28, 29 തീയതികളില്‍ ആചരിച്ചു.

ഉംറ്റാറ്റാ സൌത്ത്റിഡ്ജ് അസ്സെന്‍ഷന്‍ ദേവാലയത്തില്‍ നടന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് റവ. ഫാ. സുബീഷ് കളപ്പുരക്കല്‍ പ്രധാന കാര്‍മ്മികത്വം
വഹിച്ചു. ജൂലൈ 28 ശനിയാഴ്ച്ച വൈകിട്ട് അഞ്ചു മണിക്ക് ഫാ.സുബീഷ് കളപ്പുരക്കല്‍ നയിച്ച ധ്യാനചിന്തകളെ തുടര്‍ന്ന് ആഘോഷമായ ദിവ്യബലിയും പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരുന്നു. ജൂലൈ 29 ഞായറാഴ്ച രാവിലെ 10.30-നു നടന്ന വിശുദ്ധ കുര്‍ബാനയോടും ആശീര്‍വ്വാദത്തോടും പെരുന്നാള്‍ ചടങ്ങുകള്‍ അവസാനിച്ചു.

ഉംറ്റാറ്റായിലെ വിവിധ മേഖലകളില്‍ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന, വിശുദ്ധ അല്‍ഫോന്‍സാമ്മ ജീവിച്ച ഫ്രാന്‍സികസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളുടെയും ഇവിടുത്തെ വിശ്വാസ സമൂഹത്തിന്‍റെയും നേതൃത്വത്തില്‍ വിപുലമായ പെരുന്നാള്‍ ചടങ്ങുകളായിരുന്നു സംഘടിപ്പിച്ചിരുന്നത്.

സൌത്ത് ആഫ്രിക്കയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ തേടി നിരവധിയാളുകള്‍ ഇവിടുത്തെ പെരുന്നാളില്‍ പങ്കെടുക്കാറുണ്ട്.

ശനിയാഴ്ച വൈകുന്നേരത്തെ ധ്യാനത്തിനും, വിശുദ്ധ കുര്‍ബ്ബാനയ്ക്കും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം സ്നേഹവിരുന്നും നേര്‍ച്ച പായസ്സവും സംഘാടകര്‍ ഒരുക്കിയിരുന്നു.

കെ.ജെ.ജോണ്‍

ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ ഓണാഘോഷം സെപ്തംബർ 1നു ശനിയാഴ്ച

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളിസംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ ഈ വർഷത്തെഓണാഘോഷപരിപാടികൾ സെപ്തംബർ 1നു ശനിയാഴ്ച രാവിലെ 11.30 മുതൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തുന്നതിനുഎക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

ഉപരക്ഷാധികാരി ബാബു കൂടത്തിനാലിന്റെ പാസഡീനയിൽ കൂടിയ കമ്മിറ്റി യോഗത്തിൽ ഓണഘോഷപരിപാടിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുവാൻ സബ്‌ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. പ്രസിഡണ്ട് ജീമോൻ റാന്നി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാഫോർഡിലുള്ള സെന്റ് ജോസഫ് കാത്തലിക്‌ ചർച്ച്‌ ഹാളിൽ (211, Present Street, Missouri City) വച്ചാണ് പരിപാടികൾ നടക്കുന്നത്.

ചെണ്ടമേളം, അത്തപ്പൂക്കള മത്സരം, ഹൂസ്റ്റണിലെ പ്രമുഖ ഗായകർ നയിക്കുന്ന അടിപൊളി ഗാനങ്ങളുമായി ഗാനമേള, ഹാസ്യകലാപരിപാടികൾ, വിഭവ സമൃദ്ധമായ ഓണ സദ്യ തുടങ്ങി വിവിധ പരിപാടികളാൽ റാന്നി ഓണം കെങ്കേമമാക്കുന്നതിനുള്ളഒരുക്കങ്ങളാണ് നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.

ഈ വർഷം ഹൈടവർ ഹൈസ്കൂളിൽ നിന്നും വാലിഡേക്ടറിയൻ പദവി സ്വന്തമാക്കിയ റാന്നി അസ്സോസിയേഷൻ അംഗം ഷാരോൺസക്കറിയയെ ഓണാഘോഷ വേദിയിൽ ആദരിക്കും.

ബിനു സക്കറിയ കളരിക്കമുറിയിലിനെ ഓണം ജനറൽ കൺവീനർ ആയി തെരെഞ്ഞെടുത്തു. റോയ് തീയാടിക്കൽ, മെവീൻ പാണ്ടിയത്ത്, മീര സക്കറിയ, തുടങ്ങിയവർ കലാ പരിപാടികൾക്ക് നേതൃത്വം നൽകും.

ജോയ് മണ്ണിൽ, ബാബു കൂടത്തിനാലിൽ, മാത്യൂസ് ചാണ്ടപ്പിള്ള, ബിജു സക്കറിയ, ഷിജു ജോർജ് തച്ചനാലിൽ , സജി ഇലഞ്ഞിക്കൽ, ഷീജ ജോസ്, വിനോദ് ചെറിയാൻ,ജോൺ.സി.ശാമുവേൽ, റീന സജി, ജിജി ബാലു, ജോൺസൻ കൂടത്തിനാലിൽ ,ബാലു ,ജോസ് മാത്യു തുടങ്ങിയവർകമ്മിറ്റിയിലെ ചർച്ചക ചർച്ചകളിൽ സജീവമായി പങ്കെടുത്തു.

സെക്രട്ടറി ജിൻസ് മാത്യു കിഴക്കേതിൽ സ്വാഗതവും, ട്രഷറർ റോയ് തീയാടിക്കൽ നന്ദിയും പറഞ്ഞു.

ജീമോൻ റാന്നി – 407 718 4805, ജിൻസ് മാത്യു – 832 278 9858 ‘റോയ് തീയാടിക്കൽ – 832 768 2860.

പി.പി.ചെറിയാൻ

ലോകോത്തര നിലവാരം പുലര്‍ത്തുന്ന മലയാള ഭാഷ: ഡോ: ഡൊണാള്‍ഡ് ഡേവിസ്

ഹൂസ്റ്റണ്‍: മലയാള ഭാഷ പഠിക്കുന്ന ഒരു വിദ്ധ്യാര്‍ത്ഥിക്ക് ലോകോത്തര നിലവാരം പുലര്‍ത്താന്‍ കഴിയും എന്ന് ഡോ: ഡൊണാള്‍ഡ് ഡേവിസ് അഭിപ്രായപ്പെട്ടു. മലയാള ഭാഷാ പഠനത്തിലൂടെ പുതിയതും സുന്ദരവും ആയ ലോകം തന്നെയാണ് ലഭിക്കുന്നത്. അത്രമാത്രം ഈടുറ്റ ലേഖനങ്ങളും,കവിതകളും ഗ്രന്ഥങ്ങളും മലയാള ഭാഷയ്ക്ക് അവകാശപ്പെടുവാന്‍ ഉണ്ട്.

ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ നടന്നു വന്ന മലയാളം സ്കൂളിന്റെ പത്താമത് വാര്‍ഷികം ഉത്ഘാടന പ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു ഡോ: ഡൊണാള്‍ഡ് ഡേവിസ് മലയാള ഭാഷ പഠിക്കുന്നത് കൊണ്ട് എന്ത് പ്രയോജനം എന്ന് ചോദിക്കുന്നവരാണ് മലയാളികളില്‍ അധികം പേരും. അത് ശരിയല്ല. ധാരാളം പ്രഗല്‍ഭന്‍മാര്‍ മലയാളം അറിയാവുന്നവര്‍ ആയിരുന്നു. അവര്‍ ലോകത്തിനു നല്‍കിയ സംഭാവന ചെറുതല്ല . ഹൊവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സംസ്കൃതം പഠിച്ച ഡോ. ഡേവിസ് മലയാള ഭാഷയില്‍ ഡോക്ടറേറ്റ് ബിരുദധാരിയായ ഇദ്ദേഹം യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസസ്, ഓസ്റ്റിനിലെ സംസ്കൃത അദ്ധ്യാപകനാണ്.

സ്കൂള്‍ പ്രിന്‍സിപ്പല്‍ സൂസന്‍ വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ റവ.ഫാ. നെ എസക്ക് ബി. പ്രകാശ്, ബിന്‍സി ജേക്കബ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി.

കൂടുതല്‍ സാമൂഹിക സംഘടനകള്‍, ആരാധനാലയങ്ങള്‍ ഒക്കെ മുന്‍കൈ എടുത്ത് മലയാള ഭാഷയുടെ ആവശ്യകതയും അതിനു വേണ്ട പ്രചാരണം നടത്തണം എന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ശ്രീമതി സൂസന്‍ വര്‍ഗ്ഗീസ് അഭ്യര്‍ത്ഥിക്കുകയുണ്ടായി . സ്കൂള്‍ കുട്ടികളുടെ ഈശ്വര പ്രാര്‍ത്ഥനയോടെ തുടങ്ങിയ പൊതുസമ്മേളനത്തില്‍ സ്കൂള്‍ കോഓര്‍ഡിനേറ്റര്‍ ജെസി സാബു കഴിഞ്ഞ 10 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുക ഉണ്ടായി. തുടര്‍ച്ചയായി പത്തുവര്‍ഷം സേവനം അനുഷ്ഠിച്ചതിന് സൂസന്‍ വര്‍ഗ്ഗീസ്, ജെസി സാബു എന്നിവരെ യോഗം പ്രത്യേകം അനുമോദിക്കുകയുണ്ടായി.

നാല്‍പ്പത്തി എട്ടോളം വോളന്റിയേഴ്‌സ് രണ്ടായിരത്തില്‍പരം മണിക്കൂറുകള്‍ ചിലവഴിച്ച് 300ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് മലയാള ഭാഷ പ0നത്തിനുള്ള അവസരം ഉണ്ടാക്കിക്കൊടുത്ത വോളണ്ടിയേഴ്‌സ് നേയും യോഗം മുക്തകണ്ഠം പ്രശംസിച്ചു.

മലയാള ഭാഷ വൈദഗ്ദ്ധ്യം പുലര്‍ത്തുന്ന വിവിധ പരിപാടികള്‍ കുട്ടികള്‍ തദവസരത്തില്‍ നടത്തുകയുണ്ടായി.

വിവിധ ക്ലാസുകളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ വിദ്ധ്യാര്‍ത്ഥികള്‍ക്കും കലാമല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കും ഉള്ള മെഡലുകള്‍ വിതരണം ചെയ്തു. ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ ഏറിയായിലെ നാല്പത്തി എട്ടു സ്കൂളുകളില്‍ നിന്നായി ഹൈസ്കൂള്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും മൊമന്റോയും മുഖ്യാതിഥി നല്‍കുകയുണ്ടായി. ജനറല്‍ കണ്‍വീനര്‍ ഷെര്‍വിന്‍ ഫിലിപ്പ് സ്വാഗതവും സെക്രട്ടറി ആഷ്‌ലി സാബു കൃതജ്ഞതയും അറിയിച്ചു. കേരളീയ പശ്ചാത്തലത്തില്‍ ഒരുക്കിയ വേദിയും, സദസും, പരിപാടികളും, ലഘുഭക്ഷണവും പങ്കെടുത്തവരില്‍ ഗൃഹാതുരത്വം ഉളവാക്കി.

ജോയിച്ചന്‍ പുതുക്കുളം