എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ മെമ്മോറിയല്‍ ദേശീയ വോളിബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 1 ന് ഡിട്രോയിറ്റില്‍

ഡിട്രോയിറ്റ് : അമേരിക്കന്‍ മലയാളി വോളിബോള്‍ പ്രേമികളുടെ പ്രിയങ്കരനായിരുന്ന എന്‍.കെ. ലൂക്കോസ് നടുപ്പറമ്പിലിന്റെ പാവനസ്മരണയ്ക്കായി നടത്തി വരുന്ന എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ മെമ്മോറിയല്‍ 13-മത് ദേശീയ വോളിബോള്‍ ടൂര്‍ണമെന്റിന് ഈ വര്‍ഷം ഡിട്രോയിറ്റ് ആതിഥേയത്വം അരുളുന്നു.

എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി ഡിട്രോയിറ്റിലെ നാനാവിഭാഗത്തില്‍പ്പെട്ട എല്ലാ മലയാളികളെയും പങ്കെടുപ്പിച്ചുകൊണ്ട് 2018 സെപ്റ്റംബര്‍ 1-ാം തീയതി ശനിയാഴ്ച 9 മണി മുതല്‍ (Elite Sportsplex 2020 mall Dr. E. Waterford, MI 48328) സ്റ്റേഡിയത്തില്‍ വച്ച് എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്റെ ആശീര്‍വ്വാദത്തോടുകൂടി Detroit Eagles Volleyball Club ന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു.

നോര്‍ത്ത് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുമായി ഏതാണ്ട് 10 ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഈ ടൂര്‍ണമെന്റിന്റെ വിജയപ്രദമായ നടത്തിപ്പിനു വേണ്ടി വിപുലമായ കമ്മിറ്റികള്‍ രൂപീകരിച്ചു കഴിഞ്ഞു.

2018 സെപ്റ്റംബര്‍ ഒന്നാം തീയതി നടക്കുന്ന ഈ വോളിബോള്‍ മാമാങ്കത്തിലേക്ക് അമേരിക്കയിലെ എല്ലാ മലയാളികളെയും ഡിട്രോയിറ്റിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:ഫാ. ജോയി ചെറിയാന്‍ -586 872 3788, മാത്യു ചെരുവില്‍ -568 206 6164.
മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post